UPDATES

പാര്‍ട്ടി വിരുദ്ധന്‍ തന്നെ; പ്രമേയം നീക്കണമെന്ന വി എസിന്റെ ആവശ്യം തള്ളി

അഴിമുഖം പ്രതിനിധി

വി എസ് അച്യുതാനന്ദന് എതിരെയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അവതരിപ്പിച്ച പ്രമേയം നീക്കില്ല. ആലപ്പുഴയില്‍ ചേര്‍ന്ന അവയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോയിലാണ് പ്രമേയം നിലനിര്‍ത്താന്‍ തീരുമാനമായത്. വി എസിനെ പാര്‍ട്ടി വിരുദ്ധനെന്ന് വിശേഷിപ്പിച്ച ഈ പ്രമേയം നീക്കണമെന്നായിരുന്നു പാര്‍ട്ടിയുമായി യുദ്ധപ്രഖ്യാപനം നടത്തിയ അച്യുതാനന്ദന്റെ പ്രധാന ആവശ്യം. നേരത്തെ സംസ്ഥാന നേതൃത്വം പ്രമേയം പിന്‍വലിക്കില്ലെന്ന നിലപാട് വ്യക്തമായിരുന്നു.

ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അനുസരിച്ചാണെങ്കില്‍ വി എസിനെതിരെ പാര്‍ട്ടി ഔദ്യോഗിക നേതൃത്വം തയ്യാറാക്കിയ കുറ്റപത്രത്തില്‍ ഒന്നുപോലും നീക്കില്ലെന്നു തന്നെയാണ്. നേരത്തെ വി എസുമായി അനുരഞ്ജനത്തിന് തയ്യാറായ കേന്ദ്രനേതാക്കളോട് വി എസ് മുന്നോട്ടുവച്ച ഉപാധികളില്‍ പ്രധാനം തന്നെ പാര്‍ട്ടി വിരുദ്ധനെന്നു വരെ വിളിച്ച പ്രമേയം പിന്‍വലിക്കുക എന്നതായിരുന്നു. ഈ ആവശ്യം തള്ളിയതോടെ പന്ത് വി എസിന്റെ കോര്‍ട്ടില്‍ എത്തിയിരിക്കുകയാണ്. തന്നെ വേണ്ടെന്ന് പാര്‍ട്ടി പരോക്ഷമായി തന്നെ പറഞ്ഞിരിക്കുന്ന സ്ഥിതിയില്‍ ഇനിയും ഇവിടെ നില്‍ക്കണോ അതോ എല്ലാം ഉപേക്ഷിച്ച് പുറത്തുവരണോ എന്ന് വി എസ് തീരുമാനം എടുക്കുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. വി എസിന്റെ വിശ്വസ്തരില്‍ പലരും ഇപ്പോഴും കന്റോണ്‍മെന്റ് ഹൗസില്‍ തന്നെ ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍