UPDATES

ഓഫ് ബീറ്റ്

ആണാണോ പെണ്ണിന്റെ ഉടമ?

www.quora.com-ല്‍ പ്രസിദ്ധീകരിച്ച ‘ആണാണോ പെണ്ണിന്റെ ഉടമ’ എന്ന ചോദ്യത്തിന് ഡാന്‍ ഹോളിഡേ സ്ളേറ്റില്‍ എഴുതിയ മറുപടി. 

 

എല്ലാ ആധുനിക സമൂഹങ്ങളും കാര്‍ഷിക കൂട്ടായ്മകളില്‍ നിന്നും ക്രമാനുഗതമായി പരിണമിച്ചതാണ്. വ്യവസായ വിപ്ളവത്തിനു മുന്‍പു തന്നെ പുരുഷന്റെ സഹിഷ്ണുതയും കായിക ശക്തിയും സമൂഹത്തിലെ രാഷ്ട്രീയ നിയന്ത്രണ ശക്തിയായി മാറ്റപ്പെട്ടിരുന്നു. പുരുഷന്‍ യുദ്ധത്തില്‍ പൊരുതുകയും, വന്യമൃഗങ്ങളെ വേട്ടയാടുകയും, കെട്ടിടങ്ങള്‍ പണിതുയര്‍ത്തുകയും, നിലം ഉഴുകുകയും ചെയ്തു; കാരണം ഇവയൊക്കെ ചെയ്യാന്‍ ഒരു സ്ത്രീക്ക് ഉള്ളതിനേക്കാളും കായികക്ഷമത പുരുഷനുണ്ടായിരുന്നു.  

 

ചരിത്രം ശൂന്യതയില്‍ സംഭവിക്കുന്നതല്ലെന്ന് പറയാന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. ‘സംഭവിച്ചതെല്ലാം നല്ലതിന്’, എന്ന് ആലങ്കാരികമായി പറയുന്നത് പോലെ. വ്യവസായ വിപ്ളവത്തിനു മുന്‍പു തന്നെ പ്രത്യുത്പാദന ശേഷിയായിരുന്നു മനുഷ്യ നിലനില്പ്പിന്റെ പ്രധാന ഘടകം. മനുഷ്യര്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കാനായി ജീവിച്ചു; ഭൂമിയില്‍ പുരുഷന്റെയും സ്ത്രീയുടെയും ഏറ്റവും മഹത്തരമായ സൃഷ്ടിയും അത് തന്നെ. എന്നാല്‍ പ്രത്യുത്പാദനത്തില്‍ സ്ത്രീയുടെ പങ്കാണ് ഏറെ സമയവും, പ്രയത്നവും, വേദനയും ആവശ്യപ്പെടുന്നത് (ഈ അടുത്ത കാലത്തായി ഏറെ മരണങ്ങളും സംഭവിക്കുന്നു). മാത്രമല്ല ഗര്‍ഭിണിയായിരിക്കുന്ന കാലയളവിലത്രയും (തീര്‍ച്ചയായും ഒരു വലിയ കാലയളവ് തന്നെ), ഓരോ സ്ത്രീയും ഏതെങ്കിലും തരത്തിലുള്ള അധികാരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നു.  

 

അത് നല്ല കാരണങ്ങള്‍ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ആ കാരണങ്ങള്‍ ഇന്ന് നിലനില്ക്കുന്നില്ല (പക്ഷെ അവ നിലനില്ക്കുന്നതായി നമ്മളിന്നും വിശ്വസിക്കുന്നു ). ജനിക്കുന്നവരില്‍ പകുതിയലധികം പേരും അവരുടെ രണ്ടാം ജന്മദിനത്തിനു മുന്‍പേ മരിക്കുന്നു. ജീവിതം ഭൗതികമായി വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതും, മിക്കപ്പോഴും വേദനാജനകവും, രോഗങ്ങള്‍ താരതമ്യേന അനിയന്ത്രിതവും ആണ്‌… ജീവിതം കൂടുതല്‍ പേരും ജീവിച്ചതുപോലെ, അത്ര തീരെ ചെറുതല്ല.

 

അതായത്, വളരെ ലളിതമായി പറയുകയാണെങ്കില്‍, സ്ത്രീകള്‍ പുരുഷാധിപത്യത്തിനു കീഴില്‍ മാത്രമായി നിലനിന്നിരുന്നപ്പോള്‍ തന്നെ അവര്‍ക്ക് സമൂഹത്തില്‍ തീര്‍ത്തൂം സ്വതന്ത്രമായ ഒരിടം കൂടി ഉണ്ടായിരുന്നു; എന്നാലത് സമൂഹത്തിന്റെ ആവശ്യങ്ങളാല്‍ അടക്കി ഭരിക്കപ്പെട്ടു. ഒരു കുഞ്ഞിനെ ഉദരത്തില്‍‌ വഹിക്കുക എന്നത് വളരെയധികം സമയനഷ്ടം വരുത്തുന്ന പ്രവൃത്തിയായിരുന്നു (ഇപ്പോഴും). കുട്ടികളെ പരിപാലിക്കുക എന്നത് ഡേ കെയര്‍ സെന്ററുകളിലോ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലോ ചെയ്യാന്‍ പറ്റുന്ന ഒന്നായിരുന്നില്ല. അന്ന് പബ്ളിക് സ്കൂളുകളോ, സാമൂഹത്തിന്റേതായ സുരക്ഷാ വലയങ്ങളോ, തൊഴില്‍ നിയമങ്ങളോ ഇല്ല; അവിടെ ആകെ നിലനിന്നത് കുടുംബവും ആരാധനാലയങ്ങളും മാത്രമാണ്. സമൂഹം പരിഷ്കൃതമല്ലാതിരുന്നതിനാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവരവരുടെതായ കര്‍ത്തവ്യങ്ങള്‍ നിശ്ചയിക്കപ്പെട്ടിരുന്നു; പുരുഷന് കായിക ശക്തി / സാമൂഹ്യനിയന്ത്രണം, സ്ത്രീക്ക് കുടുംബ ഭരണം / കുട്ടികളുടെ പരിപാലനം. അതുകൊണ്ടുതന്നെ സ്ത്രീകള്‍ എപ്പോളും വീട്ടിലായിരിക്കേണ്ടിവന്നു. 


                                                            @Aujenea Chu
 

മുന്‍വിധിക്കാരായ പുരുഷന്മാരാണ് സ്ത്രീകളുടെ ഈ അടിയാളത്തത്തിന് കാരണമെന്ന് പറഞ്ഞാല്‍ അത് തീര്‍ത്തും ലളിതമായി പോകും. അന്നത്തെ കാലത്ത് സ്ത്രീകള്‍ പോലും അവരുടെ ഈ അവസ്ഥ ചോദ്യം ചെയ്തിരുന്നില്ല. എന്തിന്,  അധികാരത്തിലിരുന്നിരുന്ന സ്ത്രീകള്‍ പോലും അവരില്‍ ഏല്‍പ്പിക്കപ്പെട്ട കടമകളില്‍ വിശ്വസിച്ചിരുന്നു. അതല്ലാതെ മറ്റൊരു തരത്തില്‍ ചിന്തിക്കാനുള്ള കാരണങ്ങള്‍ അവര്‍ക്ക് അറിയില്ലായിരുന്നു. ആദിമകാലത്ത് വ്യക്തമായി നിലനിന്നിരുന്ന ഈ  കാരണങ്ങള്‍ കാലാന്തരത്തില്‍ നഷ്ടമായി. പക്ഷെ നമുക്കറിയാം, പുരുഷനും സ്ത്രീയും നിര്‍വഹിക്കേണ്ട കര്‍ത്തവ്യങ്ങള്‍ അന്നത്തെ സമൂഹത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായിരുന്നു. കാരണം ജീവിതം പലപ്പോഴും കായികപരവും താരതമ്യേന ദൈര്‍ഘ്യം കുറഞ്ഞതും, മേല്പറഞ്ഞ കര്‍ത്തവ്യങ്ങളില്‍ അധിഷ്ടിതവുമായിരുന്നു .

 

ഇന്ന് വ്യാവസായിക – ആരോഗ്യമേഘലകളിലുണ്ടായ വിപ്ളവകരമായ മുന്നേറ്റത്തിനു ശേഷം, വളരെ പെട്ടന്ന് സ്വത്ത് കുമിഞ്ഞു കൂടുകയും, (സ്കൂളുകളിലേക്കും, സാമൂഹിക പരിപാടികളിലേക്കും, സുരക്ഷാവലയങ്ങളിലേക്കും ഉള്ള തുക) മനുഷ്യനോളം കായിക ക്ഷമതയുള്ള യന്ത്രങ്ങള്‍ ഉണ്ടാവുകയും, സാമൂഹിക പ്രതിബദ്ധതയുള്ള, വിദ്യാസമ്പന്നരായ  പുരുഷന്മാരും നഗരങ്ങളില്‍ നിറയാനും തുടങ്ങി. ഇതൊക്കെക്കൊണ്ടാവണം സാമൂഹത്തിന്റെ കെട്ടുറപ്പിന് കുട്ടികള്‍ നിര്‍ബന്ധമില്ലാത്തതാണ് എന്നതിലേക്ക് ചുരുക്കപ്പെട്ടത്‌. പാടങ്ങളിലും, ഫാക്ടറികളിലും, യുദ്ധങ്ങളിലും പ്രവര്‍ത്തിക്കാന്‍ ആണിന്റെ ആവശ്യകത കുറഞ്ഞു വരുന്നത് യന്ത്രങ്ങള്‍ അവയെ തുല്യതപ്പെടുത്തിയതിനാലാണ്. ഇതിന്നും തുടരുന്നു. യന്ത്രങ്ങള്‍ അവയ്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ജോലികള്‍ നിര്‍വഹിക്കുമ്പോഴും ആവശ്യമായി വരുന്നത് മനുഷ്യന്റെ ബുദ്ധി മാത്രമാണ്. കഠിനമായ കായിക ക്ഷമത ആവശ്യപ്പെടുന്ന ചുരുക്കം ജോലികള്‍ മാത്രം പുരുഷന്മാര്‍ ഇപ്പോഴും അടക്കി വാഴുന്നു.

 

സ്ത്രീ – പുരുഷ ലിംഗ സമത്വീകരണം പുരുഷന്റെ ഔദാര്യത്തിലായിരുന്നില്ല, മറിച്ച് അത് സമൂഹത്തിന്റെ ആവശ്യവും സ്ത്രീയുടെ അവകാശവുമായിരുന്നു. ഒരു സ്ഥാപനത്തിനും തന്നെ സ്ത്രീയുടെയും പുരുഷന്റെയും മാനസികവും വൈകാരികവുമായ കഴിവുകളെ പൂര്‍ണമായി ഉപയോഗിക്കാതെ നിലനില്‍ക്കാനാവില്ല. എല്ലാവരും അവരുടെ ക്രിയാത്മതയുടെ പരമാവധി കാഴ്ച്ചവച്ചില്ലെങ്കില്‍ സൃഷ്ടിപരതയ്ക്ക് ദീര്‍ഘമായ കാലതാമസം ഉള്ള ഒരു ഘട്ടത്തിലേക്ക് കാലം കൂപ്പുകുത്തും. അതിലുപരിയായി, മനുഷ്യസ്നേഹികളുടെ വളര്‍ന്നു വരുന്ന ഒരു ലോകമെന്ന നിലയില്‍ എല്ലാവര്ക്കും  ഒരേ തരത്തിലുള്ള അവകാശങ്ങള്‍ ലഭ്യമാക്കാത്തിടത്തോളം ഒരു സമൂഹവും സ്വതന്ത്രമല്ല എന്ന് നമുക്കറിയാം. ഏതെങ്കിലുമൊരു വ്യക്തിയുടെ അവകാശം നിഷേധിക്കുമ്പോള്‍  മുഴുവന്‍ സമൂഹത്തിന്റെയും സ്വാതന്ത്ര്യമാണ് ഇല്ലാതാവുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍