UPDATES

ഓട്ടോമൊബൈല്‍

സ്വിഫ്റ്റിന്റെ ന്യൂ ഇയര്‍ ഗിഫ്റ്റ്

സ്വിഫ്റ്റിന്റെ മൂന്നാം തലമുറ മോഡലാണ് പുതുവര്‍ഷത്തില്‍ പിറന്നത്

ജനപ്രീതിയില്‍ ഏറ്റവും ഉയരത്തിലാണ് മാരുതി സുസുക്കി. ആ ഉയരത്തില്‍ നിന്ന് താഴേക്കിറങ്ങാന്‍ അവര്‍ക്ക് ഒട്ടും താത്പര്യം കാണില്ല. പുതിയ പുതിയ കാര്‍ കമ്പനികള്‍ പുതുമയുമായി നിരത്തിലേക്ക് വണ്ടി ഓടിച്ചു കയറ്റുമ്പോള്‍ മാരുതി അതെല്ലാം ചിരിച്ചുകൊണ്ടാണ് കണ്ടുനില്‍ക്കുന്നത്. കാരണം, എല്ലാവര്‍ക്കും മുമ്പേ ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് ചിന്തിച്ച് അവര്‍ കാറുകള്‍ നിരത്തിലെത്തിക്കും. ഈ പുതുവര്‍ഷത്തില്‍ സ്വിഫ്റ്റിന്റെ പുതിയ പതിപ്പിറക്കിയാണ് മാരുതി വാഹന പ്രേമികള്‍ക്ക് സമ്മാനമൊരുക്കുന്നത്.

സ്വിഫ്റ്റിന്റെ മൂന്നാം തലമുറ മോഡലാണ് പുതുവര്‍ഷത്തില്‍ പിറന്നത്. ഡിസൈനിലും ലുക്കിലും വ്യത്യസ്തകളുമായാണ് സ്വിഫ്റ്റിന്റെ വരവ്. പുറമേ മാത്രമല്ല വ്യത്യാസം. അകത്തും മാറ്റങ്ങളുണ്ട്. ആദ്യകാല സ്വിഫ്റ്റിനേക്കാള്‍ മേനിയഴകുള്ളതാണ് ന്യൂ സ്വിഫ്റ്റ്. ഇന്റീരിയറിലും എഞ്ചിനിലുമെല്ലാം മാറ്റങ്ങള്‍ വരുത്തിയാണ് സ്വിഫ്റ്റ് എത്തുക. ബലേനൊ ആര്‍എസിലൂടെ എത്തിയ 1 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനായിരിക്കും കാറിലുണ്ടാവുക. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനും പുതിയ സ്വിഫ്റ്റിലുണ്ടാകും. 4.7 ലക്ഷം മുതല്‍ 6.6 ലക്ഷം വരെയാണ് പെട്രോള്‍ പതിപ്പിന്റെ പ്രതീക്ഷിത വില. ഡീസല്‍ പതിപ്പിന് 5.80 ലക്ഷം മുതല്‍ 7.55 ലക്ഷം രൂപവരൈയുമായിരിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി ട്രാന്‍സ്മിഷനാണ്. 87 പിഎസ് കരുത്തില്‍ 115 എന്‍എം ടോര്‍ക്ക് നല്‍കുന്നതാണ് പെട്രോള്‍ എഞ്ചിന്‍. ഡീസല്‍ എഞ്ചിന് 78 പിഎസ് കരുത്തും 190 എന്‍എം ടോര്‍ക്കുമേകും. 22 കിലോമീറ്റര്‍ വരെയാണ് പെട്രോള്‍ പതിപ്പിന് മൈലേജ്. ഡീസലിനിത് 27 കിലോമീറ്റര്‍ വരെയാണ്.

2005ലാണ് സ്വിഫ്റ്റ് നിരത്തിലെത്തിയത്. ഓള്‍ട്ടോയ്ക്ക് പിന്നാലെ ഏറ്റവും പ്രചാരമേറിയ കാറാണ് സ്വിഫ്റ്റ്. 14 ലക്ഷത്തോളം കാറുകള്‍ വിറ്റഴിച്ച് സ്വിഫ്റ്റ് നിരത്തില്‍ സ്വന്തമായി ഒരിടമുണ്ടാക്കി. ഇന്ത്യയില്‍ മാത്രമല്ല രാജ്യാന്തര വിപണിയിലും സ്വിഫ്റ്റ് രാജാവായി. വിദേശത്തെ നിരത്തുകളില്‍ ഓടിക്കളിക്കുന്ന സ്വിഫ്റ്റിനെയാണ് പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഇണങ്ങും വിധം രൂപകല്‍പ്പന ചെയ്ത് ഇവിടെ അവതരിപ്പിക്കുന്നത്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതിയ സ്വിഫ്റ്റ് എത്തുമെന്നാണ് പ്രതീക്ഷ. പഴയ സ്വിഫ്റ്റിനെ പിന്‍വലിച്ചുകൊണ്ടാണ് പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കാര്‍ എക്‌സ്‌ചേഞ്ചിനും തിരക്കേറിയേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍