UPDATES

ഇന്ത്യ

ഇടതുപക്ഷത്തിനും സ്വയംപരിശോധനയാവാം

പ്രസേന്‍ജിത്ത് ബോസ്

 

2014 ലോക്സഭാതെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൃത്യമായ ഒരു വലതുപക്ഷമാറ്റമാണ് സൂചിപ്പിക്കുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ മോശം ഭരണത്തിനുകീഴില്‍ സ്വാതന്ത്ര്യനന്തരകാലത്തെ ഏറ്റവും വലിയ അഴിമതികളും ജനവിരുദ്ധ നടപടികളും ഉണ്ടായി. രാജ്യമുടനീളം ആളുകള്‍ കുപിതരായിരുന്നു. കോണ്‍ഗ്രസിനോടുള്ള ഈ എതിര്‍പ്പാണ് അവരുടെ ഏറ്റവും വലിയ തോല്‍വിയിലേയ്ക്കും ബിജെപി നയിക്കുന്ന എന്‍ഡിയെയുടെ ചരിത്രവിജയത്തിലേയ്ക്കും നയിച്ചത്. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ ആര്‍എസ്എസ്-ബിജെപിയോട് ചേര്‍ന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വാശിയേറിയ പ്രചാരണം നടത്തിയിരുന്നു. മതേതര, പുരോഗമന, ജനാധിപത്യ ശക്തികള്‍ക്ക് ഇനി വരും കാലം എളുപ്പമാവില്ല.

 

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് പകരമുള്ള  ഒരേയൊരു പാര്‍ട്ടി തങ്ങളാണെന്ന് സ്ഥാപിക്കുന്നതില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസോ ബിജെപിയൊ അല്ലാത്ത ഒരു പാര്‍ട്ടി ദേശീയതലത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ പോപ്പുലര്‍ വോട്ടുകള്‍ മുഴുവന്‍ ബിജെപിക്കു ലഭിക്കുകയാണ് ചെയ്തത്. ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അല്ലാതെ മികച്ച വിജയം നേടിയ പാര്‍ട്ടികളായ എഐഡിഎംകെ, ടിഎംസി, ബിജെഡി എന്നീ പാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും തുല്യദൂരം പാലിക്കാന്‍ തീരുമാനിച്ചത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. കോണ്‍ഗ്രസുമായി അടുപ്പമുണ്ട് എന്ന് കരുതിയിരുന്ന ആളുകള്‍ പോലും ശിക്ഷിക്കപ്പെട്ടു. കോണ്‍ഗ്രസ് നയിച്ച കേന്ദ്രഗവണ്മെന്റിനു പുറത്തുനിന്ന് പിന്തുണ നല്‍കിയിരുന്ന എസ്പിയും ബിഎസ്പി യും മോശം പ്രകടനമാണ് കാഴ്ചവെച്ചത്.

 

 

തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാനമാറ്റം സിപിഐ-എം നയിക്കുന്ന ഇടതുപക്ഷം ആകമാനവും പ്രത്യേകിച്ച് അവരുടെ ശക്തികേന്ദ്രമായ പശ്ചിമ ബംഗാളിലും നാമമാത്രമായി ചുരുങ്ങിയതാണ്. പശ്ചിമ ബംഗാളില്‍ ബിജെപി ഇടതുപക്ഷത്തിനുതുല്യം സീറ്റുകള്‍ നേടിയെന്നതും ഇടതുപക്ഷത്തിന്റെ വോട്ടുകളില്‍ സാരമായ വിള്ളല്‍ തീര്‍ത്തുവെന്നതും ഇടതുപക്ഷചായ്വുള്ള ആളുകള്‍ക്കെല്ലാം ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. എല്ലായിടത്തും തോല്‍വികള്‍ സ്വീകരിച്ച കോണ്‍ഗ്രസിനോട് പോലും തോല്‍ക്കേണ്ട അവസ്ഥയാണ് കേരളത്തില്‍ എല്‍ഡിഎഫിനുണ്ടായത്. സിപിഐ-എം നേതൃത്വത്തിനുണ്ടായ വന്‍പിഴവുകളും അവര്‍ നടത്തിയ അവസരവാദചാഞ്ചാട്ടങ്ങളുമാണ് ഇതിനു കാരണം. ഇതിന്റെ കൂട്ടുത്തരവാദിത്തം സിപിഐ-എം നേതൃത്വം ഏറ്റെടുക്കേണ്ടതാണ്.

 

(ഇടത് സാമ്പത്തിക വിദഗ്ദ്ധന്‍. പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണച്ച പാര്‍ട്ടി നടപടിയെ ചോദ്യം ചെയ്തതിന്റെ പേരില്‍ സി.പി.എമ്മില്‍ നിന്നു പുറത്താക്കപ്പെട്ടു.)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍