UPDATES

യാത്ര

ഹെസ്സര്‍ഘട്ട: മൃഗബലി കൊണ്ട് തിരിച്ചെടുക്കാമോ ഈ ജലാശയത്തെ?

സിജീഷ് ബാലകൃഷ്ണന്‍, അഭിലാഷ് രാമചന്ദ്രന്‍
 
അറിയാം. അത്രമേല്‍  പ്രധാനപ്പെട്ടതാണ്… ജീവനോടും ജീവിതത്തോടും ചേര്‍ന്ന് നില്ക്കുന്നതാണ് ജലാശയങ്ങള്‍, ഇപ്പോഴും എപ്പോഴും. അവിടെ ജീവന്‍  തുടിക്കുന്ന ഒരു ജലാശയം ഉണ്ടായിരുന്നു എന്നു കേട്ടാണ് ഞങ്ങള്‍ കര്‍ണാടകത്തിലെ ഹെസ്സര്‍ഘട്ടയിലേക്ക്  പോയത്. ഇളം നീല വെള്ളവും, തടാകകരയിലെ നീണ്ട പുല്‍ത്തകിടിയും കേട്ടാലും കേട്ടാലും മതിവരാത്ത കിളികൂവലുകളും മനസ്സിലേക്ക് ഓടിയെത്തി.
 
‘ജലാശയമോ…അതെന്നോ ഇല്ലാതായിപ്പോയല്ലോ! കിളികളും പൂക്കളും മറ്റെവിടെക്കൊ പോയിക്കൊണ്ടിരിക്കുന്നു… നിങ്ങള്‍ അല്പ്പം വൈകിപ്പോയി’.   
 
വരാന്‍ പോകുന്ന തലമുറയില്‍നിന്നും കടമെടുത്ത് , അവര്‍ക്ക് വേണ്ടി കരുതി വെയ്ക്കാനുള്ളത് കൂടിയാണ് പ്രകൃതി എന്നുള്ളത് ഈ നാഗരിക ജീവിത തിരക്കില്‍ മറന്നു പോകുന്നു. ജലസമൃദ്ധി അനുഭവിച്ചു മതിവരാത്ത പുല്‍ത്തകിടി. കരയില്‍ അമ്പലത്തിന്റെ പ്രതീതിയില്‍ തരിശിലേക്ക് നോക്കി ഒരു ദൈവം / ഭഗവതി. ഭഗവതിയെ പ്രീതിപെടുത്താന്‍ മൃഗ ബലി നടത്തുന്ന വിശ്വാസികള്‍.
 
ഒറ്റവെട്ടിനു തല ഉടലില്‍ നിന്നും വേര്‍പ്പെടണം… രക്തം കട്ടപിടിക്കട്ടെ, കഴുകി വൃത്തിയാക്കാന്‍ വെള്ളമിലല്ലോ. 
 
ഓരോ നദികളും വറ്റി വരളുമ്പോള്‍ വരാന്‍ പോകുന്ന ഒരു തലമുറയുടെ കണ്ണീരാണ് അതില്‍ നിന്നും ഉറവയെടുക്കുന്നത്. ജലാശയം കാണാന്‍ ചെന്നവര്‍ ഒരു മിണ്ടാപ്രാണിയുടെ രക്തം കണ്ടു തിരിച്ചു വരിക എന്നത് ഏതു വികസനത്തിന്റെ, ഏതു പുരോഗമന ചിന്താഗതികളുടെ ഭാഗമാണ്? ഒരു കൂട്ടം ചോദ്യങ്ങള്‍ ഈ ചിത്രങ്ങളിലും ഉണ്ട്. നമ്മള്‍ നമ്മളോട് തന്നെ, സമയം കണ്ടെത്തി, ചോദിക്കേണ്ട ചോദ്യങ്ങള്‍. 
 
ഇനി ചിത്രങ്ങള്‍ പറയട്ടെ
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍