UPDATES

ഓട്ടോമൊബൈല്‍

പുതു വര്‍ഷത്തില്‍ പുത്തന്‍ മോഡലുകളുമായി എന്‍ഫീല്‍ഡ്

വിന്റേജ് സ്‌റ്റൈലിലുള്ള ബുള്ളറ്റ് ക്ലാസിക്കും, സഞ്ചാരികള്‍ക്കായുള്ള തണ്ടര്‍ബേഡും, സാഹസികത നിറഞ്ഞ ഹിമാലയയുമൊക്കെ വിവിധ താല്‍പര്യങ്ങളുള്ളവരെ തൃപ്തിപ്പെടുത്തുന്നു

പ്രൗഡിയുടെ പുതിയ അടയാളമാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍. വിലയല്‍പം കൂടിയാലും അതൊരെണ്ണം സ്വന്തമാക്കുന്നത് യുവത്വത്തിന് ഹരമാണ്. വിന്റേജ് സ്‌റ്റൈലിലുള്ള ബുള്ളറ്റ് ക്ലാസിക്കും, സഞ്ചാരികള്‍ക്കായുള്ള തണ്ടര്‍ബേഡും, സാഹസികത നിറഞ്ഞ ഹിമാലയയുമൊക്കെ വിവിധ താല്‍പര്യങ്ങളുള്ളവരെ തൃപ്തിപ്പെടുത്തുന്നു. ഹാര്‍ലി ഡേവിഡ്‌സണിന്റെ സ്ട്രീറ്റ് 750 യോട് ആഭ്യന്തരവിപണിയില്‍ ഇവര്‍ മത്സരം ഉയര്‍ത്തുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 750 സിസി എന്‍ജിന്‍ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് കമ്പനി. ഈ എന്‍ജിന്‍ പുതിയ ഏതൊക്കെ മോഡലുകളിലെത്തും, പഴയ മോഡലുകള്‍ ഈ എന്‍ജിനോടൊപ്പം ഇറങ്ങുമോ എന്നൊക്കെ ആരാധകര്‍ കാത്തിരിക്കുകയാണ്. എന്തായാലും 2018 പുതിയ മോഡലുകളും പ്രത്യേകതകളുമായി ബുള്ളറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തുമെന്ന് തീര്‍ച്ച!

"</p

തണ്ടര്‍ ബേഡ് 350 എക്‌സ്
ഈ വര്‍ഷം റോയല്‍ എന്‍ഫീല്‍ഡിന്റേതായി കാത്തിരിക്കുന്ന ബൈക്കാണ് തണ്ടര്‍ ബേഡ് 350 X. ജനുവരി 2018 ല്‍ ലോഞ്ചിംഗ് പ്രതീക്ഷിക്കുന്ന ഈ മോഡലിന് 1.70 ലക്ഷമാണ് വില. സാധാരണ തണ്ടര്‍ ബേഡിനെ അപേക്ഷിച്ച് സ്‌പോര്‍ട്‌സ് ലുക്കും, ട്യൂബ് ലെസ്സ് ടയറുകളും ഇതിന്റെ പ്രത്യേകതകളാണ്. പവര്‍: 19.8 BHP @ 5250 RPM, എന്‍ജിന്‍: 346cc, single Cylinder.

"</p

തണ്ടര്‍ ബേഡ് 500 എക്‌സ്
T’bird 350 നൊപ്പം ജനുവരിയിലാണ് ഇതും അവതരിപ്പിക്കുന്നത്. 2.10 ലക്ഷമാണ് വില. നിലവിലുള്ള പ്രത്യേകതകള്‍ നിലനിര്‍ത്തിക്കൊണ്ട് കോസ്‌മെറ്റിക്കായ മാറ്റങ്ങളാണ് പുതിയ മോഡലിലുള്ളത്. ചുവപ്പ്, മഞ്ഞ, നീല, വെള്ള നിറങ്ങളില്‍ ലഭ്യമാകും. ഡ്യുവല്‍ ടോണ്‍ നിറങ്ങളായിരിക്കും. കറുത്ത Alloy Wheels, ഒറ്റ സീറ്റ്, ട്യൂബ് ലെസ്സ് ടയറുകള്‍, പരന്ന ഹാന്‍ഡില്‍ബാര്‍ തുടങ്ങിയവയും ഇതിന്റെ പ്രത്യേകതകളാകും. പവര്‍ :27BHP, എന്‍ജിന്‍: 499cc, single Cylinder.

"</p

ഇന്റര്‍സെപ്റ്റര്‍ 750
Parallel twin engine ഉള്ള ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണിത്. 3.50 ലക്ഷമാണ് ഏകദേശ വില. ഈ ബൈക്ക് മാര്‍ക്കറ്റിലെത്തുന്നതോടെ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 ന് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. പവര്‍: 46 BHP, എന്‍ജിന്‍: fuel injected, parallel-twin , 750 cc

"

ഹിമാലയന്‍ 750സിസി
750സിസി പാരലല്‍ ട്വിന്‍ എന്‍ജിനുമായി എത്തുന്ന അടുത്ത ബുള്ളറ്റ് ഹിമാലയന്‍ ആകും. 3.50 മുതല്‍ 4 ലക്ഷം വരെ വിലയുണ്ടാകും. പുതിയ എന്‍ജിന്‍ വയ്ക്കാന്‍ പാകത്തില്‍ ബോഡിയില്‍ ചില മാറ്റങ്ങളുണ്ടാകും. പവര്‍: 45BHP.

ഹിമാലയന്‍ ഫ്യുവല്‍ ഇന്‍ജക്ഷന്‍
1.60 ലക്ഷം വിലയുള്ള ബുള്ളറ്റിന് സെപ്തംബറോടെ പ്രതീക്ഷിക്കാം. നിലവില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലുള്ള ഹിമാലയന്‍ ബൈക്കില്‍ fuel injection ഇല്ല. Fuel injection നോട് കൂടിയ ഹിമാലയന്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പദ്ധതി. രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കും, ഇലക്ട്രിക് സ്റ്റാര്‍ട്ടും ഉണ്ടാകും. കാഴ്ചയിലും ഉപയോഗത്തിലും ഇതൊരു പുതിയ അനുമവമാകും. പവര്‍: 46 BHP, എന്‍ജിന്‍: single cylinder . Fuel injected, 411cc.

"</p

ബുള്ളറ്റ് ഇലക്ട്ര
മാര്‍ച്ച 2018 ല്‍ വിപണിയിലെത്തുന്ന ഈ മോഡലിന് 1.40 ലക്ഷമാണ് വില. പല ആളുകള്‍ക്കും എന്‍ഫീല്‍ഡ് എന്നാല്‍ ബുള്ളറ്റ് ഇലക്ട്രയാണ്. പുതിയ ഡിസൈനും സറ്റൈലുമായി മാര്‍ക്കറ്റ് കീഴടക്കാന്‍ എത്തുകയാണ് ഈ മോഡല്‍. പവര്‍: 22 BHP, എന്‍ജിന്‍: 346സിസി.

ജി.എസ്.ടി ബാധിച്ചിട്ടുണ്ടെങ്കിലും വിലയിലും ഫീച്ചേഴ്‌സിലും വലിയ മാറ്റങ്ങളില്ലാതെ ഇവയെ മാര്‍ക്കറ്റില്‍ പ്രതീക്ഷിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍