UPDATES

സഖാവ് ഐസക്ക് കാക്കഞ്ചേരിയിലെ സമരത്തിനെത്തുമോ? ഡോ. ആസാദ് ചോദിക്കുന്നു

അഴിമുഖം പ്രതിനിധി

ആലപ്പുഴ സീമാസില്‍ നടക്കുന്ന തൊഴിലാളി സമരത്തെ പിന്തുണയ്ക്കുന്ന തോമസ് ഐസക് എംഎല്‍എയും സിപിഐഎമ്മും മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയില്‍ മലബാര്‍ ഗോള്‍ഡിനെതിരെ നടക്കുന്ന ജനകീയസമരത്തിന്റെ കാര്യത്തില്‍ എന്തു നിലപാടെടുക്കും എന്ന ചോദ്യവുമായി എഴുത്തുകാരനും സാമൂഹ്യനിരീക്ഷനും രാഷ്ട്രീയ ചിന്തകനുമായ ആസാദ്. ‘സീമാസിലെ സമരവും ഐസക്കിന്റെ രാഷ്ട്രീയ മാറ്റവും’ എന്ന തലക്കെട്ടില്‍ തന്റെ ബ്ലോഗില്‍ എഴുതിയ ലേഖനത്തിലാണ് ആസാദ് ഐസക്കിനോടും അതോടൊപ്പം പാര്‍ട്ടിയോടും ഒരുമിച്ച് മലബാര്‍ ഗോള്‍ഡ് വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നത്.

കാക്കഞ്ചേരിയില്‍ ക്രിന്‍ഫ്ര പാര്‍ക്കില്‍ ആരംഭിക്കാനിരിക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മാണശാലയ്‌ക്കെതിരെ പ്രദേശവാസികള്‍ നടത്തിവരുന്ന സമരം ഈ മാസം 26 ന് 250 ദിവസം പിന്നിടുന്ന വേളയിലാണ് ഈ ജനകീയ വിഷയത്തില്‍ സിപി ഐഎമ്മും തോമസ് ഐസക്കിനെപ്പോലുള്ള സംസ്ഥാന നേതാക്കളും എന്തു നിലപാട് എടുക്കുമെന്ന് സീമാസിലെ സമരത്തിന്റെ പശ്ചാലത്തില്‍ ആസാദ് ചോദിക്കുന്നത്.

റെഡ് കാറ്റഗറിയില്‍പെട്ട അത്യന്തം മാരകമായ മലിനീകരണങ്ങളുണ്ടാക്കുന്ന സ്വര്‍ണ ശുദ്ധീകരണ ആഭരണ നിര്‍മാണ സ്ഥാപനം കിന്‍ഫ്രയുടെ ഭക്ഷ്യോത്പാദന യൂണിറ്റുകള്‍ക്കിടയില്‍ ഏറെ ജനസാന്ദ്രതയുള്ള പ്രദേശത്ത് തുടങ്ങാനാണ് മലബാര്‍ഗോള്‍ഡ് ശ്രമിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കാള്‍ മാരകമായ രാസയുദ്ധത്തെയാണ് ജനങ്ങള്‍ക്കു നേരിടേണ്ടിവരിക. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമരരംഗത്താണ്. എന്നാല്‍ ഒരു പ്രസ്ഥാനത്തിന്റെയും സംസ്ഥാന നേതാക്കള്‍ അങ്ങോട്ടു തിരിഞ്ഞു നോക്കന്നില്ലെന്നും മാധ്യമങ്ങളുടെ പിന്തുണ സമ്പാദിച്ചും സംസ്ഥാനത്തെ വ്യവസായ വകുപ്പുമായി ഒത്തുകളി നടത്തിയും സ്വര്‍ണമുതലാളി ജനാധികാര രാജ്യത്ത് ധനാധികാര്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രാദേശിക നേതാക്കളെ മാത്രം അങ്ങോട്ടു വിടുകയും ദേശാഭിമാനി പ്രാദേശിക പേജില്‍ വാര്‍ത്ത ചുരുക്കുകയും ചെയ്യുന്നതിന്റെ യുക്തിയെന്താണെന്നും ആസാദ് ചോദിക്കുന്നു.

കിന്‍ഫ്രയില്‍ മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാല; കാത്തിരിക്കുന്നത് മറ്റൊരു പാരിസ്ഥിക ദുരന്തമോ?
മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണ ശാല; വഴിവിട്ട നടപടികള്‍ ഉണ്ടായെന്ന സൂചനകളുമായി രേഖകള്‍
മലബാര്‍ ഗോള്‍ഡിനു വേണ്ടി വിടുപണി ചെയ്യുന്നതോ മാധ്യമ പ്രവര്‍ത്തനം?

 

തുടര്‍ന്നാണ് ആലപ്പുഴയിലെ തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കുകയും തന്റെ ഫെയ്‌സ്ബുക്കിലൂടെ സീമാസ് ബൊയ്‌ക്കോട്ടിന് ആഹ്വാനം നടത്തുകയും ചെയ്യുന്ന തോമസ് ഐസക് കാക്കഞ്ചേരിയിലും വന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തയ്യാറാകുമോയെന്നും സീമാസിനെപ്പോലെ മലബാര്‍ഗോള്‍ഡിനെയും ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്യുമോ എന്നമുള്ള ചോദ്യങ്ങള്‍ ആസാദ് ഉന്നയിക്കുന്നത്. സംസ്ഥാനത്തെ നിരവധി ക്വാറികള്‍ക്കു മുമ്പിലും സമരമുണ്ട്. ശുദ്ധമായ കുടിവെള്ളത്തിനു വേണ്ടിയും അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടിയും നിരവധി സമരങ്ങള്‍ നടക്കുന്നു. ദേശീയപാതയോരത്തുള്ള ലക്ഷക്കണക്കിനാളുകള്‍ കുടിയൊഴിക്കല്‍ ഭീഷണി നേരിടുന്നു. അവര്‍ എങ്ങോട്ടാണ് പോകേണ്ടത്? ഗെയില്‍ പൈപ്പ്‌ലൈനിന്റെയും പ്രശ്‌നം സമാനമാണ്. ജനപക്ഷത്തു നിന്ന് പരിഹാരം കാണുന്നതിനുപകരം മുതലാളിത്ത വികസന യുക്തികളുടെ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്ന പതിവ് അവസാനിപ്പിക്കണമെന്നും ആസാദ് ചൂണ്ടിക്കാണിക്കുന്നു.

ആസാദിന്റെ ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക

https://azadonline.wordpress.com/2015/08/15/സ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍