UPDATES

എന്തു കൊണ്ട് പ്രധാനപെട്ട പാശ്ച്യാത്യ വിശ്വവിദ്യലയങ്ങൾ ഇന്ത്യയെ ഒഴിവാക്കുന്നു

 

വ്യാപന പ്രവർത്തനങ്ങളിൽ സർവകലാശാലകൾക്ക് പിന്നോക്ക-ജനാധിപത്യ രാഷ്ട്രങ്ങളെകാൾ സമ്പന്ന-മർദ്ദക രാഷ്ട്രങ്ങളെ പ്രിയം

 

ഡാനിയൽ ബ്രൂക്ക്

 

 

ജനുവരിയിൽ, മുംബയിലെ ലെക്ട്ച്ച്ർ സീസണിൽ ഭാഗ്യവശാൽ ഞാൻ  പങ്കെടുക്കുകയുണ്ടായി. പാശ്ചാത്യ സർവകലാശാലകളിൽ ക്രിസ്തുമസ്-ന്യൂ ഇയർ അവധികാലത്ത്, ഇന്ത്യയിൽ നിന്നുള്ള പ്രതിഭാശാലികൾ മഹാനഗരങ്ങളിലുള്ള വസതിയിൽ കൂടണയുന്ന സമയം. കൈംബ്രിഡ്ജും   ആൻ ആർബൊറും പോലുള്ള സ്ഥലങ്ങളിലെ ക്രൂരവും കഠിനവുമായ തണുപ്പിൽന്നിന്നുമുള്ള മോചനം ആസ്വദിച്ചു, പൊതുവെ സ്ഥിരപെട്ട ഒരു പ്രൊഫസ്സർ ഏറ്റെടുക്കാറുള്ളതിൽ കൂടുതൽ കർക്കശമായ പാനൽ ചർച്ചകളും ലെക്ച്ചറുകളും പങ്കെടുകുകയും നടത്തുകയും ചെയ്യും. ജനുവരിയിലെ മുംബൈ മനസ്സിനൊരു സദ്യ തന്നെ, ശരീരത്തിനും, കാരണം ചായയും സമോസയുമില്ലതെ ഇന്ത്യയിലെ ഒരു പൊതു പരിപാടിയും നടക്കാറില്ല എന്നതു  തന്നെ.

ഒരു രാത്രി ഏഷ്യ സൊസൈറ്റിയുടെ ഇന്ത്യ സെന്റെറിൽ ആഗോള നഗരത്തിന്റെ (Global സിറ്റി) സ്വഭാവത്തെക്കുറിച്ച് ന്യൂയോർക്ക്‌ യൂണിവേര്സിറ്റിയിൽ നിന്നും മുംബൈയിലെ പഴയ തട്ടകത്തിലെത്തിയ നരവംശശാസ്‌ത്രജ്ഞന്‍ അർജുൻ അപ്പദുരൈയുടെ  ഒരു ഭാഷണം കേൾകാൻ  ഞാൻ പോയിരുന്നു.  മൂന്ന് ദിവസങ്ങൾക്ക് ശേഷം മുംബയിൽ ജനിച്ച ഹാവാർഡ്‌ യൂണിവേർസിറ്റി സാഹിത്യ സൈദ്ധാന്ധികൻ ഹോമി ഭാഭ തന്റെ ഹാവാർഡ്‌ സഹപ്രവർത്തക സുഗദ ഘോഷിന്റെ നഗരമായ കൊൽക്കത്തയും മുംബൈയും തമ്മിലുള ചരിത്ര-സാംസ്‌കാരിക ബന്ധങ്ങളെ കുറിച്ചുള്ള ചിന്താശകലങ്ങൾ പങ്കുവയ്ക്കൽ. ഇത്രയുമധികം സന്ദർശന പ്രതിഭാശാലികൾ നഗരത്തിലുള്ളതിനാൽ എല്ലായിടത്തും ലോക്കൽ ചിന്തകന്മാരും ഉദയ താരങ്ങളും തിങ്ങി നിറഞ്ഞിരുന്നു. ആ കൂട്ടത്തിൽ  പലരും, തീർച്ചയായും വിദേശങ്ങളിലെ വിത്തവര്‍ദ്ധകമായ അദ്ധ്യാപനവൃത്തിയൊ ഫെലോഷിപ്പോ നേടിയെടുക്കാനുള്ള പ്രതീക്ഷകൾക്ക് ഉടമയായിരുന്നിരിക്കണം.

ഇന്ത്യയിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിലോട്ടു ബൈ ബൈ പറഞ്ഞു പോകാൻ ഏറ്റവും അനുയോജ്യമായ ഈ വഴി തെരഞ്ഞെടുക്കുന്ന പണ്ഡിതന്മാരെയൊ പത്രപ്രവർത്തകരെയൊ ബുദ്ധിജീവികളെയൊ കുറ്റം പറയാനൊക്കില്ല. വൈദ്യുതി അപ്രതീക്ഷിതമായി നിലക്കുന്നതിനെ കുറിച്ച് ഒർക്കുകയെ വേണ്ടാത്തത് മനസ്സിനെ ഉയർന്ന ചിന്താമണ്ഡലത്തിലേക്ക് ആയസേനെ എത്തിക്കുനഇന്ത്യയിൽ പ്രചാരത്തിലില്ലാത്ത ഒരു ആർഭാടമാണ്‌ ശീതികരിച്ച  ലൈബ്രറി, എന്നാൽ അത്തരം ഒരു ലൈബ്രറിയിൽ ജോലിചെയ്യുന്നത് ഉത്‌പാദനക്ഷമതയെ ഒത്തിരി ഉയർത്തുന്നു

പാശ്ചാത്യ സർവകലാശാലകൾ വികസ്വര രാജ്യങ്ങളിൽ തങ്ങളുടെ ഏറ്റവും മികച്ച നൂതന കാമ്പസുകൾ പടുത്തുയർത്താൻ മത്സരിക്കാറുണ്ട്,  ഈ അടുത്ത കാലത്തായി  ഒരുപാടു മുംബൈക്കാർ മുംബൈയിലെ  ലെക്റ്റ്ചർ സീസണിലെ ഈ താത്ക്കാലിക ബുദ്ധിജീവി ഓളം തങ്ങളുടെ നഗരസംസ്കൃതിയുടെ സ്ഥിരഭാഗമാണോ അതോ ക്ഷണികമാണോ  എന്ന് സംശയിക്കാറുണ്ട്, പ്രത്യേകിച്ച് ഇതിനു നേതൃത്വം കൊടുക്കുന്ന പ്രതിഭാശാലികൾ ഈ നഗരത്തിലെ സന്തതികളായതുകൊണ്ട്. ആ സന്താനങ്ങളെ വീട്ടിൽ നിർത്താനുതകുന്ന ലോകനിലവാരമുള്ള സർവകലാശാലകൾ എന്നെങ്കിലും മുംബൈയിൽ  സ്ഥാപിക്കുമോ?

ഇതുവരെയുള്ള വാർത്തകൾ പ്രതീക്ഷ നൽകുന്നില്ല. യെയിൽ യുണിവെർസിറ്റി സിംഗപ്പൂരിൽ വന്നു, ന്യൂ യോർക്ക്‌ യുണിവെർസിറ്റി അബുദാബിയിലേക്കും ഷാങ്ഹായിലേക്കും വ്യാപിച്ചു, പക്ഷേ മുംബൈയിൽ മാത്രം ആരും വരുന്നില്ല. (ദി  യുണിവെർസിറ്റി ഓഫ് പെനിസ്സിൽവാനിയായുടെ വാർട്ടണ്‍ സ്കൂൾ 1998-ൽ മുംബൈയിൽ ഒരു ശാഖ തുടാങ്ങാൻ ഇരുന്നത് സംവരണത്തെ കുറിച്ചുണ്ടായ വിവാദങ്ങളിൽ തട്ടി അവസാനിച്ചു; കൊളുംബിയ യുണിവെർസിറ്റി തങ്ങളുടെ എട്ട് ഗ്ലോബൽ സെന്റെറുകളിൽ  ഒന്ന് മുംബയിൽ തുടങ്ങി എന്നുള്ളത് നല്ല കാര്യം, പക്ഷെ അതൊരു പൂർണ രൂപത്തിലുള്ള ക്യാമ്പസ്‌ ആക്കിമറ്റാൻ  യാതൊരു പദ്ധതിയുമില്ല.

ഇന്ത്യയെ പോലുള്ള ദരിദ്രമായ ജനാധിപത്യ  രാജ്യങ്ങളിൽ നിക്ഷേപിക്കുനതിന്നു പകരം സമ്പന്ന ഏകാതിപത്യ രാജ്യങ്ങളിൽ മിന്നി തിളങ്ങുന്ന പുത്തൻ ക്യാമ്പസുകൾ പടുത്തുയർത്തുകയാണ് യു എസ് സർവകലാശാലകൾ ചെയ്യുന്നത്. യുണിവെർസിറ്റി ഭരണകർത്താകൾക്ക്, കാമ്പസുകൾ അബുദാബി രാജകുടുംബം പോലെയുള്ള തദ്ദേശ സ്വേച്ഛാധിപതികൾ സൗജന്യമായി നൽകും പക്ഷേ അത്തരം കാമ്പസുകളിലെ  വാദപ്രതിവാദങ്ങൾക്ക് കൃത്യമായ അതിരുകൾ തീർത്തിരിക്കും. ഈ വർഷാവസാനം ആരംഭിക്കുന്ന യെയിലിന്റെ സിങ്കപ്പൂർ ശാഖയുടെ പ്രസിഡന്റ്‌ പുതിയ ക്യാമ്പസിൽ വിദ്യാർഥികൾ രാഷ്ട്രിയ പ്രകടനങ്ങൾ നടത്തുന്നതോ വിദ്യാർഥി രാഷ്ട്രീയസംഘടനകൾ രൂപീകരിക്കുനതോ നിരോധിച്ചിരിക്കുന്നതായി മാധ്യമങ്ങളെ അറിയിക്കുകയുണ്ടായി. ഈ അടുത്ത കാലത്തുവരെ ഇന്ത്യൻ കാമ്പസുകളിൽ സ്ത്രീകൾകെതിരായ അതിക്രമങ്ങളിൽ രാഷ്ട്രീയകരുടെ നിസംഗതക്കെതിരെ നുരഞ്ഞു പൊന്തിയ പ്രതിഷേധങ്ങൾ പോലുള്ള ഇടപെടലുകളിൽ നിന്നും തീർത്തും വിഭിനം.  ഒരിക്കലും യെയിലിൽ നിന്നും പ്രതീക്ഷിക്കാത്ത ഒരു നീക്കം: ഞാൻ വിദ്യാർഥിയായിരുന്ന ദി ന്യൂ ഹവെൻ, കണക്ടികെറ്റ് കാമ്പസിൽ തീവ്ര ഇടതായ അനർകൊ-സിൻഡിക്കലിസ്റ്റുകൽ മുതൽ വളരെ പിന്തിരിപ്പൻമാരായ തീവ്ര  വലതന്മരടക്കം എല്ലാ രാഷ്ട്രീയ വർണ്ണത്തിലുള്ളവരും തന്താങ്ങളുടെ കാഴ്ചപാടുകൾക്കുവേണ്ടി ഘോരഘോരം വാദിച്ചുപോന്നു. ആശയ പ്രകാശന സ്വാതന്ത്ര്യത്തെകുറിച്ചുള്ള യെയിലിന്റെ ഈ പാരമ്പര്യം  ശരിയായ  ഔദ്യോഗിക നയമായ "ചങ്ങലകൾക്ക് അടിപെടാത്ത സ്വാതന്ത്ര്യത്തിന്റെയും, ചിന്തിക്കനാവാത്തത് ചിന്തിക്കാനുള്ള അവകാശത്തിന്റെയും സംസാരിക്കാൻ പാടിലാത്തത് ചർച്ചചെയ്യേണ്ടതിന്റെയും  ചോദ്യംചെയ്യാൻ പാടിലാത്തതിനെ വെല്ലുവിളിക്കെണ്ടതിന്റെ  ആവശ്യം ധിഷണ വെളിപാടുകളുടെ ചരിത്രം ബോധ്യപെടുത്തുന്നു" (the history of intellectual . . . discovery demonstrates the need for unfettered freedom, the right to think the unthinkable, discuss the unmentionable, and challenge the unchallengeable.) സാധുകരിക്കുന്നതാണ്.

ഇത്തരം ഒരു കുടില തന്ത്രത്തിലൂടെ പാശ്ചാത്യ സർവകലാശാലകൾ 'വികസ്വര ലോകവുമായി' വിഭവങ്ങൾ പങ്കുവയുന്നു എന്നാ ധാരണ പരത്തുകയും സല്പേര് നേടുകയും ചെയ്യുന്നു- എന്നാൽ അതികമാർക്കും അറിയില്ല എന്ന് കരുതുന്ന ഒരു കാര്യമിതാണ്‌—, യുണൈറ്റെഡ് അറബ് എമിറേറ്റസ് പ്രതി ശീർഷ വരുമാനത്തിൽ യുണൈറ്റെഡ് സ്റ്റേറ്റ്സിനൊപ്പം തന്നെയാണ്, സിങ്കപ്പൂർ ആണെങ്കിൽ അതിനു മുകളിലും. മുംബൈയും ബാങ്കോക്കും ഇസ്ഥാൻബുളും പോലെയുള്ള കൂടുതൽ സ്വതന്ത്രമായ നഗരങ്ങളിൽ കാമ്പസുകൾ തുടങ്ങുക വഴിയാവും സർവകലാശാലകൾ അവരുടെ ശരിയായ നിയോഗം പൂർത്തികരിക്കുക.  

ഉച്ചതരിഞ്ഞു ഒരു സോഷ്യൽ വർക്ക്‌ കോളേജിലെ  സീലിങ്ങ് ഫാനുകൾ കൊണ്ട് ഫലശൂന്യമായി ശീതികരണം ലഭിച്ചുകൊണ്ടിരുന്ന പഴയൊരു ക്ലാസ്സ്‌ മുറിയിൽ ഒരു ഇരുപതു വർഷം  മുൻപ് നടന്ന മുംബൈ ഹിന്ദു-മുസ്‌ലിം കലാപത്തിൽ പത്രപ്രവർത്തകർചെയ്ത ശരി തെറ്റുകളെ കുറിച്ചുള്ള പത്രകാരുടെ തന്നെ ഒരു പാനൽ അവതരണം  ശ്രവിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ.

ഉച്ചതരിഞ്ഞ സമയത്ത് ഒരു സോഷ്യൽ വർക്ക്‌ കോളേജിലെ  സീലിങ്ങ് ഫാനുകൾ ഫലശൂന്യമായി ശീതികരിച്ചുകൊണ്ടിരുന്ന പഴയൊരു ക്ലാസ്സ്‌ മുറിയിൽ ഇരുപതു വർഷം  മുൻപ് നടന്ന മുംബൈ ഹിന്ദു-മുസ്‌ലിം കലാപത്തിൽ പത്രപ്രവർത്തകർചെയ്ത ശരി തെറ്റുകളെ കുറിച്ചുള്ള പത്രക്കാരുടെ തന്നെ ഒരു പാനൽ അവതരണം  ശ്രവിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ.  കലാപ സമയത്ത് എത്ര പള്ളി തകർത്തു എന്ന കാര്യത്തിൽ പോലീസ്  ചീഫ് തന്ന മയപെടുത്തിയ സംഖ്യ വെള്ളം തൊടാതെ വിഴുങ്ങിയതിന്നെ ഒരു പത്രപ്രവർത്തക ആത്മവിമർശനപരമായി ചൂണ്ടി കാണിക്കുകയുണ്ടായി. അവരുടെ ശക്തമായ വാക്കുകളിൽ "ഭരണകൂടത്തിനെ തുറന്നു കാണിക്കുകയാണ് ഓരോ പത്രപ്രവർത്തകാരുടെയും  കടമ". ഒരു നിലക്ക് അത് തന്നെയല്ലേ ഒരു സർവകലാശാലയുടെയും കടമ?

ഇത്തരത്തിൽ ആത്മപരിശോധന നടത്തുന്ന ഒരു സിമ്പോസിയം അടുത്ത കൊല്ലം ടിയാന്മെൻ ചത്വര  കൂട്ടകൊലയെക്കുറിച്ച് ന്യൂ യോർക്ക്‌ യൂണിവേർസിറ്റിയുടെ ഷാങ്ങ്ഹായ് കാമ്പസിൽ നടക്കുന്നത് ചിന്താതീതം. ഇതൊരു നാണക്കേടാണ്, വികസ്വരവും ജനാധിപത്യവൽകൃതവുമായി കൊണ്ടിരിക്കുന്ന ലോകത്തിൽ യു എസ് സർവകലാശാലകൾക്ക് സ്വതന്ത്രവും ധിഷണപരമായി ചലനാത്മകവുമായ മുംബൈ പോലെ തങ്ങളുടെ സർവകലാശാലയിലെ പുകൾപെറ്റ പ്രതിഭാശാലികളെ സംഭാവന ചെയ്ത ഒരിടത്തേക്ക് അവരുടെ പ്രവർത്തികൾ വ്യാപിപ്പിക്കാൻ കിട്ടിയ അവസരം തുലയ്ക്കുന്നത്. ആ പ്രതിഭാശാലികളിൽ പലരും തിരികെ വീടുകളിൽ പോകാൻ ഉത്സുകരായി നിൽക്കുകയാണ്  എന്നത് ആ ദുരന്തത്തിന്റെ ആഴം കൂട്ടുന്നു.

"A History of Future Cities." എന്ന കൃതിയുടെ കർത്താവാണ് ഡാനിയൽ ബ്രൂക്ക്  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍