UPDATES

ഓട്ടോമൊബൈല്‍

സ്മാര്‍ട്ടാണ് ടിവിഎസ് എന്‍ടോര്‍ക്ക്

ടിവിഎസിന്റെ ആദ്യ 125 സിസി സ്‌കൂട്ടറാണ് എന്‍ടോര്‍ക്ക്

ഹോണ്ട ഗ്രാസിയയോട് മത്സരിക്കാന്‍ ഒരു സ്‌റ്റൈലന്‍ 125 സിസി സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ് മോട്ടോര്‍. രാജ്യത്തെ രണ്ടാമത് വലിയ സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ടിവിഎസ് യുവതലമുറയെ ലക്ഷ്യമിട്ട് നിര്‍മിച്ച സ്‌കൂട്ടറിനു പേര് എന്‍ടോര്‍ക്ക് 125 എന്നാണ്. ടിവിഎസിന്റെ ആദ്യ 125 സിസി സ്‌കൂട്ടര്‍ എന്ന പ്രത്യേകത ഇതിനുണ്ട്. കൊച്ചി എക്‌സ് ഷോറൂം വില 62,350 രൂപ.

2016ലെ ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് പ്രദര്‍ശിപ്പിച്ച ഗ്രാഫൈറ്റ് എന്ന കണ്‍സപ്റ്റ് മോഡലാണ് എന്‍ടോര്‍ക്ക് 125 ആയി മാറിയത്. ഹോണ്ട ഡിയോയുടേതുപോലെ ഫ്രണ്ട് ഏപ്രണില്‍ ഹെഡ് ലാംപ് ഉറപ്പിച്ചിരിക്കുന്നു. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപ് ഹെഡ് ലാംപ് യൂണിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സ്‌കൂട്ടറുകളില്‍ ഇതാദ്യമാണ്.

ടിവിഎസ് സ്വന്തമായി വികസിപ്പിച്ച സിവിടിഐറെവ്, മൂന്ന് വാല്‍വ് എന്‍ജിനാണ് എന്‍ടോര്‍ക്ക് 125 ന് ഉപയോഗിക്കുന്നത്. 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 9.3 ബിഎച്ച്പി10.50 എന്‍എം ആണ് ശേഷി. ഹോണ്ട ഗ്രാസിയയെക്കാള്‍ ഒരു ബിഎച്ച്പിയോളം അധികമാണ് എന്‍ടോര്‍ക്കിന്റെ കരുത്ത്. മണിക്കൂറില്‍ 95 കിമീ വരെ വേഗമെടുക്കാന്‍ എന്‍ടോര്‍ക്കിനു കഴിയും. ഒമ്പത് സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗം ആര്‍ജിക്കും.

"</p

സ്‌പോര്‍ടി ലുക്കുളള സകൂട്ടറിന് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ്. ഈ വിഭാഗത്തില്‍ ആദ്യമായി സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി ഇതിലുണ്ട്. ബ്ലൂടൂത്ത് വഴി സ്മിര്‍ട്ട് ഫോണിനെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ബന്ധിപ്പിക്കാം. ശേഷം നാവിഗേഷനും കാള്‍ വിവരങ്ങളും ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ കാണാം. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം സ്മാര്‍ട്ട് ഫോണിലൂടെ കണ്ടെത്താം. യാത്രാ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതിനും സൗകര്യമുണ്ട്. 55 ഇനം വിവരങ്ങളാണ് ഡിസ്‌പ്ലേയില്‍ തെളിയുക. സ്‌കൂട്ടറുകളില്‍ ആദ്യമായി ആര്‍പിഎം ഗേജും എന്‍ടോര്‍ക്കിലുണ്ട്.

ടിവിഎസ് ജൂപ്പിറ്ററിന്റെ ഫ്രെയിമും സസ്‌പെന്‍ഷനുമാണ് എന്‍ടോര്‍ക്കിനും ഉപയോഗിക്കുന്നത്. 12 ഇഞ്ച് അലോയ് വീലുകളുള്ള സ്‌കൂട്ടറിന് ട്യൂബ് ലെസ് ടയറുകളാണ്. മുന്‍ ചക്രത്തിന് ഡിസ്‌ക് ബ്രേക്കുണ്ട്. ഭാരം 116 കിലോഗ്രാം.

"</p

സീറ്റീനടിയിലെ സ്‌റ്റോറേജ് സ്‌പേസിന് 22 ലീറ്റര്‍ ആണ് കപ്പാസിറ്റി. മൊബൈല്‍ പോണ്‍ ചാര്‍ജറും ലൈറ്റും ഇവിടെ നല്‍കിയിട്ടുണ്ട്. സീറ്റ് ഉയര്‍ത്താതെ പെട്രോള്‍ നിറയ്ക്കാവുന്ന വിധമാണ് ഫ്യുവല്‍ ഫില്ലര്‍ ക്യാപ്പ്. അഞ്ച് ലീറ്ററാണ് ഫ്യുവല്‍ ടാങ്കിന്റെ ശേഷി.

ഹോണ്ട ഗ്രാസിയ, സുസൂക്കി ആക്‌സസ് 125 എന്നീ മോഡലുകളോടാണ് എന്‍ടോര്‍ക്ക് മത്സരിക്കുന്നത്. ഗ്രാസിസയയെ അപേക്ഷിച്ച് വില കുറവാണെന്നത് എന്‍ടോര്‍ക്കിന്റെ അധിക മേന്മ. ഒരു വര്‍ഷത്തിനകം രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പനയാണ് എന്‍ടോര്‍ക്കിനു കമ്പനി പ്രതീക്ഷിക്കുന്നത്.

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍