UPDATES

കേരളം

ഇന്നസെന്‍റും പരേഷ് റാവലും ചിരിപ്പിച്ചു കൊല്ലും പാര്‍ലമെന്‍റിനെ

ടിം അഴിമുഖം

ആശയപരമായി എതിര്‍ ചേരികളിലാണെങ്കിലും പുതിയ ലോകസഭയിലേക്ക് ജയിച്ചു കയറിയ ഇന്നസെന്‍റിനെയും പരേഷ് റാവലിനെയും ഒന്നിപ്പിക്കുന്ന ഒരു ഘടകമുണ്ട്. ഇടതു പിന്തുണയോടെ കേരളത്തില്‍ നിന്ന് ജയിച്ച ഇന്നസെന്‍റ് അനശ്വരമാക്കിയ കഥാപാത്രങ്ങളെ ഹിന്ദി സിനിമയില്‍ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് ഗുജറാത്തില്‍ നിന്നുള്ള ഈ ബി ജെ പി എം പി.

തിരശീലയില്‍ പ്രത്യക്ഷപ്പെടുന്ന നിമിഷങ്ങളിലെല്ലാം ചിരിയുടെ മലപ്പടക്കം സൃഷ്ടിക്കുന്ന ഈ രണ്ട് നടന്മാര്‍ തങ്ങളുടെ ഹാസ്യ നമ്പറുകള്‍കൊണ്ട് ഇനി പാരലമെന്റിനെ കയ്യിലെടുക്കും എന്ന കാര്യത്തില്‍ സംശയമില്ല.

മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍റെ പ്രിയ നടനായ റാവെല്‍ ഏറ്റവും കുറഞ്ഞത് ഇന്നസെന്‍റ് അവതരിപ്പിച്ച അഞ്ചോളം കഥാപാത്രങ്ങളെ ഹിന്ദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അക്ഷയ് കുമാര്‍ നായകനായ ഭൂല്‍ ഭുലയാ ആയാലും ഹീരാ ഫേറി ആയാലും ഇന്നസെന്‍റിനോട് തുലനം ചെയ്യാവുന്ന പ്രകടനമാണ് റാവലിന്‍റേത്.
 


 

1993ല്‍ മണിച്ചിത്രത്താഴില്‍ ഇന്നസെന്‍റ് അവതരിപ്പിച്ച അമ്മാവന്‍ കഥാപാത്രത്തെ ബൂല്‍ ബുലായില്‍ റാവല്‍ അവതരിപ്പിച്ചു. ഹേര ഫേരി, മെരാ ബാപ് പെഹലെ ആപ്, ഭാഗം ഭാഗ്, ചുപ്കെ ചുപ്കെ, ഹല്‍ച്ചാല്‍ എന്നിവയാണ് റാവല്‍ അവതരിപ്പിച്ച മറ്റ് ഇന്നസെന്‍റ് കഥാപാത്രങ്ങള്‍.

ക്യാന്‍സറിനെ അതിജീവിച്ച് സിനിമയിലേക്ക് തിരിച്ചു വന്ന ഇന്നസെന്‍റ് മുതിര്‍ന്ന കോണ്‍ഗ്രസ് എം പി പി സി ചാക്കോയെ 14,000ല്‍ അധികം വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. നരേന്ദ്ര മോഡി കണ്ടെത്തിയ സ്ഥാനാര്‍ഥികളില്‍ പ്രമുഖനായ റാവല്‍ 2.5ലക്ഷം വോട്ടിനാണ് വിജയിച്ച് കയറിയത്.

എന്നാല്‍ ഇന്നസെന്‍റും റാവലും മാത്രമല്ല പുതിയ പാര്‍ലമെന്‍റിലെ കലാ ലോകത്തു നിന്നുള്ള പ്രതിനിധികള്‍. നിരവധി നടീനടന്മാരെയും പാട്ടുകാരെയുമാണ് ബംഗാള്‍ പാര്‍ലമെന്‍റിലേക്കയക്കുന്നത്. ബാബുള്‍ സുപ്രിയോ (ബി ജെ പി), ടോളിവുഡ് സൂപ്പര്‍താരം ദീപക് അധികാരി, മൂണ്‍ മൂണ്‍ സെന്‍, ശതാബ്ദി റോയ്, സന്ധ്യ റോയ്, തപഷ് പോള്‍ (എല്ലാവരും തൃണമൂല്‍ പ്രതിനിധികള്‍) എന്നിവര്‍ വെസ്റ്റ് ബംഗാളില്‍ നിന്ന് പാര്‍ലമെന്റിലേക്കെത്തുന്ന താരങ്ങളാണ്.
 

ഉത്തര്‍ പ്രദേശിലെ മഥുരയില്‍ നിന്ന് സ്വപ്ന നായിക ഹേമ മാലിനി (ബി ജെ പി) ആര്‍ എല്‍ ഡി നേതാവ് അജിത്ത് സിംഹിന്‍റെ മകന്‍ എം പി ജയന്ത് ചൌധരിയെയാണ് തോല്‍പ്പിച്ചിരിക്കുന്നത്. ചാണ്ഡിഗഡില്‍ നടി കിരണ്‍ ഖേര്‍ തോല്‍പ്പിച്ചത് മറ്റൊരു താരമായ ഗുല്‍ പനാഗിനെയാണ്. കഴിഞ്ഞകാല നായകന്‍ വിനോദ് ഖന്ന ഗുര്‍ദാസ്പൂര്‍ വിജയിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് മനോജ് തിവാരി (ബി ജെ പി ) ജയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍