UPDATES

വിദേശം

എന്തുകൊണ്ടാണ് സ്‌ട്രോബറി ചുവന്നിരിക്കുന്നത്?

 

ഹൊവാര്ഡ് ജെ. ബെന്നറ്റ്
 
ഈയിടെയുണ്ടായ ഉഷ്ണസമയത്താണ് ഒരു പഴയ വേനല്‍ സ്വപ്നത്തെക്കുറിച്ചോര്ത്ത്ത്. അന്ന് വീടിന് അടുത്തുണ്ടായിരുന്ന ഒരു ചന്തയിലേക്ക് വീണ്ടും പോകാനുമുള്ള അതിയായ മോഹവുമുണ്ടായി. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും രുചികരമെന്ന് തോന്നിക്കുന്ന സ്‌ട്രോബെറിയാണ് അവിടത്തെ കച്ചവടക്കാര്‍ വില്ക്കു ന്നത്. കഴിഞ്ഞ വേനലില്‍ കഴുകാതെ തന്നെ ഒന്നെടുത്ത് ഞാന്‍ വായില്‍ താഴ്ത്തി. (സോറി, അമ്മേ!). കണ്ടതിനേക്കാള്‍ വലിയ രുചിയായിരുന്നു അതിന്.
 
പേടിക്കേണ്ട, ഇന്നത്തെ ലേഖനം, പഴവും പച്ചക്കറിയും തിന്നുന്നതിന്റെ മെച്ചങ്ങളെപ്പറ്റിയല്ല. മറിച്ച്, സ്‌ട്രോബറി എന്നെ ആകര്ഷിെക്കാന്‍ കാരണമാക്കിയ ഇന്ദ്രിയങ്ങളെക്കുറിച്ചാണ്. മനുഷ്യര്ക്ക്  അഞ്ച് ഇന്ദ്രിയങ്ങളാണുള്ളത്. കേള്വിി, കാഴ്ച, സ്പര്ശംഇ, മണം, രുചി. നമുക്കുചുറ്റുമുള്ള ലോകത്തിലെ ഭൗതികവസ്തുക്കളെ നമ്മുടെ നാഡീവ്യൂഹത്തിന് തിരിച്ചറിയാന്‍ കഴിയുന്നതു കൊണ്ടാണ് ഈ ഇന്ദ്രിയങ്ങളുള്ളത്.
 
വായു തന്മാത്രകള്‍ വിജൃംഭിച്ച് നമ്മുടെ കര്‌ണൊപുടങ്ങളെ ചലിപ്പിക്കുമ്പോള്‍ ചില ജീവികള്ക്കു്ണ്ടാവുന്ന തോന്നലാണ് കേള്വി്. കര്ണിപുടങ്ങള്‍ ചലിക്കുമ്പോള്‍, ആന്തരകര്ണ്ത്തില്‍ നിന്നുള്ള നാഡീ ഉദ്ദീപനങ്ങള്‍ തലച്ചോറിലേക്ക് അയക്കപ്പെടുകയും നാം ശബ്ദം കേള്ക്ക പ്പെടുകയും ചെയ്യുന്നു. എന്നാല്‍, ഉദാഹരണത്തിന് മണ്ണിരകള്ക്ക്‌ന ചെവിയില്ല. അതിനാല്‍ തന്നെ അവയ്ക്ക് കേള്ക്കാളനാവുമില്ല. എന്നാല്‍ ചുറ്റുമുള്ള വിജൃംഭണങ്ങളെ അവയ്ക്ക് അനുഭവിക്കാന്‍ കഴിയും. പ്രാതല്‍ തേടി ഒരു പക്ഷി തങ്ങളുടെ മാളത്തിനടുത്ത് ചാടിച്ചാടിക്കളിക്കുമ്പോള്‍ അവയ്ക്ക് അറിയാനാവുന്നു.
 
കേള്വിാ എന്ന ആശയത്തെ ആഴത്തില്‍ പഠിക്കുന്ന പ്രശസ്തായൊരു ചോദ്യമുണ്ട്. ‘സമീപത്ത് ആരുമില്ലാതിരിക്കെ കാട്ടില്‍ ഒരു മരം വീണാല്‍ ശബ്ദമണ്ടാവുമോ?’ നൂറുക്കണക്കിന് വര്ഷിങ്ങളായി ആളുകള്‍ ഈ ചോദ്യത്തെ ചര്ച്ച  ചെയ്തുകൊണ്ടിരിക്കുന്നു. ഞാന്‍ കോളജിലായിരുന്നപ്പോള്‍ ഫിസിക്‌സ് ടീച്ചര്‍ പറഞ്ഞത് ശബ്ദമുണ്ടാകില്ല എന്നാണ്. അദ്ദേഹത്തിന്റെ കാര്യകാരണം ഇങ്ങനെ പോകുന്നു: സമീപത്ത് ആരുമില്ലാതിരിക്കെ കാട്ടില്‍ ഒരു മരം വീണാല്‍ വായു തന്മാത്രകള്‍ വിജൃംഭിക്കുന്നു. എന്നാല്‍ കര്ണുപുടങ്ങള്‍ പ്രതികരിക്കാനില്ലെങ്കില്‍ വിജൃംഭിക്കുന്ന വായു തന്മാത്രകള്‍ ശബ്ദം ഉണ്ടാക്കില്ല. കര്ണ പുടമില്ലെങ്കില്‍ ശബ്ദമില്ല.
 
 
ദൃശ്യവിവരങ്ങള്‍ തലച്ചോറിലേക്കയക്കുന്ന കണ്ണിലെ ഭാഗം റെറ്റിന എന്നറിയപ്പെടുന്നു. ഈ അദ്ഭുതകരമായ പ്രവൃത്തി നടക്കാന്‍ റെറ്റിനക്ക് രണ്ടുതരത്തിലുള്ള കോശങ്ങളാണുള്ളത്. ദണ്ഡുകളും കൂമ്പുകളും. ദണ്ഡുകള്‍ കറുപ്പിലും വെളുപ്പിലുമുള്ളതും  കൂമ്പുകള്‍ വര്ണ!ങ്ങളിലുള്ളതുമായ ദൃശ്യങ്ങളെ പരിണാമപ്പെടുത്തുന്നു. 
 
ഇതൊരു ചോദ്യമുയര്ത്തു മെന്നുള്ളത് തീര്ച്ചളയാണ്. എന്തുകൊണ്ടാണ് വസ്തുക്കള്ക്ക്ര ആദ്യം തന്നെ നിറമുണ്ടാവുന്നത്? ഒരിക്കലെങ്കിലും മുക്കോണക്കണ്ണാടിയോ മഴവില്ലോ കണ്ടിട്ടുണ്ടെങ്കില്‍ ,  വെളിച്ചത്തെ മനോഹരമായ വര്ണാനിരകളായി വേര്‌പ്പെ്ടുത്തിയെടുക്കാമെന്ന് നിങ്ങള്ക്കരറിയാം. ഓരോ നിറത്തിനും ഓരോ തരംഗദൈര്ഘ്യ്മാണുള്ളത്(വലുപ്പം). റേഡിയോ തരംഗങ്ങള്‍, പ്രകാശതരംഗങ്ങള്‍, ഇന്ഫ്രാതറെഡ് (താപം) തരംഗങ്ങള്‍ എന്നിവ ശൂന്യാകാശത്തിലൂടെ  സഞ്ചരിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന ഒരു അളവാണ് തരംഗദൈര്ഘ്യം .
 
ആകാശം എന്തുകൊണ്ട് നീലയായി എന്ന മറ്റൊരു പ്രശസ്തമായ ചോദ്യമാണ് ഇതെന്റെ മുമ്പില്‍ കൊണ്ടുവരുന്നത്. കാട്ടില്‍ മരം വീഴുന്നതിനെക്കുറിച്ച് നല്കുനന്ന ഉത്തരം പോലെ തന്നെ ഇതിന്റെയും ഉത്തരം ആളുകള്‍ നല്കുനമെന്ന് എനിക്കു തോന്നുന്നില്ല. സൂര്യനില്‍ നിന്ന് ഭൂമിയിലേക്ക് വരുന്ന വെളിച്ചത്തെ അന്തരീക്ഷത്തിലെ തന്മാത്രകള്‍ ആഗിരണം ചെയ്ത് വിവിധദിശകളിലേക്ക് പ്രസരിപ്പിക്കുന്നു. ചിതറിപ്പോവുന്ന വെളിച്ചം എല്ലായിടത്തുനിന്നും വരുന്നതായി കാണപ്പെടുകയും ആകാശത്തിന് നീലനിറം നല്കുനകയും ചെയ്യുന്നു. തീര്ച്ചടയായും ആകാശം എപ്പോഴും നീലയല്ല. മേഘമുള്ള ദിവസങ്ങളില്‍ ആകാശം ചെമപ്പോ പര്പ്പി ളോ ഓറഞ്ചോ നിറത്തിലായിരിക്കും. പ്രകാശത്തിന്റെ വിവിധ തരംഗദൈര്ഘ്യ ങ്ങള്‍ ആഗിരണം ചെയ്യപ്പെട്ട് നിറങ്ങളുടെ ഒരു കാലിഡോസ്‌കോപ്പ് തന്നെ സൃഷ്ടിക്കപ്പെടുന്നതാണ് കാരണം.
 
വിശേഷാല്‍ ചോദ്യം: എന്തുകൊണ്ടാണ് സ്‌ട്രോബറി ചുവന്നിരിക്കുന്നത്? വെളിച്ചം സ്‌ട്രോബറിയില്‍ അടിക്കുമ്പോള്‍ അത് പ്രകാശത്തിന്റെ നിങ്ങള്‍ കാണുന്ന ചുവപ്പൊഴിച്ചുള്ള എല്ലാ വര്ണമങ്ങളെയും ആഗിരണം ചെയ്യുന്നു.
 
(വാഷിംഗ്ടണിലെ ഒരു ശിശുചികിത്സാവിദഗ്ധനാണ് ഹൊവാര്ഡ്ം ജെ. ബെന്നറ്റ്)
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍