UPDATES

ഓഫ് ബീറ്റ്

അറേഞ്ച്ഡ് മാര്യേജ് അത്ര വലിയ സംഭവമാണോ?

ചന്ദ്രിമ ധാര്‍ 
(സ്ലേറ്റ് )
 
ഒരുപാട് മനുഷ്യര്‍ ദീര്‍ഘമകാലമായി ചെയ്യുന്നത് കൊണ്ട് മാത്രം ഒന്നിനെ വിശുദ്ധമായി കരുതുന്നത് ബുദ്ധിയാണെന്ന് എനിക്ക് തോന്നുന്നില്ല. അവസരം നല്കിയയാല്‍ ഒരു തരം സ്‌നേഹത്തെക്കാള്‍ മികച്ചത് മറ്റൊരു തരമാണെന്ന് ആളുകള്‍ പറയും. കൂടുതല്‍ കാര്യക്ഷമം, കൂടുതല്‍ ദൃഡം, കൂടുതല്‍ ആകര്‍ഷകം ഏതാണെന്ന് മത്സരിച്ചു സ്ഥാപിക്കാന്‍ ആളുകളുണ്ടാകും. ആലോചിച്ചുറപ്പിച്ച വിവാഹങ്ങളാണ് വളരെ കുറഞ്ഞ വിവാഹമോചനത്തിന്റെ കാരണം എന്ന് നാളുകളായി ആളുകള്‍ പറയുന്നതാണ്. എന്നാല്‍ രസകരമെന്ന് പറയട്ടെ, ഓരോ വര്‍ഷം കഴിയുന്തോറും അര്‍ബന്‍ ഇന്ത്യയില്‍ വിവാഹമോചനനിരക്കുകള്‍ കൂടിവരികയാണ്. ആലോചിച്ചുറപ്പിച്ച വിവാഹങ്ങളുടെ കണക്ക് മാത്രമെടുത്താലും വിവാഹമോചനങ്ങളുടെ നിരക്ക് കൂടിത്തന്നെ വരികയാണ്. കുടുംബങ്ങളെ ഇടപെടുത്തിയാല്‍ സകലപ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കപ്പെടുമെന്നൊരു ധാരണയുണ്ടായിരുന്നെങ്കില്‍ അതും തെറ്റാണ് എന്ന് വേണം കരുതാന്‍. 
 
ആലോചിച്ചുറപ്പിച്ച വിവാഹങ്ങള്‍ നന്നായി നടക്കുന്നുണ്ടോ എന്ന് നമുക്ക് ഒരിക്കലും അറിയാനാകില്ല. ഒന്നാമതായി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നു മറ്റുള്ളവര്‍ എടുത്തിട്ട് അതിന്റെ ഫലം ദുരിതമായെന്നു ആരും സമ്മതിച്ചുതരില്ല. നാല്പ്പ്തുകളിലോ അമ്പതുകളിലോ ഉള്ള സ്ത്രീപുരുഷന്മാര്‍ തങ്ങളുടെ ജീവിതങ്ങളുടെ ദശാബ്ദങ്ങള്‍ സ്‌നേഹമില്ലാത്ത ഒരു ബന്ധത്തില്‍ ചെലവഴിച്ചുവെന്ന് ആരും പറയില്ല. സ്‌നേഹമില്ലാത്ത ഒരു ബന്ധത്തില്‍ എന്തെങ്കിലും തരം സൌന്ദര്യം കണ്ടെത്താന്‍ ദിനം തോറും ശ്രമിക്കുന്നതിന്റെ തളര്‍ച്ച വേറെ. ഒരുപാട് പേര്‍ ഇത്തരം ബന്ധങ്ങളില്‍ തുടരുന്നത് മറ്റൊരു പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന വിമര്‍ശനങ്ങളും കുടുംബകലഹങ്ങളും ഒഴിവാക്കാന്‍ വേണ്ടിയാണ്. എന്തൊക്കെ തോന്നിയാലും വൈകിപ്പോയല്ലോ. പുറത്തുനിന്നുനോക്കുമ്പോള്‍ അവര്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചവരാകാം, എന്നാല്‍ അവരവര്‍ക്ക് ഇരുപത്തഞ്ചു വര്‍ഷം നഷ്ടമായവര്‍ മാത്രമാണ് അവര്‍.
 
 
ആലോചിച്ചുറപ്പിക്കുന്ന വിവാഹങ്ങള്‍ കൂടുതല്‍ റിസ്‌ക്കുള്ള ഒരു ചൂതുകളിപോലെയാണ് എന്നാണ് ഞാന്‍ പറഞ്ഞുവെയ്ക്കാന്‍ ശ്രമിക്കുന്നത് എന്ന് തോന്നിയേക്കാം, പക്ഷെ ഞാന്‍ അതല്ല ചെയ്യുന്നത്. നമുക്ക് കണ്ണുകൊണ്ട് കാണാനാകുന്നത് എത്രയോ കുറവാണ് എന്നാണ് ഞാന്‍ കരുതുന്നത്. വിവാഹം പോലെ സെന്‍സിറ്റീവ് ആയ ഒരു വിഷയമാകുമ്പോള്‍ പ്രത്യേകിച്ചും യാഥാര്‍ഥ്യങ്ങള്‍ നമ്മള്‍ കാണാറേയില്ല. വിവാഹാലോചനകള്‍ നടക്കുമ്പോള്‍ മുതല്‍ പ്രശ്‌നങ്ങള്‍ വരുമ്പോഴെല്ലാം കുടുംബത്തെ ഇടപെടുത്തുന്നത് വിവാഹങ്ങളെ രക്ഷിക്കുമെന്നാണെങ്കില്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹങ്ങള്‍ ഒരു മികച്ച കാര്യമാണെന്ന് പറയാം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ വളരെ പ്രധാനമാണ്, ഇതില്‍ സംശയമില്ല. എന്നാല്‍ ഒരു തെറ്റ് തിരുത്തുന്നതിന് സമൂഹത്തിന്റെ ചില അസുഖചിന്തകളും വൈകാരിക ബ്ലാക്ക്‌മെയിലും ഉണ്ടായാല്‍ കൂടി തെറ്റായ ഒരു ബന്ധം അങ്ങനെ തന്നെ തുടരുകയാണ് ചെയ്യുന്നത്.
 
ഇതേ രീതിയിലുള്ള ഒരു പ്രണയ വിവാഹബന്ധം കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരു താരതമ്യപഠനം നടത്താന്‍ കഴിയൂ. എന്നാല്‍ ഇന്ത്യയിലും മറ്റുചില രാജ്യങ്ങളിലും പ്രണയവിവാഹങ്ങളില്‍ നേര്‍വിപരീതമായ അവസ്ഥയാണ് ഉണ്ടാകുന്നത്. മാതാപിതാക്കളോട് പ്രണയം തുറന്നുസമ്മതിക്കുന്ന ദിവസം മുതല്‍ രംഗം യുദ്ധക്കളമായി മാറുന്നു. നിങ്ങള്‍ ജനിച്ചപ്പോള്‍ മുതല്‍ കൂടെയുണ്ടായിരുന്നയാളുകള്‍, നിങ്ങള്‍ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ ബോധപൂര്‍വമല്ലെങ്കില്‍ കൂടി നിങ്ങളുടെ ജീവിതത്തിലെ ഈ പ്രധാനവഴിത്തിരിവ് കുളമാകണേ എന്ന് പ്രാര്ഥിപക്കുന്നവരാണ്. ഇതിനുകാരണമോ, നിങ്ങള്‍ക്ക്  ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഒരു പങ്കാളിയെ കൊണ്ടുത്തരാനുള്ള അവരുടെ അവകാശത്തെ നിങ്ങള്‍ തട്ടിപ്പറിച്ചുവെന്നതും. ഒരു പ്രേമവിവാഹം തുടങ്ങുന്നതിനു മുന്‍പേ തന്നെ അതിനെ തകര്‍ക്കുന്നത് ഇതാണ് എന്നാണ് ഞാന്‍ കരുതുന്നത്. 
 

                                                                             അവലംബം: എന്‍ഡിടിവി പോള്‍
 
പ്രേമവിവാഹങ്ങള്‍ക്കും അവരുടേതായ തെറ്റിദ്ധാരണകളുണ്ട് – ആലോചിചുറപ്പിച്ച ഒരു വിവാഹത്തില്‍ നിശബ്ദമായി നിഷേധിക്കപ്പെടുന്നവ തന്നെയാണ് പ്രേമവിവാഹങ്ങളിലും ഉള്ളത്. 
 
ആര്‍ക്കും കൃത്യമായി മറുപടി പറയാനാകാത്ത ചോദ്യങ്ങളില്‍ ഒന്നാണിത്. ഇത് വ്യക്തിപരമായ ഒരു വിഷയമാണ് എന്നതാണ് ഒരു കാര്യം. വിവാഹം പോലെ ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ പിന്നീട് വരുന്നവയെല്ലാം കട്ടിയുള്ള പുതപ്പിനടിയില്‍ മറയുന്ന രഹസ്യങ്ങളാണ്. വിശ്വസനീയമായ ഉത്തരങ്ങള്‍ എവിടെനിന്നും കിട്ടില്ല. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍