UPDATES

ഓട്ടോമൊബൈല്‍

ടാക്‌സിയായി മാരുതി സെലേറിയോ

ഡ്രൈവര്‍  അടക്കം അഞ്ച് പേര്‍ക്ക് സെലേറിയോയില്‍ യാത്ര ചെയ്യാം 

സെലേറിയോ ഹാച്ച് ബാക്കിന്റെ ടാക്‌സി വകഭേദം മാരുതി സുസൂക്കി വിപണിയിലിറക്കി. സെലേറിയോയുടെ എല്‍ എക്‌സ് ഓപ്ഷന്‍ വകഭേദത്തെ അടിസ്ഥാനമാക്കിയാണ് ടൂര്‍ എച്ച് ടൂ എന്ന പുതിയ വകഭേദം ഒരുക്കിയിരിക്കുന്നത്.

വേഗ നിയന്ത്രണ സംവിധാനമുണ്ടെന്നതാണ് ടാക്‌സി പതിപ്പിന്റെ പ്രധാന സവിശേഷത. ടാക്‌സി കാറുകള്‍ക്ക് സ്പീഡ് ലിമിറ്റര്‍ ഇന്ത്യ ഗവണ്‍മെന്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സെലേറിയോ ടൂര്‍ പതിപ്പിന്റെ പരമാവധി വേഗം മണിക്കൂറില്‍ 80 കിലോ മീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

സെലേറിയോയുടെ ഒരു ലിറ്റര്‍, മൂന്ന് സിലിണ്ടര്‍, പെട്രോള്‍ എന്‍ജിന് 68 ബി എച്ച് പി 90 എന്‍ എം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ ബോക്‌സ് ഉപയോഗിക്കുന്ന കാറിന് 23.1 കി മീ ലീറ്റര്‍ ആണ് എ ആര്‍ എ ഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്.  ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് സെലേറിയോയില്‍ യാത്ര ചെയ്യാം. 235 ലീറ്റര്‍ ആണ് ബൂട്ട് സ്‌പേസ്.

എല്‍ എക്‌സ് ഐ ഓപ്ഷന്‍ വകഭേദത്തെ അപേക്ഷിച്ച് 13,000 രൂപ വിലക്കുറവുണ്ട് ടൂര്‍ എച്ച് 2 ന്. ഡല്‍ഹി എക്‌സ് ഷോറൂം വില 4.21 ലക്ഷം രൂപയാണ്. ടാക്‌സി മേഖലയ്ക്കായി ഡിസയര്‍ ടൂര്‍ എന്ന മോഡലിനെ മാരുതി സുസൂക്കി മുമ്പ് പുറത്തിറക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍