UPDATES

ഓട്ടോമൊബൈല്‍

പുതിയ സുസൂക്കി ഹയാബൂസ

സൂപ്പര്‍ ബൈക്ക് പ്രേമികളുടെ ഇഷ്ടമോഡലായ സുസൂക്കി ഹയാബൂസയുടെ 2018 മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി

സൂപ്പര്‍ ബൈക്ക് പ്രേമികളുടെ ഇഷ്ടമോഡലായ സുസൂക്കി ഹയാബൂസയുടെ 2018 മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. പേള്‍ മിറ റെഡ് /പേള്‍ ഗ്ലേസിയര്‍ വൈറ്റ്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നീ രണ്ട് പുതിയ നിറങ്ങള്‍ 2018 മോഡലിനുണ്ട്.

ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ മനേസറിലെ സുസൂക്കി പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് ഹയാബൂസയുടെ ഉത്പാദനം. ഹയാബൂസയുടെ ജനപ്രീതി കണക്കിലെടുത്ത് 2016 മാര്‍ച്ചിലാണ് ബൈക്ക് നിര്‍മാണം ഇന്ത്യയി ല്‍ ആരംഭിച്ചത്.

1340 സി സി, നാല് സിലിണ്ടര്‍ ,ഫ്യൂവല്‍ ഇന്‍ജക്ടഡ്,ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഹയാബൂസയ്ക്ക് . ഏറ്റവും വേഗമേറിയ പ്രൊസക്ഷന്‍ മോട്ടോര്‍ ബൈക്കുകളിലൊന്നായ ഹയാബൂസയ്ക്ക് മണിക്കൂറില്‍ 100 കിമീ വേഗം എടുക്കാന്‍ വെറും 2.7 സെക്കന്റ് മതി. 197 ബി എച്ച് പി155 എന്‍ എം ആണ് എന്‍ജിന്‍ ശേഷി.ആറ് സ്പീഡ് ഗീയര്‍ ബോക്‌സുളള ബൈക്കിന് 299 കി മീ/ മണിക്കൂര്‍ വരെ വേഗമെടുക്കാന്‍ കഴിവുണ്ട്.

"</p

2017 മോഡലുമായി പുതിയതിന് വിലയില്‍ മാറ്റമില്ല. 13.87 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഈ മാസം നടക്കുന്ന ഓട്ടോ എക്സ്സ് പോയില്‍ പുതിയ ഹയാബൂസ പ്രദര്‍ശത്തിനുണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍