UPDATES

അയാസ് മേമന്‍

കാഴ്ചപ്പാട്

അയാസ് മേമന്‍

ന്യൂസ് അപ്ഡേറ്റ്സ്

ടെസ്റ്റ് കളിയ്ക്കാന്‍ റെയ്ന യോഗ്യനല്ലേ? -അയാസ് മേമന്‍ എഴുതുന്നു

രണ്ടാം ഏകദിനത്തില്‍ സുരേഷ് റെയ്‌ന നേടിയ തകര്‍പ്പന്‍ സെഞ്ച്വറി കാണുമ്പോള്‍ എന്തുകൊണ്ട് അദ്ദേഹത്തിന് ടെസ്റ്റ് ക്രിക്കറ്റ് ഇനിയും അപ്രാപ്യമായിരിക്കുന്നു എന്ന് ഏതൊരാളും അത്ഭുതം കൂറും. ഇത്രയും ജന്മസിദ്ധമായ പ്രതിഭയുള്ള ഒരാള്‍ക്ക് ഈ കായിക വിനോദം അതിന്റെ കളിക്കാരില്‍ ഏര്‍പ്പെടുത്തുന്ന ഏറ്റവും വലിയ പരീക്ഷയില്‍ വളരെ കുറച്ച് മാത്രമേ അവസരങ്ങള്‍ ലഭിക്കുന്നുള്ളു: വളരെ നിരാശാജനകം. 

2010ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ റെയ്‌ന അരങ്ങേറ്റം കുറിച്ചത് തന്നെ സെഞ്ച്വറി നേടിക്കൊണ്ടായിരുന്നു. അത് അന്ന് പാടി പുകഴ്ത്തപ്പെടുകയും ചെയ്തു. പക്ഷെ അതിന് ശേഷം കളിയുടെ ദൈര്‍ഘ്യമേറിയ ഇനത്തില്‍, അദ്ദേഹം ടീമിനകത്തുണ്ടായിരുന്നതിനേക്കാള്‍ പുറത്തായിരുന്നു ഉണ്ടായിരുന്നത്. വെറും 17 ടെസ്റ്റുകളില്‍ മാത്രമാണ് അദ്ദേഹം ഇതിനിടെ പാഡണിഞ്ഞത്.

സുരേഷ് റെയ്‌നയുടെ കരിയര്‍ (ഇതുവരെ) മൈക്കിള്‍ ബേവന്റെതിനും തമ്മില്‍ അസുഖകരമായ ചില സാദൃശ്യങ്ങള്‍ ഉണ്ട്. ഒരു ഒന്നാന്തരം ഏകദിന കളിക്കാരനായി വിലയിരുത്തപ്പെട്ടിരുന്ന ഓസ്‌ട്രേലിയന്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ പക്ഷെ ടെസ്റ്റില്‍ നിരാശജനകമായ റെക്കോഡാണ് രേഖപ്പെടുത്തിയത്.

പത്ത് വര്‍ഷത്തിലേറെ നീണ്ടുനിന്ന അന്താരാഷ്ട്ര കരിയറിനിടയില്‍ വെറും 18 ടെസ്റ്റുകളില്‍ നിന്നും 785 റണ്‍സ് (ശരാശരി 29.01) നേടാനെ ബേവന് കഴിഞ്ഞുള്ളു. 2010 ന് ശേഷം 17 ടെസ്റ്റുകള്‍ കളിച്ച റെയ്‌ന ഇതിനകം 786 റണ്‍സ് (ശരാശരി 28.44) നേടിയിട്ടുണ്ട്.

53.58 എന്ന ഉജ്ജ്വല ശരാശരിയില്‍ 232 ഏകദിന മത്സരങ്ങളില്‍ നിന്നായി ബേവന്‍ 6912 റണ്‍സ് നേടിയിട്ടുണ്ട്. 193 മത്സരങ്ങളില്‍ നിന്നും റെയ്‌ന നേടിയിരിക്കുന്നത് 4763 റണ്‍സാണ്. എന്നാല്‍ 35.81 എന്ന റെയ്‌നയുടെ ശരാശരി ബേവന്റെതുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രത്യക്ഷത്തില്‍ തന്നെ കുറവാണെന്ന് കാണാം. പക്ഷെ നോട്ട് ഔട്ടുകളുടെ അസാധാരണമാം വിധം ഉയര്‍ന്ന ശതമാനമാണ് ബേവന്റെ ഉയര്‍ന്ന ശരാശരിക്ക് കാരണം.

ഉജ്ജ്വല ഫീല്‍ഡിംഗും വിക്കറ്റുകള്‍ക്കിടയിലെ അസാധാരണ വേഗം ഇരുവരുടെയും ക്രിക്കറ്റിന്റെ സവിശേഷതകളാണ്. വേഗം കുറഞ്ഞ ബൗളിംഗിലും ഇരുവരും സമാനത പുലര്‍ത്തുന്നു. റെയ്‌ന ഓഫ് ബ്രേക്കുകള്‍ക്ക് വിദഗ്ധനാണെങ്കില്‍ ബേവന്‍ ഇടംകൈയന്‍ ബൗളിംഗിലാണ് പ്രാവീണ്യം തെളിയിച്ചത്.

ഏകദിന മത്സരങ്ങളില്‍ ടീമിനെ ജയിപ്പിക്കാനുള്ള അവരുടെ കഴിവ് ടെസ്റ്റ് ക്രിക്കറ്റിന്റെ അന്തരീക്ഷത്തില്‍ എന്തുകൊണ്ട് ഫലിക്കുന്നില്ല? ക്രിക്കറ്റിന്റെ വിവിധ രൂപങ്ങളുമായി ചില കളിക്കാര്‍ക്ക് എളുപ്പം ഇണങ്ങിച്ചേരാന്‍ കഴിയുമ്പോള്‍ ചിലര്‍  ബുദ്ധിമുട്ടുന്നത് എന്തുകൊണ്ടാണ്?

വിവിധ രൂപങ്ങളിലുള്ള ക്രിക്കറ്റ് കളിക്കുന്നവരെ മൂന്ന് വിഭാഗക്കാരായി തരംതിരിക്കാമെന്ന് ക്രിക്കറ്റിന്റെ ചരിത്രം പഠിയ്ക്കുമ്പോള്‍ മനസിലാവും: വിവ് റിച്ചാര്‍ഡ്‌സ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ, റിക്കി പോണ്ടിംഗ്, എ ബി ഡീവില്ലിയേഴ്‌സ്, എം എസ് ധോണി തുടങ്ങിയവരെ പോലെ ഏത് സാഹചര്യവുമായും നൈസര്‍ഗികമായി ഇഴുകിച്ചേരുന്നവര്‍; സുനില്‍ ഗവാസ്‌കറിനെയും രാഹുല്‍ ദ്രാവിഡിനെയും പോലെ കാലക്രമത്തില്‍ ഏകദിന ക്രിക്കറ്റുമായി പൊരുത്തപ്പെടുന്നവര്‍; കളിയുടെ രണ്ട് രൂപങ്ങളില്‍ ഒന്നില്‍ മാത്രം ഒതുങ്ങി കൂടുന്നവര്‍, ഏകദിന വിദഗ്ധന്‍ നിക് നൈറ്റും ടെസ്റ്റില്‍ വിദഗ്ധനായ വി വി എസ് ലക്ഷ്മണും ഉദാഹരണങ്ങള്‍.

ഈ മൂന്ന് വിഭാഗങ്ങളില്‍ രണ്ടും മൂന്നും കക്ഷികളെ കുറിച്ച് പഠിക്കുന്നത് കൗതുകകരവും അതേ സമയം സങ്കീര്‍ണവുമാണ്. ഈ കളിയിലെ മറ്റ് എല്ലാ കാര്യങ്ങളെയും പോലെ സാങ്കേതിക തികവിന്റെയും ക്ഷമയുടെയും അടിസ്ഥാനത്തിലാണ് ഇണങ്ങിച്ചേരല്‍ (മറിച്ചും) സാധ്യമാകുന്നത്. എന്നാല്‍ ഇതെങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുന്നത് രസകരമായിരിക്കും.

എന്റെ അഭിപ്രായത്തില്‍, സാങ്കേതികമായി നല്ല അടിസ്ഥാനമുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്കും ഏകദിനത്തില്‍ വിജയിക്കുന്നതിന് അവരുടെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു; എന്നാല്‍ ഏകദിനവുമായി ഇണങ്ങിച്ചേര്‍ന്ന ബാറ്റ്‌സ്മാന്‍മാര്‍ സാങ്കേതികമായി മെച്ചപ്പെട്ടാല്‍ മാത്രമേ ടെസ്റ്റ് ക്രിക്കറ്റ് അവരെ ആവശ്യപ്പെടു.

ഗാവസ്‌കറിന്റെയും ദ്രാവിഡിന്റെയും ബേവന്റെയും റെയ്‌നയുടെയും ഉദാഹരങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ നല്ല സാങ്കേതിക തികവുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഏകദിന ക്രിക്കറ്റുമായി എളുപ്പത്തില്‍ ഇഴുകി ചേരാന്‍ സാധിക്കും.

ബെസ്റ്റ് ഓഫ് അഴിമുഖം 

വൃദ്ധിമാന്‍ സാഹ-തഴയപ്പെടലിന്‍റെ ക്ലാസിക് എക്സാമ്പിള്‍
ധോണിയെ ക്രൂശിക്കുന്നതിനു പിന്നില്‍
യുവരാജ് സിംഹ് ഒരു നിഗൂഢതയാണ്
സര്‍വപ്രതാപികളുടെ കാലം കഴിയുമ്പോള്‍
ടെണ്ടുല്‍ക്കര്‍: ഒരായുസിലേക്കുള്ള ഓര്‍മപ്പുസ്തകം

ഉദാഹരണത്തിന് ബേവനും റെയ്‌നയും ടെസ്റ്റ് ക്രിക്കറ്റില്‍ ഷോട്ട് പിച്ച് പന്തുകളിലേക്ക് എളുപ്പത്തിലും വളരെ മോശമായും തുറന്ന് കാട്ടപ്പെട്ടു. അങ്ങനെ അവര്‍ക്ക് തങ്ങളുടെ സ്ഥാനം നഷ്ടമായി. സെലക്ടര്‍മാര്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

നിലവിലെ സാഹചര്യത്തിലേക്ക് മടങ്ങി വരുമ്പോള്‍, ഇനിയും റെയ്‌നയ്ക്ക് ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കഴിവ് തെളിയിക്കാന്‍ സാധിക്കുമോ? അദ്ദേഹത്തിന് 27 വയസു മാത്രമേ പ്രായമായിട്ടുള്ളു. അതായത് പ്രായത്തിന്റെ ആനുകൂല്യം അദ്ദേഹത്തിനുണ്ട്. എന്നാല്‍ അഞ്ചു ദിവസത്തെ കളിയെ സംബന്ധിച്ചിടത്തോളം അടിസ്ഥാന ഘടകങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കഠിനപ്രയത്‌നം ആവശ്യമായി വരുന്നു.

സമീപകാലത്തെ ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ച്ച കണക്കിലെടുക്കു‌മ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് റെയ്‌ന മടക്കി വിളിക്കപ്പെടാനുള്ള അവസരവും സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഇത്രയും പ്രതിഭയുള്ള ഒരാള്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ഓര്‍ക്കപ്പെടുകയും ടെസ്റ്റ് ക്രിക്കറ്റില്‍ അവസരം ലഭിക്കാതിരിക്കുകയും ചെയ്യുന്നത് തീര്‍ച്ചയായും നിരാശജനകമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍