UPDATES

ഓട്ടോമൊബൈല്‍

വജ്രം പതിച്ച ഹാർലി ഡേവിസൺ ബ്ലൂ എഡിഷൻ; വജ്രങ്ങളുടെ വില മാത്രം 13 കോടി!

ഈ മോട്ടോർസൈക്കിളിൽ കാണുന്ന ഓരോ ലോഹഭാഗങ്ങളും നിർമിച്ചതും വെൽഡ് ചെയ്തതും അടിച്ചുപരത്തിയതും പോളിഷ് ചെയ്തതുമെല്ലാം കൈ കൊണ്ടാണെന്ന് ബുഖെറർ പറയുന്നു.

ലോകവിഖ്യാതമായ സ്വിസ് വാച്ച്-ജ്വല്ലറി കമ്പനിയായ ബുഖെറെർ‌ നൽകുന്ന വജ്രങ്ങൾ പതിച്ച ഹാർലി ഡേവിസൺ പ്രത്യേക എ‍ഡിഷൻ പുറത്തിറങ്ങുന്നു. ഏതാണ്ട് 13 കോടി രൂപയാണ് മോട്ടോർസൈക്കിളിൽ പിടിപ്പിക്കുന്ന വജ്രങ്ങൾക്കു മാത്രം വില. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മോട്ടോർസൈക്കിൾ എന്ന ബഹുമതിയാണ് ഇതോടെ ഈ വാഹനത്തെ തേടിയെത്തുന്നത്.

ഹാർലിയുടെ സോഫ്ടെയിൽ സ്ലിം എസ് മോഡലിനെ ആധാരമാക്കിയാണ് ഈ ബ്ലൂ എഡിഷൻ നിർമിച്ചിരിക്കുന്നത്. 2500 മനണിക്കൂറുകളാണ് വാഹനത്തിന്റെ നിര്‍മാണസമയം.

ഈ മോട്ടോർസൈക്കിളിൽ കാണുന്ന ഓരോ ലോഹഭാഗങ്ങളും നിർമിച്ചതും വെൽഡ് ചെയ്തതും അടിച്ചുപരത്തിയതും പോളിഷ് ചെയ്തതുമെല്ലാം കൈ കൊണ്ടാണെന്ന് ബുഖെറർ പറയുന്നു.

മോട്ടോർസൈക്കിളിന് ബ്ലൂ എഡിഷൻ എന്ന് പേരിട്ടതിനു കാരണം മറ്റൊന്നുമല്ല. വാഹനത്തിന്റെ നിറം നീലയാണ്. വിവിധ നിറങ്ങളുടെ ആറ് അടരുകൾ ഇതിലുണ്ട്. ഇതൊരു രഹസ്യ കോട്ടിങ് രീതിയാണെന്ന് ബുഖെറർ പറയുന്നു.

മോട്ടോർസൈക്കിളിന്റെ ടാങ്കിൽ ഹാർലി ഡേവിസൺ പ്രത്യേക പതിപ്പിന് യോജിക്കുന്ന വിധത്തിലുള്ള ലോഗോ നൽകിയിട്ടുണ്ട്. ബുഖെറർ ലോഗോയും സവിശേഷമാണ്.

മോട്ടോർസൈക്കിളുകളുടെ ഗതകാല ശൈലിയിലുള്ള ബോഡി വര്‍ക്കാണ് ബ്ലൂ എഡിഷനിൽ കാണാൻ കഴിയുക. ബൈക്കിൽ നിരവധി സ്ഥലങ്ങളിൽ സ്വർണം പൂശിയിട്ടുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍