UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇറ്റലിയില്‍ ഹിമപാതം: 30 പേരോളം കൊല്ലപ്പെട്ടതായി സംശയം

30 പേരെ കാണാതായതായി ഔദ്ധ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്.

ഹിമപാതത്തില്‍ പെട്ട് ഇറ്റലിയിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നു. മധ്യ ഇറ്റലിയിലെ ഗ്രാന്‍ സാസ്സോ മലനിരകളില്‍ നിന്നും ഹിമപാതം ആഞ്ഞടിച്ചപ്പോള്‍ ഹോട്ട റിഗോപിയനോയില്‍ താമസിച്ചിരുന്നവരാണ് മഞ്ഞിനടിയിലായത്. ഹോട്ടല്‍ മുഴുവന്‍ മഞ്ഞ് മൂടിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 പേരെ കാണാതായതായി ഔദ്ധ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്. പലരും ഫോണ്‍ സന്ദേശങ്ങള്‍ വഴി ഇറ്റാലിയന്‍ ദുരന്തസേനയോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ചതുര്‍നക്ഷത്ര ഹോട്ടലിലേക്കുള്ള റോഡുകളെല്ലാം തകര്‍ന്ന് കിടക്കുന്നത്. എന്നാല്‍ വ്യാഴാഴ്ച മൂന്ന് ശവശരീരങ്ങള്‍ ലഭിച്ചതോടെ ബാക്കിയുള്ള ജീവിച്ചിരിക്കാനുള്ള സാധ്യത രക്ഷാപ്രവര്‍ത്തകര്‍ തള്ളിക്കളയുകയാണ്. കടുത്ത ഹിമപാതമാണ് സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വേനല്‍ക്കാലത്ത് സംഭവിച്ച ഭൂകമ്പത്തില്‍ നിരവധി ഗ്രാമങ്ങള്‍ ഇല്ലാതാവുകയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും ചെയ്ത പ്രദേശമാണിത്.

അബ്രുസോ പ്രദേശത്തെ മലനിരകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ചെറിയ ചില കമ്പനങ്ങള്‍ തന്നെ ഈ മഞ്ഞുപാളികളെ താഴേക്ക് പതിപ്പിച്ചിരിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രദേശത്തെ വൈദ്യുതി, ശുദ്ധജല ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ചില പ്രദേശങ്ങളില്‍ പ്രത്യേക പോലീസ് സ്‌റ്റേഷനുകളും സൈനീക പോസ്റ്റുകളും തുറന്നിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം നിരവധി ഭൂകമ്പങ്ങളാണ് മധ്യ ഇറ്റലിയില്‍ ഉണ്ടായിട്ടുള്ളത്. ഇതുവരെ 300 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് ഔദ്ധ്യോഗിക കണക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍