UPDATES

വി.എസിനെ പിന്തുണച്ച് ബംഗാള്‍-ത്രിപുര ഘടകങ്ങള്‍

 അഴിമുഖം പ്രതിനിധി

വി എസ് അച്യുതാനന്ദനെ പിന്തുണച്ച് സിപിഎം ബംഗാള്‍ ഘടകം രംഗത്തെത്തി. വി.എസ് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത് ബംഗാളില്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അവിടെ രാഷ്ട്രീയ സംവാദങ്ങള്‍ക്കും ഇത് വഴിവെച്ചിരുന്നു. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍കാര്‍ വി എസ് പ്രശ്‌നത്തില്‍ കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ടു. ആന്ധ്രയില്‍ ബി.രാഘവലുവും വി.എസിനെ പിന്തുണച്ച് പ്രസ്താവനകള്‍ ഇറക്കി. വി.എസിന്റെ കാര്യത്തില്‍ യെചൂരിയുടെയും വൃന്ദ കാരാട്ടിന്റെയും നിലപാടാണ് ഇരു നേതാക്കള്‍ക്കും. പ്രകാശ് കാരാട്ട് ഒഴികെയുള്ള കേന്ദ്ര നേതാക്കള്‍ എല്ലാവരും വി.എസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ പി.ബി യോഗത്തില്‍ വി.എസിന്റെ നില കുറേക്കൂടി ഭദ്രമാകുമെന്നാണ് പ്രതീക്ഷ. വി എസ് പ്രശ്‌നത്തില്‍ തീരുമാനമെടുക്കാനായി ചേരുന്ന അവയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ ആലപ്പുഴയില്‍ അല്‍പ്പസമയത്തിനുള്ളില്‍ ആരംഭിക്കും.

അതേ സമയം സംസ്ഥാന സമ്മേളത്തിന്റെ ഇന്നു നടന്ന യോഗത്തിലും കടുത്ത ആക്ഷേപങ്ങളാണ്  ഉണ്ടായത്. വി എസിനെ പുറത്താക്കണമെന്നു പല അംഗങ്ങളും ആവശ്യപ്പട്ടു. ഒറ്റുകാരനായും ചതിയനായും പ്രസ്ഥാനത്തെ തകര്‍ത്തവനെന്നും ഒക്കെയാണ് വി എസിന് ഇന്നും വിശേഷണങ്ങള്‍ ചാര്‍ത്തി കിട്ടിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍