UPDATES

യാത്ര

പോട്ടറി ടൌണിലെ ഗണപതികള്‍ – സിജീഷ് വി ബാലകൃഷ്ണന്റെ കാഴ്ചകള്‍

കഴിഞ്ഞ വാരാന്ത്യത്തിലാണ്, Pottery Town-ല്‍ പോയത്. ഒരു പക്ഷെ കേരളത്തില്‍ ആയിരുന്നു ഈ സ്ഥലമെങ്കില്‍ ഈ സ്ഥലത്തിന്റെ പേര് കുശവനാട് എന്നായേനെsmiley. ബാംഗ്ളൂരിലെ ഫ്രെയ്‌സര്‍ ടൌണിന് അടുത്തുള്ള സ്ഥലം. പേരങ്ങനെയാണെങ്കിലും ടൌണ്‍ ഒന്നുമല്ല. കളിമണ്ണ് കൊണ്ട് കരകൌശലങ്ങള്‍ തീര്‍ക്കുന്ന കുശവ കുടുംബങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന സ്ട്രീറ്റുകള്‍. വര്‍ഷങ്ങള്‍ക്ക്  മുന്‍പ്, ബ്രിട്ടീഷ് ഭരണകാലത്താണ് കുശവന്മാര്‍ക്ക് ഈ സ്ഥലം കൊടുത്തത് എന്നാണ് ചരിത്രം പറയപ്പെടുന്നത്. കൂടുതലും തമിഴ് സംസാരിക്കുന്നവര്‍ ആണ് .
 
ചെറിയ ചിരാതുകള്‍ മുതല്‍ ഇന്റീരിയര്‍ ആവശ്യങ്ങള്‍ ക്ക് വരെ ഉപയോഗിക്കാവുന്ന കളിമണ്ണ് കൊണ്ടുണ്ടാക്കിയ മനോഹരമായ സാധനങ്ങള്‍  ഇവിടെ ലഭ്യമാണ്. ഉത്സവ സീസണ്‍ ആവുമ്പോള്‍ ഇവര്‍ക്ക് തിരക്ക് കൂടും. വിനായക ചതുര്‍ഥി ആകുന്നതോടെ ഇവിടെ പലനിറത്തിലും പല വലിപ്പത്തിലുമുള്ള ഗണപതി വിഗ്രഹങ്ങളും മറ്റും ഉണ്ടാക്കുന്ന തിരക്കിലായിരിക്കും ഇവര്‍. അത്തരം ചില കാഴ്ചകളിലൂടെ.  
 

അംഗവടിവുകള്‍
 
 
കളിമണ്‍ പാത്രങ്ങളാല്‍ നിറഞ്ഞ വീട് 
 
 
ജോലി സമയം ആയാലും പുതിയ ഒരു വാര്‍ത്തപോലും മിസ്സ്‌ ചെയ്യാതെ
 
 
നിയന്ത്രണമെല്ലാം ഒരു കൈപ്പാടകലെ
 
മനസ്സില്‍ നിന്നും മണ്ണിലേക്ക്
 
 
ദൈവത്തിന്റെ കയ്യൊപ്പുള്ള മുറികള്‍
 
ഏകാഗ്രത 
 
ഒരേ അച്ചില്‍ ജനിച്ചവര്‍ 
 
ആദ്യം വെയിലേല്‍ക്കട്ടെ 
 
പിന്നെ അഗ്നിയില്‍ പരിശുദ്ധരാകുന്നു 
 
 
Ready to serve
 
 
വളരാന്‍ പോകുന്ന ഏതോ ഒരു ചെടിയുടെ വേരുകള്‍ ഈ പാത്രത്തെ സ്വപ്നം കാണുന്നുണ്ടാവും 
 
 
പുറം കാഴ്ചകള്‍ കാണാന്‍ വരാന്തയില്‍
 
ഒരു വ്യത്യസ്ഥന്‍
 
അടുക്കടുക്കായ് …
 
 
 
നിറങ്ങളോടെ…
 
ദൈവത്തിന്റെ കയ്യൊപ്പുള്ള മുറികള്‍ – 2 സമയത്തിന് പോയവരും നിന്ന് പോയ സമയ സൂചികയും ഒന്നിനും തടസമാവുന്നില്ല 
 
തുമ്പിക്കൈ ഇല്ലാത്ത ഗണപതി
 
 
ഈര്‍പ്പം മാറാതെ
 
 
ബാലാജി പണിപുരയില്‍ ഉരച്ചു മിനുക്കുന്നു 
 
 
ഊഴം കാത്തു നില്‍ക്കുന്നവര്‍ 
 
ദൈവങ്ങള്‍ക്ക്പോലും കൈരേഖ വരക്കുന്നവന്‍ – കലാകാരന്‍ 
 
ഗണപതികള്‍
 
 
മഴയേല്‍ക്കാതെ കഷ്ടപെടുന്ന പെരിയ ഗണപതികള്‍
 
 
 
വെയില്‍  മായും മുന്‍പേ തിരക്കിട്ട് പെയിന്റ് ചെയ്യുന്നവര്‍ 
 
 

കാവല്‍ക്കാരന്‍
 
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍