UPDATES

ഓട്ടോമൊബൈല്‍

ഇന്റീരിയറില്‍ തിളങ്ങി മാരുതി പ്രീമിയം ക്രോസ്ഓവര്‍ എക്സ്എല്‍-6 എത്തി

ആല്‍ഫ, സീറ്റ എന്നീ രണ്ട് വകഭേദങ്ങളില്‍ എത്തുന്ന ഈ വാഹനത്തിന് 9.79 ലക്ഷം രൂപ മുതല്‍ 11.46 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

മാരുതി എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയെത്തുന്ന പ്രീമിയം ക്രോസ് ഓവര്‍ മോഡല്‍ എക്സ്എല്‍-6 വിപണിയില്‍ അവതരിച്ചു. എര്‍ട്ടിഗ എംപിവിയുടെ എക്സിക്യൂട്ടീവ് എഡീഷന്‍ എന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് എക്സ്എല്‍-6. മൂന്ന് നിരകളിലായി 2+2+2 ക്യാപ്റ്റന്‍ സീറ്റുകളിലെത്തുന്നതാണ് എക്സ്എല്‍-6 ഏറ്റവും വലിയ പ്രത്യേകത.

എന്നാല്‍ എര്‍ട്ടിഗയില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് എക്‌സ്എല്‍-6ന്റെ മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. അതുമാത്രമല്ല, അഗ്രസീവ് ക്രോം ഗ്രില്‍, സിഗ്നേച്ചര്‍ ക്വാഡ് എല്‍ഇഡി ഹെഡ്ലൈറ്റ്, ഡിആര്‍എല്‍, പുതിയ ബംബര്‍, സ്‌കിഡ് പ്ലേറ്റ്, ബോഡിക്ക് ചുറ്റുമുള്ള ക്ലാഡിങ്, വലിയ വീല്‍ ആര്‍ച്ച്, റൂഫ് റെയില്‍, മെഷീന്‍ കട്ട് അലോയി വീല്‍ എന്നിവ എക്‌സ്എല്‍-6മോഡലിനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങളാണ്. പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് എക്സ്എല്‍6 എത്തിയിരിക്കുന്നത്. 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ കെ15 സ്മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരത്തിലുള്ളതായിരിക്കും ഈ എന്‍ജിന്‍.

ഓള്‍ ബ്ലാക്ക് തീമിലാണ് എക്‌സ്എല്‍6ന്റെ ഇന്റിരിയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. എര്‍ട്ടിഗയ്ക്ക് സമാനമായിട്ടാണ് ഡാഷ്ബോര്‍. പ്രീമിയം നിലവാരം ഇന്റീരിയറിന് അവകാശപ്പെടാനുണ്ട്. പുതിയ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അകത്തുണ്ട്. മൂന്ന് നിരകളിലായി ആറ് സീറ്റുകളായതിനാല്‍ തന്നെ ധാരാളം സ്ഥലസൗകര്യവും അകത്തുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ്ങ് സിസ്റ്റം, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്സ്, ഹൈസ്പീഡ് വാണിങ്ങ് അലേര്‍ട്ട്, റിവേഴ്സ് പാര്‍ക്ക് സെന്‍സര്‍ തുടങ്ങിയ മികച്ച സുരക്ഷ സംവിധാനങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.

ആല്‍ഫ, സീറ്റ എന്നീ രണ്ട് വകഭേദങ്ങളില്‍ എത്തുന്ന ഈ വാഹനത്തിന് 9.79 ലക്ഷം രൂപ മുതല്‍ 11.46 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍