UPDATES

ഓഫ് ബീറ്റ്

ടിയാനന്‍മെന്‍ സ്ക്വയറിലെ പാട്ടുകാരന്‍

മാക്സ് ഫിഷര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

 

1989 മെയ് 20: പാട്ടുകാരനും ഗിറ്റാര്‍ വായനക്കാരനുമായ കുയി ജിയാന്‍ എന്ന ചൈനക്കാരന്‍, ടിയാനന്മെന്‍ ചത്വരത്തിലെ താത്ക്കാലിക പന്തലിലേക്ക് ചെന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ചത്വരം ദിവസങ്ങളായി കയ്യടക്കി  വെച്ചിരിക്കുകയാണ്. രാഷ്ട്രീയ, സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്കായുള്ള അവരുടെ ആഹ്വാനം ചൈനയിലെ മറ്റ് നഗരങ്ങളിലും സമാന പ്രതിഷേധം ഉയര്‍ത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന് പരിഭ്രാന്തിയേറിയിരുന്നു. സൈന്യം ചത്വരം വളഞ്ഞതിനാല്‍ അന്തരീക്ഷത്തില്‍ സംഘര്‍ഷം കനംതൂങ്ങിയിരുന്നെങ്കിലും, പ്രതീക്ഷ തീര്‍ത്തൂം അസ്തമിച്ചിരുന്നില്ല. 15 ദിവസത്തിനുശേഷം നൂറുകണക്കിനു പ്രതിഷേധക്കാരെ സൈന്യം കൂട്ടക്കൊല നടത്താന്‍ പോവുകയാണെന്ന് അപ്പോള്‍ ആരും സംശയിച്ചിരുന്നുമില്ല.

 

കുയി അക്കാലത്തുതന്നെ ചൈനയില്‍ പ്രസിദ്ധനാണ്. അതുവരെ കണ്ടിരുന്ന ഒരുതരം നിര്‍വ്വികാരമായ പോപ് സംഗീതത്തില്‍നിന്നും വ്യത്യസ്തമായി കുയിയുടെ തകര്‍പ്പന്‍ റോക് ആന്ഡ് റോള്‍, മാറ്റം ആഗ്രഹിക്കുന്ന യുവാക്കളുടെ ഇടയില്‍ ഏറെ പ്രീതി നേടിയിരുന്നു. ടിയാനന്‍മെന്നിലെ യുവാക്കള്‍ അയാളെ ആര്‍പ്പുവിളികളോടെ വരവേറ്റു. “അതൊരു വലിയ ആഘോഷവിരുന്ന്  പോലെയായിരുന്നു,” പിന്നീട് അയാള്‍ ഒരു ബ്രിട്ടീഷ് ദിനപ്പത്രത്തോടു പറഞ്ഞു. “അവിടെ ഭയം ഉണ്ടായിരുന്നേയില്ല. സി എന്‍ എന്നും, ബി ബി സി-യും കാണിച്ച പോലെയായിരുന്നില്ല സംഗതികള്‍.”

 

ആ പാട്ടുകാരന്‍ അയാളുടെ കണ്ണുകള്‍ ഒരു ചുവന്ന തുണികൊണ്ട് മൂടിക്കെട്ടി. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെയും, പ്രശ്നങ്ങളോടുള്ള അവരുടെ സമീപനത്തിന്റെയും പ്രതീകം. “എന്റെ തോന്നലുകളെ പ്രതീകവത്കരിക്കാനാണ് ഞാന്‍ കണ്ണുകള്‍ ചുവന്ന തുണികൊണ്ട് മൂടിയത്. വിദ്യാര്‍ഥികള്‍ നായകന്മാരായിരുന്നു. അവര്‍ക്കെന്നെ ആവശ്യമായിരുന്നു, എനിക്കവരെയും,” കുയി പിന്നീട് ടൈം വാരികയില്‍ എഴുതി.

രണ്ടു പാട്ടുകളാണ് അയാള്‍ പാടിയത്. “Nothing to My Name” പിന്നീട് പ്രതിഷേധസമരത്തിന്റെ അനൌദ്യോഗികഗീതമായി; പിന്നീട് അതിന്റെ ദുരന്തപരാജയത്തിന്റെയും. തന്റെ കയ്യില്‍ ഒന്നുമില്ലെങ്കിലും തന്റെ പ്രണയം സ്വീകരിക്കണമെന്ന് ഒരു പെണ്‍കുട്ടിയോട് അഭ്യര്‍ഥിക്കുന്ന ഒരു ദരിദ്രനായ ആണ്‍കുട്ടിയുടെ കഥ പറയുന്ന പാട്ടാണത്. ഇതേ പാട്ട് അന്നേക്കു മൂന്നുവര്‍ഷം മുമ്പ് അയാളെ പ്രശസ്തനാക്കിയിരുന്നു. പാട്ടിന് രാഷ്ട്രീയ മാനങ്ങളൊന്നുമില്ലെന്ന് കുയി ആവര്‍ത്തിക്കുന്നെങ്കിലും, അത് രാഷ്ട്രീയോദ്യുക്തരായ, മാറ്റം ആഗ്രഹിക്കുന്ന ചൈനയിലെ ചെറുപ്പക്കാരുടെ ഭാവനകളെ പിടിച്ചെടുത്തു. അതവരുടെ മോഹഭംഗങ്ങളെയും പറിച്ചെറിയലുകളെയും സംവേദിപ്പിച്ചെങ്കിലും പ്രതീക്ഷയുടെ വെളിച്ചവും നല്കി: ടിയാനാന്‍മെന്നിലും ചൈനയുടെ മറ്റ് ഭാഗങ്ങളിലും നടന്ന പ്രക്ഷോഭത്തിനെ തീപിടിപ്പിച്ച അതേ വികാരം.

 

“അതുവരെ ആളുകള്‍ പഴയ വിപ്ലവഗാനങ്ങള്‍ മാത്രമാണു കേട്ടുശീലിച്ചത്. ആ സമയത്ത് എന്റെ വ്യക്തിപരമായ തോന്നലുകള്‍വെച്ചുണ്ടാക്കിയ പാട്ട് ഞാന്‍ പാടിയപ്പോള്‍ അവരതേറ്റെടുക്കുകയായിരുന്നു. അവരാ പാട്ട് പടിയപ്പോള്‍ അവരുടെ തോന്നലുകളായിരുന്നു പ്രകടിപ്പിച്ചത്.”

 

അന്ന് ടിയാനന്‍മെന്നില്‍  “A Piece of Red Cloth” എന്ന പാട്ടും കുയി പാടി. അന്യവത്കരണത്തിന്റെ സംഗീതം എന്നാണ് അതിനെപ്പറ്റി കുയി പിന്നീട് എഴുതിയത്. കാഴ്ച്ച മറയ്ക്കുന്ന ഒരു ചുവന്ന പടലത്തെക്കുറിച്ചാണത് പാടിയത്, അയാളന്നു കെട്ടിയപോലൊന്ന്. വരികള്‍ അവ്യക്തമായിരുന്നെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ അപ്രമാദിത്ത ഭരണത്തെയാണ് അത് സൂചിപ്പിരുന്നതെന്ന് മനസ്സിലാക്കാമായിരുന്നു. ഹിംസാത്മകമായ സാംസ്കാരിക വിപ്ലവം ഈ വരികളെഴുതുന്നതിന് ഒരു ദശകം മുമ്പ്, 1977-ല്‍ അവസാനിച്ചിരുന്നു. പാര്‍ടിയുടെ സമഗ്രാധിപത്യയുഗവും 1989-ഓടെ കഴിഞ്ഞു. എങ്കിലുമത് ഇന്നത്തെപ്പോലെ വിദൂരമല്ലായിരുന്നു.

 

“വിദ്യാര്‍ഥികളുടെ പക്ഷത്തുനില്‍ക്കുന്നതിനെക്കുറിച്ച് ഞാന്‍ തികച്ചും ബോധവാനായിരുന്നു,” കുയി പിന്നീട് ബി ബി സി-യോട് പറഞ്ഞു. “പക്ഷേ ഞാന്‍ ചെയ്തത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടില്ല. ചത്വരത്തില്‍നിന്നും പുറത്തുപോകൂ. വിദ്യാര്‍ഥികളുടെ ആരോഗ്യം കേടുവരുത്തരുത് – അവര്‍ വളരെ ദുര്‍ബ്ബലരാണ്,” എന്നാണവര്‍ പറഞ്ഞത്.

 

സൈന്യത്തിന്റെ 27-ആം സംഘം ചത്വരത്തിലെത്തി, നൂറുകണക്കിനു സാധാരണക്കാരെ വെടിവെച്ചുകൊന്ന്, പ്രതിഷേധത്തെ പൊടുന്നനെ അടിച്ചമര്‍ത്തിയ ജൂണ്‍-4-നു കുയി ടിയാനാന്‍മെന്നില്‍ നിന്നും പുറത്തുപോയി. ചൈനയെ പിടിച്ചുകുലുക്കിയ ആ പ്രക്ഷോഭത്തെക്കുറിച്ചുള്ള വിദൂര പരാമര്‍ശങ്ങള്‍പോലും സെന്‍സര്‍മാര്‍ ഇപ്പോളും നീക്കംചെയ്യും. എന്നാല്‍ ‘Nothing to My Name’ എന്ന ഗാനം ആളുകള്‍ കേള്‍ക്കുന്നത് തടയാന്‍ അവര്‍ക്കാവുന്നില്ല. പല കേള്‍വിക്കാര്‍ക്കും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയില്ലെങ്കില്‍പ്പോലും പാട്ട് ഇപ്പോളും ജനകീയമാണ്.

പ്രക്ഷോഭം അടിച്ചമര്‍ത്തിയതിനു ശേഷവും കുയി ചൈനയില്‍ ഒരു വന്‍താരമാണ്. 1989 ജൂണിലെ പ്രക്ഷോഭത്തിന്റെ അടിച്ചമര്‍ത്തലിന്റെ അലയൊലികളോ, ചെറുത്തുനില്‍പ്പോ പ്രതീക്ഷിക്കാത്ത അധികൃതര്‍ അടുത്തവര്‍ഷം തന്നെ സംഗീതപര്യടനം നടത്താന്‍ കുയിയെ അനുവദിച്ചു. പ്രതിഷേധത്തെയും, കൂട്ടക്കൊലയെയും പ്രതീകവത്ക്കരിച്ചുകൊണ്ട്  കര്‍ഷകവേഷത്തില്‍, കണ്ണുകള്‍ ചുവന്ന തുണികൊണ്ട് മൂടിക്കെട്ടിയാണ് കുയി പാട്ടുപാടിയത്. ‘Nothing to My Name’ പ്രതിഷേധത്തിന്റെ ഗീതം മാത്രമല്ല, അടിച്ചമര്‍ത്തലിനെ ഓര്‍മ്മിപ്പിക്കുന്ന,അതിന്റെ വിലാപഗീതം കൂടിയായിത്തീര്‍ന്നു. 1990 സെപ്തംബറില്‍ ബീജിംഗില്‍ പതിനായിരത്തോളം ആരാധകരുടെ മുന്നില്‍ വര്‍കേഴ്സ് സ്റ്റേഡിയത്തിലായിരുന്നു കുയി അവസാനമായി പൊതുവേദിയില്‍ പാടിയത്. അതിനുശേഷം അത്തരം വലിയ പരിപാടികള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയില്ല.

 

ചൈനയിലെ റോക് ആന്ഡ് റോളിന്റെ മുത്തച്ഛന്‍ എന്നറിയപ്പെടുന്ന ആ മനുഷ്യന്‍ ഇപ്പോളും അയാളുടെ ജന്മനാട്ടില്‍ പാടുന്നുണ്ട്; പക്ഷേ ഒരു ബാര്‍ ഹോട്ടലിലോ ഹോട്ടല്‍ ലോബിയിലോ ഒതുങ്ങുന്നു പ്രകടനങ്ങള്‍. ‘റോക് ആന്ഡ് റോള്‍ ഹാള്‍ ഓഫ് ഫെയിമിലേക്ക് ചേര്‍ക്കാന്‍ കുയി ജിയാനേക്കാള്‍ യോഗ്യനായ ഒരാളെ എനിക്കു ചിന്തിക്കാനാവില്ല,’ചൈനയിലെ പോപ് സംഗീത ഗവേഷകനായ ജോനാഥന്‍ കാമ്പെല്‍ പറഞ്ഞു. “നമ്മളറിയാത്ത എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് ജനങ്ങളെ പൊടുന്നനെ തിരിച്ചറിയിപ്പിച്ച വൂഡീ ഗുത്രീയോവിനെയോ, ബ്രൂസ് സ്പ്രിങ്ഗ്സ്റ്റീനിനെയോ പോലുള്ള ഒരു പാട്ടുകാരന്‍. ജനകീയ സംസ്കാരത്തില്‍ അധികം പ്രാതിനിധ്യം ലഭിക്കാത്ത ആളുകളുടെ ശബ്ദത്തില്‍ പാടുന്ന ഒരാള്‍.”

ഇന്നത്തെ ചൈനയിലെ യുവാക്കള്‍ പാശ്ചാത്യ സംഗീതമാണ് കേള്‍ക്കുന്നതെന്ന് അടുത്ത് നല്കിയ ഒരഭിമുഖത്തില്‍ കുയി നിരാശനാകുന്നുണ്ട്. “ചൈനയുടെ ബൃഹത്തായ ചരിത്രവും സംസ്കാരവും വിട്ട് ജനങ്ങള്‍ പാശ്ചാത്യ സംഗീതവും സംസ്കാരവും പുല്‍കുകയാണ്.” ടിയാനന്‍മെന്‍ അടിച്ചമര്‍ത്തല്‍പോലെ കുയിയുടെ ഗീതങ്ങളും ഓര്‍ക്കുകയും പിന്നെ വിസ്മരിക്കപ്പെടുകയും ചെയ്യും. അവ മറക്കാന്‍മാത്രം അപ്രധാനമായതുകൊണ്ടല്ല. മുന്നോട്ടുപോകുമ്പോള്‍ ഇതെല്ലാം കുഴിച്ചുമൂടാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാരും, കൂടുതല്‍ മുഴുകിപ്പോയ മറ്റ് ജീവിതാകുലതകളുള്ള യുവാക്കളും ആ മറവിയെ എളുപ്പമാക്കുകയാണ്.

 

Nothing to My Name

 

I have asked endlessly,

when will you go with me?

But you always laugh at me, for having nothing to my name.

I want to give you my dreams [goals] and my freedom,

but you always laugh at me, for having nothing.

Oh! When will you go with me?

Oh! When will you go with me?

The ground beneath my feet is moving,

the water by my side is flowing,

but you always laugh at me, for having nothing.

Why is your laughter never enough?

[Why does your laughter never end?]

Why do I always have to chase you?

Could it be that in front of you

I forever have nothing to my name.

Oh! When will you go with me?

Oh! When will you go with me?

I tell you I’ve waited a long time,

I give you my final request,

I want to take your hands,

and then you’ll go with me.

This time your hands are trembling,

this time your tears are flowing.

Could it be that you’re telling me,

you love me with nothing to me name?

Oh! Now you will go with me!

 

 

A Piece of Red Cloth”

 

That day you used a piece of red cloth

to blindfold my eyes and cover up the sky

You asked me what I had seen

I said I saw happiness

This feeling really made me comfortable

made me forget I had no place to live

You asked where I wanted to go

I said I want to walk your road

I couldn’t see you, and I couldn’t see the road

You grabbed both my hands and wouldn’t let go

You asked what I was thinking

I said I want to let you be my master

I have a feeling that you aren’t made of iron

but you seem to be as forceful as iron

I felt that you had blood on your body

because your hands were so warm

This feeling really made me comfortable

made me forget I had no place to live

You asked where I wanted to go

I said I want to walk your road

I had a feeling this wasn’t a wilderness

though I couldn’t see it was already dry and cracked

I felt that I wanted to drink some water

but you used a kiss to block off my mouth

I don’t want to leave and I don’t want to cry

Because my body is already withered and dry

I want to always accompany you this way

Because I know your suffering best

That day you used a piece of red cloth

to blindfold my eyes and cover up the sky

You asked me what I could see

I said I could see happiness

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍