UPDATES

വായിച്ചോ‌

ഭാര്യയെ വൈസ് പ്രസിഡന്റാക്കി അസര്‍ബൈജാന്‍ പ്രസിഡന്റ്

വൈസ് പ്രസിഡന്റ് നിയമനത്തിനായി, പ്രസിഡന്റ് സെപ്റ്റംബറില്‍ ജനഹിത പരിശോധന നടത്തിയിരുന്നു. ആ ഹിതപരിശോധനയുടെ ഭാഗമായി പ്രസിഡന്റിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി ഏഴ് വര്‍ത്തേയ്ക്ക് നീട്ടിക്കൊണ്ടും അലിയേവ് അംഗീകാരം നേടിയിരുന്നു.

മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ അസര്‍ഡബൈജാനില്‍ വൈസ് പ്രസിഡപ്രസിഡന്റ് ഇല്‍ഹാം അലിയേവ് (55), ഭാര്യ മെഹ്രിബാനെ (52) വൈസ് പ്രസിഡന്‌റായി നിയമിച്ചു്. വൈസ് പ്രസിഡന്റ് നിയമനത്തിനായി, പ്രസിഡന്റ് സെപ്റ്റംബറില്‍ ജനഹിത പരിശോധന നടത്തിയിരുന്നു. ആ ഹിതപരിശോധനയുടെ ഭാഗമായി പ്രസിഡന്റിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി ഏഴ് വര്‍ത്തേയ്ക്ക് നീട്ടിക്കൊണ്ടും അലിയേവ് അംഗീകാരം നേടിയിരുന്നു.

അസര്‍ബൈജാനില്‍ കുടുംബഭരണം തുടരുന്ന ഇല്‍ഹാം അലിയേവിന്റെ നടപടിയില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. അലിയേവിന്റെ പിതാവ് 30 വര്‍ഷത്തോളം അസര്‍ബൈജാന്റെ ഭരണത്തലവനായിരുന്നു. സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവെന്ന നിലയിലും സോവിയറ്റ് തകര്‍ച്ചയ്ക്ക് ശേഷം സ്വതന്ത്രമായ അസര്‍ബൈജാന്റെ പ്രസിഡന്‌റായും. പിതാവിന് ശേഷം മകന്‍ അധികാരമേല്‍ക്കുകയായിരുന്നു. ധാതുസമ്പന്നമായ അസര്‍ബൈജാനെ റഷ്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ പാശ്ചാത്യ ചേരിയില്‍ മുന്നോട്ട് കൊണ്ടുപോയ അലിയേവ് പക്ഷെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്.

തന്ത്രപ്രധാനമായ കാസ്പിയന്‍ മേഖലയില്‍ റഷ്യക്കുള്ള പ്രത്യേക താല്‍പര്യം കണക്കിലെടുത്ത് പാശ്ചാത്യ രാജ്യങ്ങളുടെ സഹായം സുരക്ഷയുടെ കാര്യത്തിലും ഊര്‍ജ്ജ സ്രോതസുകളുടെ കാര്യത്തിലും അലിയേവ് ഉറപ്പ് വരുത്തിയിട്ടുണ്ട്. 1991ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മറ്റ് സ്വതന്ത്ര റിപ്പബ്ലിക്കുകളെയെന്ന പോലെ അസര്‍ബൈജാനേയും വലിയ രാഷ്ട്രീയ, സാമ്പത്തിക അരക്ഷിതാവസ്ഥയിലേയ്ക്ക് തളളിവിട്ടിരുന്നു. വൈസ് പ്രസിഡന്റായി നിയമിക്കപ്പെട്ടിരിക്കുന്ന മെഹ്രിബാന്‍ മെഡിക്കല്‍ ബിരുദധാരിയും മുന്‍ പാര്‍ലമെന്റ് അംഗവുമാണ്.

വായനയ്ക്ക്: https://goo.gl/MAQKiK

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍