പുഷ്പാവതി
വര്‍ഗീയ ഫാസിസം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്നൊരു കാലമാണിത്. ഒരുതരം ഭീതിതമായ അവസ്ഥ. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ സമൂഹത്തിനു ഭയമുള്ളതുപോലെ. പ്രതികരിക്കുന്നവരെയാകട്ടെ വകവരുത്തുന്നു. ഫാസിസത്തിനെതിരെ എന്റെതായ പ്രതികരണം ഞാന്‍ ആഗ്രഹിച്ചിരുന്നു.
സമകാലിക വിഷയങ്ങളില്‍ എന്റെതായ ഇടപെടല്‍ ഞാന്‍ എന്നും നടത്തിയിരുന്നു. മനുഷ്യന്‍ മതത്തിന്റെ പേരില്‍ ഒരു അടഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുന്ന കാലത്ത് വളര്‍ന്നു വരുന്ന മതതീവ്രവാദത്തിനെതിരെ കബീര്‍ മ്യൂസിക് ഓഫ് ഹര്‍മണി എന്ന പേരില്‍ മ്യൂസിക്കല്‍ ആല്‍ബം 2004 ല്‍ പുറത്തിറക്കിയിരുന്നു. നവോഥാനമൂല്യങ്ങള്‍ ഉയര്‍ത്തിയ ശ്രീനാരായണ ഗുരുവിനെ തെറ്റായ ആശയങ്ങളുടെ പ്രചാരകനാക്കുന്ന ഇന്നത്തെ കാലത്തിനെതിരെ 2014 ലും ഒരു ആല്‍ബം തയ്യാറാക്കിയിരുന്നു. മാധവിക്കുട്ടിയുടെ കഥകളിലെ പ്രണയവും യാഥാര്‍ത്ഥ്യവും ഉള്‍പ്പെടുത്തി മറ്റൊരു ആല്‍ബത്തിന്റെ പ്രാരംഭ പണികള്‍ പൂര്‍ത്തിയാക്കി, ഇനിയതിനൊരു നിര്‍മാതാവ് വേണം, അതിനുള്ള കാത്തിരിപ്പിലാണ്.
ഈയടുത്ത കാലത്ത് ഞാനേറെ ശ്രദ്ധിച്ചൊരു വ്യക്തിത്വമാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. അദ്ദേഹത്തിന്റെ അറസ്റ്റും പിന്നീട് ജാമ്യം കിട്ടിയശേഷം കാമ്പസില്‍ തിരിച്ചെത്തി നടത്തിയ പ്രസംഗവും ഉയര്‍ത്തിയ ആസാദി മുദ്രാവാക്യങ്ങളുമൊക്കെ വളരെ ശ്രദ്ധാപൂര്‍വം പിന്തുടരുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ ഷാഹിന ഒരാവശ്യം ഉന്നയിക്കുന്നത്. അവര്‍ കൊച്ചിയില്‍ നടത്തുന്നൊരു സെമിനാറില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നുണ്ട്. ആ ചടങ്ങില്‍ ആസാദി മുദ്രാവാക്യങ്ങള്‍ കംപോസ് ചെയ്ത് ആലപിക്കാന്‍ കഴിയുമോ എന്ന് ഷാഹിന ചോദിച്ചു. അതൊരു നല്ല ഐഡിയ ആണെന്ന് തോന്നി. തുടര്‍ന്ന് ആസാദി മുദ്രാവാക്യങ്ങള്‍ കഴിയുന്നത്ര ശേഖരിക്കാന്‍ തുടങ്ങി. എം എ ബേബി സാര്‍ ഷെയര്‍ ചെയ്ത കുറച്ചു വരികള്‍ ഞാന്‍ കംപോസ് ചെയ്തുവച്ചു. ഷാഹിനയുടെ ഭര്‍ത്താവ് രാജീവ് കുറെ വരികള്‍ക്കൂടി ശേഖരിച്ച് എനിക്ക് അയച്ചു തന്നു. ഈ വരികള്‍ക്കെല്ലാം ഒരേ റിഥം തന്നെയായിരുന്നു. ഇനിയത് ഏതു ശൈലിയില്‍ പാടണം എന്നായി ആലോചന. അങ്ങനെയാണ് രാജസ്ഥാനി ഫോക്ക് ശൈലിയില്‍ ചെയ്യാമെന്ന തീരുമാനത്തിലെത്തുന്നത്. ഇക്കാര്യത്തില്‍ സുഹൃത്തും സംഗീതജ്ഞനുമായ അനൂപിന്റെ സഹായം കിട്ടി. അനൂപിന്റെ സ്റ്റുഡിയോയില്‍ ഇരുന്ന് ബാക്കി കാര്യങ്ങളിലൊക്കെ തീരുമാനമെടുത്തു. ലൈവ് ആര്‍ട്ടിസ്റ്റുകളെക്കൊണ്ടു വാദ്യോപകരണങ്ങള്‍ വായിച്ചു പാട്ട് കംപോസിംഗ് നടത്തുക എന്നത് വളരെ ചെലവേറിയ കാര്യമായതിനാല്‍ അനൂപ് കമ്പ്യൂട്ടറിന്റെ സഹയാത്തോടെ പശ്ചാത്തല സംഗീതം ചെയ്യാമെന്നു തീരുമാനിച്ചു. അനൂപ് വളരെ ഭംഗിയായി തന്നെ അതു ചെയ്തു തന്നു.
ഇതിനിടയില്‍ ഷാഹിന പറഞ്ഞ സെമിനാര്‍ മാറ്റി വയ്‌ക്കേണ്ടി വന്നു. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് എത്താന്‍ നിര്‍വാഹമില്ലാത്തതിനാലായിരുന്നു പരിപാടി മാറ്റിയത്. എന്നാലും ആസാദി ഗാനവുമായി ഞാന്‍ മുന്നോട്ടു പോയി. അപ്പോഴാണ് തൃശൂരില്‍ നടത്തുന്ന മനുഷ്യസംഗമത്തില്‍ കബീറിന്റെ പാട്ടുകള്‍ പാടണമെന്നാവശ്യപ്പെട്ട് സമീപിക്കുന്നത്. കബീറിന്റെ പാട്ടിനൊപ്പം ആസാദി പാട്ടും പാടാമെന്നായി എന്റെ ചിന്ത. മനുഷ്യസംഗമത്തിനു മുന്നോടിയായി വിദ്യാര്‍ത്ഥികളും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് ഒരുപ്രകടനം തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രകടനം തടയുമെന്ന് ഹിന്ദുത്വസംഘടനകള്‍ വെല്ലുവിളി മുഴക്കി. പൊലീസ് ആകട്ടെ ആ വെല്ലുവിളി നേരിടാതെ ഞങ്ങള്‍ പ്രശ്‌നം ഉണ്ടാക്കരുതെന്ന വാദമാണ് ഉയര്‍ത്തിയത്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. ആ പ്രതിഷേധത്തില്‍ മുഴങ്ങിയതു മുഴുവന്‍ ആസാദി മുദ്രാവാക്യങ്ങളായിരുന്നു. ഒരുപക്ഷേ കേരളത്തിന്റെ ചരിത്രത്തില്‍ ആസാദി മുദ്രാവാക്യം മുഴങ്ങുന്നൊരു പ്രതിഷേധം തൃശൂരിലെ മനുഷ്യസംഗമം ആയിരിക്കണം. ആയിരക്കണക്കിനു പേര്‍ ചേര്‍ന്നാണ് ആസാദി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്. ഈ പ്രകടനത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ വേദിയില്‍ വന്ന് പാട്ടുപാടാന്‍ ക്ഷണമുണ്ടായി. ഞാന്‍ വേദിയില്‍ എത്തുന്നതിനു മുന്നെ ഒന്നു രണ്ടുപേര്‍ പാടിയിരുന്നു. എനിക്കു തൊട്ടു മുന്നേ ഒരു പെണ്‍കുട്ടി ഗസല്‍ ആണ് പാടിയത്. ആ മൂഡ് ഉള്ളതുകൊണ്ട് ഞാനുമൊരു ഗസല്‍ ആദ്യം പാടി. ഈ സമയത്തു തന്നെ സദസില്‍ നിന്നും ആസാദി… ആസാദി എന്നു ചിലര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. തൃശൂരില്‍ പോയപ്പോള്‍ ആസാദി പാട്ടിന്റെ സി ഡി ഞാന്‍ കൊണ്ടുപോയിരുന്നു. ഈ സി ഡി ഷാഹിനയെ ഏല്‍പ്പിച്ചിരുന്നു. സെമിനാറിന്റെ ഇടവേളകളിലെല്ലാം ഷാഹിന ഈ പാട്ട് കേള്‍പ്പിച്ചു കൊണ്ടേയിരുന്നു. ഇതാണ് ആളുകള്‍ എന്നോട് ആ പാട്ട് പാടാന്‍ ആവശ്യപ്പെടാന്‍ കാരണം. ആസാദി പാട്ട് ഞാന്‍ വേദിയില്‍ ആലപിക്കുന്ന സമയത്ത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് അതേറ്റു വാങ്ങിയത്. വീണ്ടും വീണ്ടും പാടണമെന്നായിരുന്നു അവരുടെ ആവശ്യം. സമയപരിമിതി മൂലം രണ്ടു തവണയെ എനിക്കതിനു കഴിഞ്ഞുള്ളു. പാടി പുറത്തെത്തി കഴിഞ്ഞപ്പോള്‍ എല്ലാവരും ചുറ്റുംവന്ന് അഭിനന്ദിക്കുകയാണ്. അവരിലെ വിപ്ലവബോധത്തിന് പുതിയൊരു ആവേശം കിട്ടിയതുപോലെയായിരുന്നു.
തിരിച്ചു വീട്ടില്‍ എത്തിയശേഷം ഫേസ്ബുക്ക് നോക്കുമ്പോള്‍ തൃശൂരില്‍ ഞാന്‍ പാടുന്നത് ആരോ ഷെയര്‍ ചെയ്തിരിക്കുന്നു. ഒത്തിരിപ്പേര്‍ അതിനോടു പ്രതികരിച്ചിരിക്കുന്നു. പലരും പാട്ടിന്റെ സി ഡി കിട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. ഈയൊരു പാട്ട് ഇത്രയധികം ഓളമുണ്ടാക്കിയെന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്. അതോടെ എത്രയും വേഗം വിഷ്വല്‍സുകള്‍ ഉപയോഗിച്ച് അത് യൂട്യൂബില്‍ അപ്ലോഡ് ചെയ്യണമെന്ന് തീരുമാനിക്കുകയും വേഗം തന്നെ എഡിറ്റിംഗ് നടത്തി ഇന്നലെ അതിനു സാധിക്കുകയും ചെയ്തു. അത്ഭുതപരമായ പ്രതികരണമാണ് യൂട്യൂബില്‍ വന്നതിനുശേഷം ഈ പാട്ടിനു കിട്ടിയത്. സോഷ്യല്‍ മീഡിയ വളരെ ആവേശത്തോടെ ഏറ്റെടുക്കുകയും നിമിഷനേരം കൊണ്ട് ആ പാട്ട് വൈറലാവുകയും ചെയ്തു.
സൂപ്പര്‍ ഹിറ്റായ മലയാളം ചലച്ചിത്രഗാനം പാടിയിട്ടും കിട്ടാത്തൊരു ആവേശവും അംഗീകാരവുമാണ് ഈയൊരൊറ്റ പാട്ടിലൂടെ എന്നെത്തേടിയെത്തിയത്. ഒരു പാട്ടുകാരി എന്നനിലയിലല്ല ഞാനിതിനെ സ്വീകരിക്കുന്നത്, മറിച്ച് ഒരു സമൂഹ്യപ്രവര്‍ത്തകയുടെ വിജയമായിട്ടാണ്. സംഗീതവും ഫാസിസത്തെ നേരിടാനുള്ള ആയുധമാണ്. നമ്മുടെ നാട്ടില്‍ ഇടതുപക്ഷപ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാന്‍ സഹായിച്ച കാരണങ്ങളില്‍ കെപിഎസിയുടെ നാടകഗാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇന്നും നമ്മുടെയൊക്കെ ഉള്ളിലെ സമരബോധത്തെ ഉണര്‍ത്താന്‍ ആ പാട്ടുകള്‍ കഴിയുന്നുണ്ടെങ്കില്‍ അതു സംഗീതത്തിന്റെ ശക്തിയാണ്. ആ ശക്തിയാണ് ഞാനും ഉപയോഗിച്ചത്. ആസാദി ഗാനം ആദ്യം മലയാളത്തില്‍ ചെയ്യാമെന്നാണ് ആലോചിച്ചതെങ്കിലും മീറ്റര്‍ ശരിയാവാതെ വരുമെന്നു തോന്നി. മാത്രമല്ല ഹിന്ദിയിലാണെങ്കില്‍ രാജ്യവ്യാപകമായി തന്നെ അതിനു പ്രചാരണം ലഭിക്കും. ആ ഊഹം തെറ്റിയില്ലെന്നാണ് ഇപ്പോള്‍ കിട്ടുന്ന പ്രതികരണങ്ങള്‍ തെളിയിക്കുന്നതും. ജെഎന്‍യു കാമ്പസില്‍ തന്നെ ഈ ഗാനം ഇപ്പോള്‍ വൈറലാണ്. അതേസമയം ഹിന്ദിയറിയാത്തവര്‍ പോലും വലിയ ആവേശത്തോടെയാണ് ആസാദി ഗാനം ഏറ്റെടുത്തതെന്നും കാണാം. എനിക്കും ഹിന്ദിയില്‍ വലിയ അവഗാഹം ഒന്നുമില്ല. ഈ ഗാനം പുറത്തിറങ്ങിയശേഷം എന്റെ സുഹൃത്തും പ്രശസ്ത ഗായികയുമായ ഒരാള്‍ എന്നോടു പറഞ്ഞത്, ഹിന്ദി പഠിക്കാതെ ഗസല്‍ പാടരുതെന്നാണ്. കര്‍ണാടക സംഗീതം ഒന്നാം റാങ്കോടെ വിജയിച്ചൊരാളാണ് ഞാന്‍. പഠിക്കുന്ന സമയത്ത് തന്നെ ഓള്‍ ഇന്ത്യ റേഡിയോയില്‍ നിന്നും ബി ഗ്രേഡ് നേടിയിട്ടുണ്ട്, കേന്ദ്ര ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. ഗായികയ്ക്ക് ഭാഷജ്ഞാനമല്ല, സംഗീതജ്ഞാനമാണ് വേണ്ടത്. പക്ഷേ സംഗീതത്തിലും ഫാസിസം സൂക്ഷിക്കുന്നവരുണ്ട് എന്നു തെളിയിക്കുന്നതായിരുന്നു എന്റെ സുഹൃത്തിന്റെ ആ പരാമര്‍ശം.
സംഗീതം നല്ലൊരു രാഷ്ട്രീയായുധമാണെന്നു കൂടി ഇവര്‍ തിരിച്ചറിയുന്നില്ല. അസഹിഷ്ണുത അത്രയക്കും കലശാലയൊരു സമൂഹത്തില്‍ സംഗീതം ഈ വിധവും ഉപയോഗിക്കാമെന്നാണ് ഞാന്‍ തെളിയിച്ചത്. ആരാധകരെ ഉണ്ടാക്കാന്‍ മാത്രമല്ല, കേള്‍ക്കുന്നവര്‍ക്ക് കര്‍ണസുഖം പകരാന്‍ മാത്രമല്ല, വെല്ലുവിളിക്കേണ്ട സാമൂഹിക വിപത്തുകള്‍ക്കെതിരെ ഒരു ജനതയെ ഉണര്‍ത്താനുള്ള ഊര്‍ജ്ജം കൂടിയാണ് ഒരു പാട്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആസാദി ഗാനം എന്റെ കൂടി പ്രതിഷേധമാണ്. ഞാന്‍ അനുഭവിച്ച അവഗണനകള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കുമെതിരെയുള്ള പ്രതിഷേധം കൂടിയാണിത്. സംഗീതമേഖലയില്‍ കടുത്ത അവഗണനയ്ക്കു വിധേയയായിട്ടുള്ളൊരു ഗായികയാണ് ഞാനും. കഴിവില്ലാത്തതുകൊണ്ടല്ല, ഇന്നത്തെ ഫാസിസം ഒരാളെ മനുഷ്യനായി അംഗീകരിക്കാന്‍ മുന്നോട്ടുവച്ചിട്ടുള്ള അതേ മാനദണ്ഡങ്ങള്‍ എനിക്കില്ലാത്തതുകൊണ്ട്. ഇല്ലായ്മകളില്‍ നിന്നും പടവെട്ടി തന്നെയാണ് ഞാന്‍ ഇവിടെവരെ എത്തിയത്. എന്റെ അവസ്ഥകളിലൂടെ കടന്നുവന്ന മറ്റൊരു ഗായികയും ഇന്നു മലയാളത്തില്‍ കാണില്ല. എനിക്കെന്തെങ്കിലുമൊക്കെ അംഗീകാരങ്ങളും അവസരങ്ങളും കിട്ടിയിട്ടുണ്ടെങ്കില്‍ അത് മെറിറ്റ് കൊണ്ടുമാത്രമാണ്. എന്തെങ്കിലും ആനുകൂല്യം പറ്റിയല്ല. സംഗീതത്തില്‍ വളഞ്ഞ വഴികളിലൂടെ ആരുമാകാന്‍ കഴിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ പലരും അത്തരം വഴികളിലൂടെ വളര്‍ന്നുപോകുന്നതും ഞാന്‍ കാണുന്നുണ്ട്. ഒരുപക്ഷേ എന്റെ വിശ്വാസങ്ങളായിരിക്കാം എന്റെ കരുത്ത്. ആ കരുത്താണ് എനിക്ക് ആസാദി ഗാനം പോലൊരു ആവേശം സമൂഹത്തിന് കൊടുക്കാന്‍ കഴിയുന്നതിന് കാരണവും.
(പുഷ്പാവതിയുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)