UPDATES

ഇന്ത്യ

ത്രസിപ്പിക്കുന്ന യുദ്ധാഭ്യാസ പ്രകടനവുമായി സൈനികര്‍

ഇന്‍ഡ്യന്‍ ആര്‍മിയുടെ സ്ട്രൈക്സ് കോര്‍പ്സ് 1 രാജസ്ഥാന്‍ മരുഭൂമിയില്‍ ആയുധ പരിശീലനം നടത്തി. സര്‍വദ വിജയ് എന്ന് പേരിട്ടിരിക്കുന്ന ഈ യുദ്ധാഭ്യാസ പ്രകടനം ഇന്ത്യാ-പാക് അതിര്‍ത്തിയിലെ ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ നിയമിക്കപ്പെട്ടിട്ടുള്ള പട്ടാളക്കാരുടെ ആയോധന സാമര്‍ഥ്യത്തെ പരീക്ഷിക്കുന്ന ഒന്നായിരുന്നു. “ശത്രുവിന്‍റെ” പാളയത്തിലേക്ക് കടന്നാക്രമിക്കാനുള്ള ഒരു പദ്ധതി നടപ്പിലാക്കാനാണ് ഈ പരിശീലനത്തിലൂടെ ആര്‍മി ശ്രമിക്കുന്നത്.യുദ്ധാഭ്യാസ പ്രകടനം നിരീക്ഷിക്കാന്‍ തെക്ക്-പടിഞ്ഞാറന്‍ കമാന്‍ഡിന്‍റെ ലെഫ്റ്റ്. ജനറല്‍ അരുണ്‍ കുമാര്‍ സാഹ്നി സന്നിഹിതനായിരുന്നു. ആര്‍മിയെ കൂടാതെ വ്യോമ-ഭൂതല യുദ്ധത്തിന്‍റെ പരിശീലനത്തിനായി ഇന്ത്യന്‍ വ്യോമ സേനയുടെ പങ്കാളിത്തവും  സര്‍വദ വിജയില്‍ ഉണ്ടായിരുന്നു. യുദ്ധാഭ്യാസ പരിശീലനത്തിലെ ദൃശ്യങ്ങളിലൂടെ… (ചിത്രങ്ങള്‍ക്ക് കടപ്പാട്-ഇന്ത്യന്‍ പ്രതിരോധ വകുപ്പ്)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍