UPDATES

ഓഫ് ബീറ്റ്

പാരിസ് മെട്രോ മാപ്പ് (സ്ത്രീപക്ഷം)

ആബി മകിന്‍ടൈര്‍ (സ്ലേറ്റ്)

ഫ്രഞ്ച് കലാകാരി സില്‍വിയ റാഡെല്ലി പാരിസ് മെട്രോയെ ഒരു പെണ്സ്വര്‍ഗ്ഗമാക്കി മാറ്റി. വീസ് മാഗ്നിഫിക്ക്സ് എന്ന അവരുടെ പുതിയ കലാപ്രൊജക്റ്റിനുവേണ്ടിയാണ് അവര്‍ പാരിസ് മെട്രോയുടെ മറ്റൊരു മാപ്പ് നിര്‍മ്മിച്ചത്. മെട്രോയിലെ നൂറോളം സ്റ്റെഷനുകള്‍ക്ക് ചരിത്രപ്രാധാന്യമുള്ള സ്ത്രീകളുടെയും സംഭവങ്ങളുടെയും പേരാണ് സില്‍വിയ നല്‍കിയത്. ലോകത്തിന്റെ വേറിട്ടൊരു ചരിത്രമാണ് ഇതെന്നാണ് കലാകാരിയുടെ പക്ഷം.

അവരുടെ കാഴ്ചപ്പാടില്‍ വിക്ടര്‍ ഹ്യൂഗോയ്ക്ക് പകരം ജോര്‍ജ് സാന്‍ഡും അലക്സാണ്ടര്‍ ഡൂമാസിനുപകരം ജേന്‍ ഓസ്റ്റനും ആണ്. ഫ്രിഡ കാഹ്‌ലോ മുതല്‍ ഇന്ദിരാ ഗാന്ധിയും ഹെലന്‍ കെല്ലറും കൊക്കോ ചാനലും കലാമിറ്റി ജേനും ഹന്നാ ആന്ടും എലാനോര്‍ റൂസ്വെല്‍റ്റും ഒക്കെ സ്റ്റോപ്പുകളാണ്.
 

പ്രിന്‍സസ് ഡയാനയ്ക്ക് അവരുടെ മരണം നടന്ന അല്‍മാ മാര്‍ക്കോ മെട്രോ സ്റേഷന്‍ തന്നെയാണ് ലഭിച്ചത്. ഈഫല്‍ ടവറിന്റെ വ്യൂ കിട്ടുന്ന ട്രോകാടെരോ സ്റൊപ്പിനു പേര് സാഫോ എന്നാണ്. നെപ്പോളിയന്റെ ബാറ്റില്‍ ഓഫ് പിരമിഡ്സ് യുദ്ധത്തെ അനുസ്മരിപ്പിക്കുന്ന പിരമിട്സ് സ്റ്റോപ്പ്‌ നെഫ്രെട്ടിട്ടിയുടെ പേരിലാകുന്നു.

മാര്‍ച്ച് ഇരുപത്തിയോന്പത് മുതല്‍ സില്‍വിയയുടെ മാപ്പ് പാരിസിലെ ഗാലറി ലാല്‍ത്വാരില്‍ പ്രദര്‍ശനത്തിനുണ്ടാകും. ഈ പ്രദര്‍ശനം കാണാന്‍ ‘സൂസന്‍ സോണ്ടാഗ്’ മെട്രോ സ്റെഷനില്‍ നിന്ന് കുറച്ചുദൂരം നടന്നാല്‍ മതിയാകും. ഗൃഹാതുരക്കാരായ പാരീസുകാര്‍ ഈയടുത്തൊന്നും ഈ മാപ്പ് സ്വീകരിചെന്നുവരില്ല. എങ്കിലും ആകെയുള്ള 303 സ്റെഷനുകളില്‍ കുറെയെണ്ണം കൂടി സ്ത്രീകളുടെ പേരില്‍ ആക്കിയെങ്കിലോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍