UPDATES

ഇന്ത്യ

അജിത് സിംഗിന്‍റെ ട്രിപ്പീസ് കളികള്‍

ജോയ് ജേക്കബ്

കഴിഞ്ഞ സെപ്റ്റംബറില്‍ മുസഫര്‍നഗര്‍ കലാപമുണ്ടായതിനുശേഷം ഉത്തര്‍പ്രദേശില്‍ അജിത്‌ സിംഗിന്റെയും രാഷ്ട്രീയ ലോക്ദളിന്റെയും ഭാവി ദുര്‍ഘടമായിരിക്കുമെന്നായിരുന്നു രാഷ്ട്രീയ ആചാര്യന്മാരുടെ പ്രവചനം. ലോകസഭാ തെരഞ്ഞെടുപ്പിന് ഏഴുമാസം കൂടി ബാക്കിയുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ അച്ഛന്‍ ചരണ്‍ സിംഗ് വളരെ കണിശതയോടെ നെയ്തെടുത്ത ജാട്ട് – മുസ്ലിം ബന്ധം തകരാറിലായിരുന്നു. ജാട്ടുകളെ എതിര്‍ത്ത് അജിത്‌ സിംഗ് ഒന്നും ചെയ്യുന്നില്ലെന്ന് മുസ്ലിമുകള്‍ക്കും സ്വന്തം സമുദായത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ജാട്ടുകള്‍ക്കും തോന്നിത്തുടങ്ങി. ലോക്സഭാതെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കുകയല്ലാതെ അജിത്‌ സിങ്ങിനു വേറെ മാര്‍ഗമില്ലെന്നു രാഷ്ട്രീയപണ്ഡിതര്‍. ബിജെപിയും എസ്പിയും ജാട്ട് വോട്ടുബാങ്ക് ഉണ്ടാക്കുമെന്നും മായാവതി മുസ്ലിമുകളെ ഒപ്പം ചേര്‍ക്കുമെന്നുമായിരുന്നു കരുതിയിരുന്നത്.
 

എന്നാല്‍ എഴുപത്തിയഞ്ചുകാരനായ അജിത്‌ സിംഗ് ഈ നിരീക്ഷകരെക്കാള്‍ ഒരു പടി മേലെയാണ്. അച്ഛന്റെ അസുഖത്തെത്തുടര്‍ന്നാണ് എണ്‍പതുകളുടെ അവസാനം അജിത്‌ സിംഗ് ജനതാ രാഷ്ട്രീയത്തിന്റെ നടുവിലെത്തിയത്. ഇപ്പോള്‍ മുന്‍കര്‍ഷകനേതാവും പ്രമുഖ ജാട്ട് നേതാവുമായ മഹേന്ദ്ര ടികായിത്തിന്‍റെ മകന്‍ രാകേഷ് ടികായിത്തിന് ആര്‍എല്‍ഡി ടിക്കറ്റ് നല്‍കിയിരിക്കുകയാണ് അജിത്‌ സിംഗ്. ബിജെപിയുടെ ക്ഷണങ്ങള്‍ ഒഴിവാക്കിയാണ് അജിത്‌ സിംഗ് ജൂനിയര്‍ ടികായത്തിനെ കൂടെച്ചേര്‍ത്തിരിക്കുന്നത്. എല്ലാ രാഷ്ട്രീയകാലാവസ്ഥകള്‍ക്കും ഒപ്പം ചേരുന്ന അമര്‍ സിങ്ങിനെയും സിനിമാതാരം ജയപ്രദയെയും ഇലക്ഷനില്‍ അജിത്‌ സിംഗ് ഒപ്പം കൂട്ടിയിട്ടുണ്ട്.

കൃത്യമായ തെരഞ്ഞെടുപ്പു സമവാക്യങ്ങളിലൂടെ അച്ഛന്‍ ചരണ് സിംഗ് നിര്‍മ്മിച്ച പാര്‍ട്ടിയുടെ പ്രാധാന്യം നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള കഠിനപരിശ്രമമാണ് അജിത്‌ സിംഗ് നടത്തുന്നത്. മുസ്ലീങ്ങള്‍ അജിത്‌ സിങ്ങില്‍ നിന്നും അകന്നുവെങ്കിലും ജാട്ടുകള്‍ പാര്‍ട്ടിയോട് വിശ്വസ്തത പുലര്‍ത്തുന്നു. എന്നാല്‍ കലാപമാണ്‌ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ജാട്ടുകള്‍ ബിജെപിയെ അനുകൂലിക്കുമെന്ന് ഉറക്കെ പ്രസ്താവിക്കുന്നുണ്ട്. മുലായംസിംഗ് യാദവിന്റെ അനുകൂലികളായിരുന്ന മുസ്ലീങ്ങളും സമാജ് വാദി പാര്‍ട്ടി കലാപത്തെ കൈകാര്യം ചെയ്തതിനോട് ദേഷ്യം കാണിക്കുന്നു. മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന്റെയൊ ബിഎസ്പിയുടെയൊ ഒപ്പം പോകുമെന്നായിരുന്നു കരുതിയിരുന്നത്.
 

ടികായത്തിന്‍റെ ആര്‍എല്‍ഡി ടിക്കറ്റ് സമുദായത്തിനു മുഴുവന്‍ അവരുടെ നേതാവ് എവിടെയാണ് എന്ന ഒരറിയിപ്പാണ്. ജാട്ടുകള്‍ ബിജെപിക്കൊപ്പമല്ല എന്ന കൃത്യമായ സന്ദേശമാണിത്. കലാപത്തിനുശേഷം ടികായിത്ത് ആര്‍എല്‍ഡിയെ വിമര്‍ശിക്കുകയും ബിജെപിയെ പിന്തുണയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. ടികായിത്തിന്റെ മഹാപഞ്ചായത്തിനെ ബിജെപി നേതാക്കളും ഉപയോഗപ്പെടുത്തിയിരുന്നു. ഇതും മുസാഫര്‍നഗറില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ടികായിത്ത് ആര്‍എല്‍ഡിയുമായി ചേര്‍ന്ന് അംരോഹയില്‍ നിന്ന് മത്സരിക്കുന്നതോടെ തങ്ങള്‍ക്ക് നഷ്ടമാകുമായിരുന്ന വോട്ടുകള്‍ തിരിച്ചുപിടിക്കാനാകുമെന്നാണ് ആര്‍എല്‍ഡി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജാട്ട് വോട്ടുകള്‍ ബി.ജെ.പിക്ക് നേര്‍ക്ക് തിരിഞ്ഞേക്കുമെന്നാണ് പശ്ചിമ യു.പി നല്‍കുന്ന സൂചനകള്‍. 

ടികായത്തിന്റെ നീക്കം ബിജെപിയെ തുടക്കത്തില്‍ അമ്പരപ്പിച്ചിരുന്നു. അടുത്ത ഗവണ്മെന്റില്‍ പ്രമുഖസ്ഥാനം ലഭിക്കുന്ന ഉത്തര്‍പ്രദേശില്‍ ചുവടുറപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാല്‍ കലാപത്തോട് യുപി ഗവണ്മെന്റും കേന്ദ്രഗവണ്മെന്റും പ്രതികരിച്ചത് ജാട്ടുകള്‍ മറക്കില്ല എന്ന പ്രതീക്ഷ ഊട്ടിയുറപ്പിക്കാന്‍ അമിത് ഷായുടെ മേല്‍നോട്ടത്തിലുള്ള ബിജെപിക്കുണ്ട്. ടികായിത്ത് കൂടെവരികയും യുപിഎ ജാട്ടുകള്‍ക്ക് ഗവണ്‍മെന്‍റ് ജോലികള്‍ക്ക് സംവരണം നല്‍കുകയും ചെയ്തതോടെ തന്റെ സ്ഥാനം ശക്തമായി തുടരുമെന്ന്‍ അജിത്‌ സിംഗും കരുതുന്നു. ജാട്ട് സംവരണത്തിന് ടികായത്തിന്റെ ആര്‍എല്‍ഡി ടിക്കറ്റിലും വലിയ പങ്കുണ്ട്.
 

ടികായിത്തിന്റെ മുതിര്‍ന്ന സഹോദരന്‍ നരേഷ് ടികായിത്ത് യുപിയില്‍ വളരെ ശക്തമായ ബലിയാന്‍ ഖാപ്പിന്റെ തലവനാണ്. അദ്ദേഹത്തിന്റെ പിന്തുണയും ആര്‍എല്‍ഡിക്ക് ഗുണം ചെയ്യും. ടികായിത്തിനെ ഒപ്പം ചേര്‍ത്തത് അപ്രതീക്ഷിതമായ ഒരു നീക്കമായിരുന്നു. എന്നാല്‍ അമര്‍സിംഗിനെയും കൂട്ടാളി ജയപ്രദയെയും രാഷ്ട്രീയ അലഞ്ഞുതിരിയലുകള്‍ ഉപേക്ഷിച്ച് ലോകസഭാസീറ്റുകള്‍ നല്‍കി കൂടെനിറുത്തുകയാണ് അജിത്‌ സിംഗ് ചെയ്തിരിക്കുന്നത്. അമര്‍ സിംഗിനെ ഒപ്പം കൂട്ടാന്‍ കോണ്ഗ്രസ് മടിച്ചുനിന്നപ്പോള്‍ എങ്ങനെയാണ് ഒരു കോണ്‍ഗ്രസ് സഖ്യകക്ഷിയുടെ കൂടെ ചേരാന്‍ അമര്‍ സിങ്ങിന് കഴിഞ്ഞത്? അമര്‍ സിംഗ് എന്ന രാഷ്ട്രീയ നെറ്റ്വര്‍ക്കാണ് അതിന്റെ ഉത്തരം. സ്വന്തമായൊരു തട്ടകമില്ലായിരുന്നെങ്കിലും ഒരിക്കലും വിസ്മരിക്കപ്പെടാന്‍ അമര്‍സിംഗ് സമ്മതിച്ചില്ല. ആരോഗ്യം നശിച്ചുവെങ്കിലും പ്രാധാന്യം നശിക്കാതിരിക്കാന്‍ അമര്‍സിംഗ് ശ്രദ്ധിച്ചിരുന്നു. മുസാഫര്‍നഗര്‍ തന്റെ പാര്‍ട്ടിയെ ബാധിക്കുമെന്നായപ്പോള്‍ അജിത്‌ സിംഗ് അമര്‍ സിംഗിനെയും ടികായത്തിനെയും കൂട്ടുപിടിച്ചു. അജിത്‌ സിങ്ങിനു വളരെ കുറച്ചുസീറ്റുകള്‍ മാത്രമേ ലഭിക്കൂ എങ്കില്‍ കൂടി അടുത്ത ഗവണ്‍മെന്‍റ് ഉണ്ടാകുമ്പോള്‍ അതില്‍ പ്രധാനപ്പെട്ട സ്ഥാനം തനിക്കുണ്ടാകും എന്നും അദ്ദേഹം ഉറപ്പിച്ചിട്ടുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍