UPDATES

ഓട്ടോമൊബൈല്‍

വില്‍പനാനന്തരം സേവനം മെച്ചപ്പെടുത്താന്‍ ടാറ്റ മോട്ടോര്‍സ്; ‘ടാറ്റ കെയര്‍ മൊബൈല്‍ സര്‍വീസ് വാന്‍’ പദ്ധതി വരുന്നു

ഉപഭോക്താക്കള്‍ക്ക് ടാറ്റാമോട്ടോര്‍സ് സര്‍വീസ് വെബ്സൈറ്റ് വഴി മൊബൈല്‍ സര്‍വീസ് ബുക്ക് ചെയ്യാം.

ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുന്നതിനായി മൊബൈല്‍ സര്‍വീസ് വാന്‍ സേവനം ആരംഭിച്ച് ടാറ്റ മോട്ടോര്‍സ്. വാഹനങ്ങളുടെ വില്‍പനാനന്തരം സേവനം മെച്ചപ്പെടുത്തുന്ന ‘ടാറ്റ കെയര്‍ മൊബൈല്‍ സര്‍വീസ് വാന്‍’ പദ്ധതിയുടെ ആദ്യ ഘട്ടം രാജ്യത്തെ വിവിധ നഗരങ്ങളിലെ 42 സ്ഥലങ്ങളില്‍ ലഭ്യമാകും.

പ്രത്യേക പരിശീലനം നേടിയ മെക്കാനിക്കുകളുടെ സേവനം സഞ്ചരിക്കുന്ന മൊബൈല്‍ സര്‍വീസ് വാനില്‍ ഉണ്ടാകും. ടാറ്റയുടെ അടുത്ത സര്‍വീസ് കേന്ദ്രങ്ങളിലേക്ക് സര്‍വീസിനായി എത്താന്‍ സാധിക്കാത്ത ടാറ്റ മോട്ടോര്‍സ് യാത്രാ വാഹനങ്ങള്‍ക്ക് ടാറ്റാ കെയര്‍ മൊബൈല്‍ സര്‍വീസ് വാന്‍ പ്രയോജനപ്പെടുത്താം. സൗജന്യവും പണം നല്‍കി ചെയ്യേണ്ടതുമായ എല്ലാത്തരം സര്‍വീസുകളും മൊബൈല്‍ സര്‍വീസ് വാന്‍ സൗകര്യം വഴി ടാറ്റ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. വിവിധ തരത്തിലുള്ള അത്യാധുനിക ടൂളുകള്‍, ഇലക്ട്രിക് പരിശോധന ഉപകരണങ്ങള്‍, മുള്‍ട്ടിമീറ്റര്‍, ക്ലാമ്പ്മീറ്റര്‍, ഹൈഡര്‍മീറ്റര്‍, തെര്‍മോമീറ്റര്‍, ജാക്ക്, ഓയില്‍ ഡിസ്‌പെന്‍സറുകള്‍, പവര്‍ ജനറേറ്റര്‍, ഇന്‍വെര്‍ട്ടര്‍, എയര്‍കംപ്രസ്സര്‍, എക്കോ വാഷ് കിറ്റുകള്‍, വാട്ടര്‍ സ്റ്റോറേജ് ടാങ്ക് എന്നിവയോടുകൂടിയ കാര്‍ വാഷര്‍, ഹെവി ഡ്യൂട്ടി വെറ്റ്, ഡ്രൈ വാക്കം ക്‌ളീനര്‍, തുടങ്ങിയ സൗകര്യങ്ങളും മൊബൈല്‍ സര്‍വീസ് വാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് ടാറ്റാമോട്ടോര്‍സ് സര്‍വീസ് വെബ്സൈറ്റ് വഴി മൊബൈല്‍ സര്‍വീസ് ബുക്ക് ചെയ്യാം. മൊബൈല്‍ വാനുകള്‍ അടുത്തുള്ള ഡീലര്‍ഷിപ്പുകള്‍ വഴി കൃത്യമായി കണ്ടെത്താനും സര്‍വീസ് ലഭ്യമാക്കാനും സാധിക്കും. ഇതുകൂടാതെ ഓണ്‍ലൈന്‍ സര്‍വീസ് ബുക്ക് ചെയ്യുന്നവര്‍ക്കായി സൗജന്യ പിക്ക് അപ്പ് ഡ്രോപ് സേവനങ്ങളും ടാറ്റ ഒരുക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍