UPDATES

ഇന്ത്യ

സി.ബി.ഐ ഇര പിടിക്കുമ്പോള്‍

ടീം അഴിമുഖം
 
കല്‍ക്കരി ഇടപാടില്‍ കുറ്റക്കാരെ കണ്ടെത്താനുള്ള തിടുക്കത്തിലാണ് സി.ബി.ഐ. എന്നാല്‍, ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ് ക്രിമിനല്‍ കേസന്വേഷണം. ചില ധാരണകളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിലാണ് വ്യവസായ പ്രമുഖന്‍ കുമാര്‍ മംഗലം ബിര്‍ളയ്ക്കും മുന്‍ കല്‍ക്കരി സെക്രട്ടറിക്കുമെതിരെയുള്ള സി.ബി.ഐ നീക്കം. ഇവരെ പോലുള്ളവര്‍ ഏറെക്കാലം കൊണ്ട് വളര്‍ത്തിയെടുത്ത സല്‍പ്പേരും മറ്റും സംശയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വൃഥാവിലാക്കുന്നത് രാജ്യത്തെ പ്രമുഖ കുറ്റാന്വേഷണ ഏജന്‍സിയെ സംബന്ധിച്ചിടത്തോളം അഭികാമ്യമല്ല. 
 
2005 നവംബര്‍ പത്തിന് ഒഡീഷയില്‍ തലാബിര – രണ്ട് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ അഴിമതി ആരോപിച്ചാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ പ്രതിനിധി എന്ന നിലയില്‍ കുമാര മംഗലം ബിര്‍ളയ്ക്കും സംഘത്തില്‍പ്പെട്ട അലുമിനിയം ഉല്‍പ്പാദക കമ്പനി ഹിന്‍ഡാല്‍ക്കോയ്ക്കുമെതിരെ സി.ബി.ഐ ഈ മാസമാദ്യം കേസെടുത്തത്. ഇത്തരത്തിലൊരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് പ്രശ്‌നത്തില്‍ സുപ്രീംകോടതിയില്‍ മുഖം രക്ഷിക്കാനായിരിക്കാം, ഒരുപക്ഷെ സി.ബി.ഐയുടെ നീക്കം. എന്നാല്‍, അന്വേഷണ ഏജന്‍സിയുടെ മികവും മിടുക്കും തെളിയിക്കപ്പെടേണ്ടത് നടപടിക്രമങ്ങളിലെ വേഗതയില്‍ മാത്രമല്ല, അന്വേഷണത്തിലെ വിശ്വാസ്യത കൊണ്ടു കൂടിയാണ്. നിരത്തുന്ന തെളിവുകള്‍ക്കെല്ലാം നിയമത്തിന്റെ കനത്ത പിന്‍ബലവും ആവശ്യമാണ്. സമീപകാലത്തെ പല കുറ്റാരോപണങ്ങളും ബ്യൂറോക്രസിക്ക് ക്ഷീണമേല്‍പ്പിച്ചിട്ടുണ്ട്. വ്യക്തമായ തെളിവില്ലാതെ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റാരോപണം ഉന്നയിക്കുന്നത് നീതികേടു മാത്രമല്ല, ഭരണനിര്‍വ്വഹണത്തെയും ദുര്‍ബ്ബലമാക്കും.
 
കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ സി.ബി.ഐ കേസുകളില്‍ ശിക്ഷാവിധിയുണ്ടായിട്ടുള്ളത് നാലു ശതമാനം മാത്രമാണെന്ന് അടുത്തിടെ മുഖ്യ വിജിലന്‍സ് കമ്മിഷണര്‍ വെളിപ്പെടുത്തുകയുണ്ടായി. ന്യായവിചാരണ മന:പൂര്‍വ്വം ദുര്‍ബലമാക്കി പ്രതി ചേര്‍ക്കപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ അവസരമുണ്ടാക്കിയെന്നാണ് ഇതിനര്‍ഥം. പലപ്പോഴും സി.ബി.ഐ അനാവശ്യ ധൃതി കാണിക്കുന്നതും തോന്നുന്നു. പരിശീലനത്തിന്റെ അഭാവം, ശാസ്ത്രീയ പരിശോധനയ്ക്കുള്ള സൗകര്യമില്ലായ്മ തുടങ്ങിയവയൊക്കെ സി.ബി.ഐയിലെ പ്രശ്‌നങ്ങളാണ്. വിദേശ ഏജന്‍സികളുടെ കഴിവിനെക്കുറിച്ച് അനിത രാഘവന്റെ പുസ്തകമായ ദി ബില്യേഴ്‌സ് അപ്രന്റീസില്‍ വിശദീകരിച്ചിട്ടുണ്ട്. ഹെഡ്‌ഗെ ഫണ്ട് സ്റ്റാര്‍ രാജ് രാജരത്‌നം, ഇന്ത്യന്‍ മാനേജ്‌മെന്റ് ഗുരു രജത് ഗുപ്ത എന്നിവരുടെ, ശിക്ഷാവിധിയെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. സി.ബി.ഐ അതൊന്നും വായിച്ചു നോക്കുന്നതു നന്നായിരിക്കും. വാള്‍ സ്ട്രീറ്റ് നിയന്ത്രിക്കുന്ന ദി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ നാലു വര്‍ഷം സമയമെടുത്താണ് തെളിവുകള്‍ ശേഖരിച്ചത്. ചെറിയ ഫണ്ടായ സെദ്‌നയുടെ പ്രവൃത്തികള്‍ നിരീക്ഷിച്ചായിരുന്നു തുടക്കം. സ്റ്റോക്ക് മാര്‍ക്കറ്റ് ചൂതാട്ടം വഴിയുള്ള പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചു. അധികാരുമറിയാത്ത രംഗന്‍ എന്നു പേരുള്ള വ്യക്തിയുടെ നടത്തിപ്പിലായിരുന്നു ഇത്. എന്നാല്‍, അഞ്ഞൂറു കോടി ഡോളറിന്റെ ആസ്തിയുള്ള ഗാലിയോണ്‍ ഫണ്ട് മേധാവി രാജ് രാജരത്‌നത്തിന്റെ സഹോദരനായിരുന്നു അദ്ദേഹം.
 
2006 മുതല്‍ സെദ്‌നയും ഗാലിയോണും നടത്തിയ ഇടപാടുകളെല്ലാം കമ്മിഷന്‍ പരിശോധിച്ചു. നിയമപരമായി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ 40 ലക്ഷം രേഖകള്‍ ഗാലിയോണ്‍ അന്വേഷണ ഏജന്‍സിക്കു സമര്‍പ്പിച്ചു. അന്വേഷണത്തെ വഴി തെറ്റിക്കാനായിരുന്നു ഈ ശ്രമം. എന്നാല്‍, ഇതെല്ലാം കമ്മിഷന്‍ പരിശോധിച്ചു. ആയിരക്കണക്കിന് ഇ-മെയില്‍ പേജുകള്‍ പരിശോധിച്ചതില്‍ നിന്നും ഏറെ കൗതുകകരമായ 8,000 ഫോണ്‍ നമ്പറുകള്‍ കണ്ടെത്തി. രാജാരത്‌നം സ്ഥിരമായി വിളിച്ചിരുന്ന ഒരാള്‍ മക്കിന്‍സെയിലെ രജത് ഗുപ്തയാണെന്ന് മനസ്സിലാക്കാനായി. എന്നിട്ടും ഏറെ സമയമെടുത്തും നിരന്തരമായ അപഗ്രഥനങ്ങള്‍ നടത്തിയും മാത്രമേ കമ്മിഷന്‍ ക്രിമിനല്‍ കേസെടുക്കാന്‍ തയ്യാറായുള്ളൂ. ഒടുവില്‍ ഗ്യാലിയോണിന് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിരുന്ന കോര്‍പ്പറേറ്റ് ഏജന്റുകളെക്കുറിച്ച് തെളിവു സഹിതമുള്ള കാര്യങ്ങള്‍ അന്വേഷണ ഏജന്‍സി പിടിച്ചെടുത്തു, പലരും കുറ്റം ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വ്യക്തമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗാലിയോണ്‍ ഓഹരിക്കച്ചവടം നടത്തിയതെന്ന് മനസ്സിലായി. കുറ്റസമ്മതമൊഴിയുടെ മാത്രം അടിസ്ഥാനത്തിലായിരുന്നില്ല ഏജന്‍സിയുടെ തെളിവെടുപ്പ്. 
 
തെളിവുകള്‍ക്കു വേണ്ടി ടെലിഫോണ്‍ സംഭാഷണം ചോര്‍ത്താന്‍ അധികാരമുള്ള ഏജന്‍സിയായിരുന്നില്ല സെക്. എന്നാല്‍, ന്യൂയോര്‍ക്ക് അറ്റോര്‍ണിയുടെ ഓഫീസ് വഴി ഇതു സാധിച്ചു. മെയില്‍ ഓര്‍ഡര്‍ തട്ടിപ്പു നടത്തിയതിന്റെ പേരില്‍ ഗാലിയോണെതിനെതിരെ കുറ്റം ചുമത്താന്‍ സെക് തീരുമാനിച്ചു. ഇതുവഴി ഗാലിയോണിന്റെ ടെലിഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കോടതി ഏജന്‍സിക്ക് അനുവാദം നല്‍കി. എന്നിട്ടും കാര്യങ്ങള്‍ മുന്നോട്ടു നീങ്ങാന്‍ ഒരു വര്‍ഷമെടുത്തു. ഇതൊക്കെയായിട്ടും പാജരത്‌നം, ഗുപ്ത എന്നിവരെ മാത്രമേ വിചാരണ ചെയ്യാനും ശിക്ഷിക്കാനും കഴിഞ്ഞിട്ടുള്ളൂ. ടെലിഫോണ്‍ സംഭാഷണങ്ങളിലെ തെളിവുകള്‍ക്ക് നിയമപരമായ പിന്‍ബല മില്ലാത്തതിനാല്‍ ഗുപ്തയെ പിന്നീട് വെറുതെ വിട്ടു. ശിക്ഷിക്കാന്‍ സാഹചര്യത്തെളിവുകള്‍ മാത്രം മതിയായിരുന്നില്ല. 
 
അതീവ രഹസ്യമായിട്ടായിരുന്നു കേസന്വേഷണം. ഇതു പോലെയൊന്ന് ഇന്ത്യയില്‍ ആലോചിക്കാനേ കഴിയില്ല. മികവിലും രീതികളിലും ക്ഷമയിലുമൊക്കെ നമ്മുടെ സി.ബി.ഐ എത്രമാത്രം പിറകിലാണെന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഏറ്റെടുത്ത കേസില്‍ സെക് ഒരു തിടുക്കം കാട്ടിയിരുന്നെങ്കില്‍ അന്വേഷണം എവിടെയുമെത്തില്ലായിരുന്നു. ഇന്ത്യന്‍ കോടതിയിലും വേഗത ആഗ്രഹിക്കുന്നു. കല്‍ക്കരിക്കേസിലെ അന്വേഷണം 2013നുള്ളില്‍ സി.ബി.ഐ അവസാനിപ്പിക്കണമെന്നും ആവശ്യമുയരുന്നു.
 
സി.ബി.ഐ കൂടുതല്‍ മികവാര്‍ജ്ജിക്കണമെന്നാണ് രാജരത്‌നം കേസ് നമ്മെ പഠിപ്പിക്കുന്നത്. മത്സരാത്മകത വര്‍ധിപ്പിക്കാന്‍ സി.ബി.ഐ സംവിധാനത്തില്‍ വന്‍തോതിലുള്ള പരിഷ്‌കാരം ആവശ്യമാണ്. നിക്ഷേപകരെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുന്നതാണ് സി.ബി.ഐ കാണിക്കുന്ന ധൃതി. വ്യവസായ സംഘടനയായ അസോചം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനയച്ച കത്തില്‍ വികസനത്തെക്കുറിച്ച് ആശങ്കകള്‍ രേഖപ്പെടുത്തിയിരിക്കുന്നു. പകുതിയോളം കേസുകളും വ്യവസായ രംഗത്തെ പ്രമുഖര്‍ക്കെതിരെയും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. തെറ്റായ ധാരണകളുടെയും വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇവയൊക്കെയെന്നും അസോചം കത്തില്‍ പ്രധാനമന്ത്രിയോടു പറഞ്ഞു. കൂടുതല്‍ വ്യവസായികളെ സി.ബി.ഐ ലക്ഷ്യം വെയ്ക്കുമെന്ന ആശങ്കയും അസോചം പങ്കുവെച്ചു. തെറ്റു ചെയ്തുവെന്നതിന് സാധൂകരിക്കുന്ന തെളിവുകളില്ലാതെയാണ് കേസെടുക്കുന്നത്. പ്രശ്‌നം വ്യക്തിഗത വ്യാപാരസംരംഭങ്ങള്‍ക്കുള്ള അംഗീകാരവും ആദരവും നഷ്ടമാവും. ഇത്തരം സംഭവങ്ങളോടെ നിക്ഷേപത്തിനുള്ള അന്തരീക്ഷം സ്വാഭാവികമായും ദുര്‍ബലമാവുമെന്നും അസോചം അഭിപ്രായപ്പെട്ടു. നിരാശാജനകമായ ഈ അന്തരീക്ഷം തുടരുകയാണെങ്കില്‍ സര്‍, ഞങ്ങള്‍ ഭയക്കുന്നു, തീരുമാനമെടുക്കലിനെയും അതു ബാധിക്കും. – അസോചം വ്യക്തമാക്കി. 
 
മുന്‍ കല്‍ക്കരി സെക്രട്ടറി പരാഖിനെയും സി.ബി.ഐ കല്‍ക്കരി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ ധനസ്ഥിതിയില്‍ നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും വിശ്വാസ്യത തകരുകയും സാമ്പത്തികരംഗം വെല്ലുവിളി നേരിടുകയും ചെയ്യുന്ന സമയത്താണ് വ്യവസായ-ഉദ്യോഗസ്ഥ പ്രമുഖര്‍ക്കതിരെ കേസുണ്ടായിട്ടുള്ളതെന്നും വ്യവസായ സംഘടന ചൂണ്ടിക്കാട്ടി. കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ സംരംഭകര്‍ക്ക് അനുവദിക്കുമ്പോള്‍ ലേല നടപടികളില്‍ എന്തുകൊണ്ട് സുതാര്യത ഉറപ്പാക്കിയില്ലെന്ന പ്രസക്തമായ ചോദ്യം സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടു ചോദിച്ചു കഴിഞ്ഞു. കല്‍ക്കരി അഴിമതിക്കേസില്‍ സി.ബി.ഐയുടെ ഇഴഞ്ഞുനീക്കത്തിനെതിരെയും കോടതി നെറ്റി ചുളിച്ചു. തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ ജാഗ്രതയില്ലാത്ത തിടുക്കം കേസന്വേഷണത്തില്‍ കാണിക്കണമെന്നല്ല ഈ വിമര്‍ശനത്തിന്റെ അര്‍ഥം. 
 
ലാലു ശിക്ഷിക്കപ്പെട്ടതിന്റെ മേനി അവകാശപ്പെടുന്ന ഇപ്പൊഴത്തെ സി ബി ഐ ഡയറക്ടര്‍ ഒരിക്കല്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ നിഴലില്‍ നിന്നിരുന്ന ആളാണെന്നത് തികഞ്ഞ ഒരു വിരോധാഭാസം തന്നെയാണ്. യഥാര്ഥ്ത്തില്‍, സി ബി ഐയില്‍ നിന്നുള്ള ഒരു പ്രതികൂല റിപ്പോര്ടാ്ണ് സിന്ഹരയ്ക്കു ജോയിന്റ്ധ ഡയറക്ടര്‍ സ്ഥാനത്ത് പ്രമോഷന്‍ ലഭിക്കുന്നതിന് തടസമായി നിന്നെതന്നാണ് വളരെ വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്ന് ഞങ്ങള്ക്ക്  കിട്ടിയ വിവരം.
 
സി ബി ഐ മേധാവിയായി ചുമതല ഏറ്റെടുത്തതിന് ശേഷം സിന്ഹയ ആദ്യം ചെയ്തത് കാലിത്തീറ്റ അഴിമതി കേസ് അന്വേഷിച്ച നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയായിരുന്നു. ഈ സ്ഥലം മാറ്റ ഉത്തരവ് പിന്നീട് ജനതദള്‍ (യുണൈറ്റഡ്) പാര്‌ലുമെന്റ്  അംഗം രാജീവ് രഞ്ജന്‍ സിങ്ങിന്റെ പരാതി പ്രകാരം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. പിന്നീട് ആ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കപ്പെട്ടു.
 
കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട് സിന്ഹനയുടെ കാര്യത്തില്‍ കോടതി ഇടപെടുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. ഈ അഴിമതി നടക്കുന്ന കാലത്ത് പാറ്റ്‌ന ഡി ഐ ജിയായിരുന്ന സിന്ഹയയെ മോശമായ രീതിയില്‍ അന്വേഷണം നടത്തി എന്നു പറഞ്ഞ് അന്വേഷണ സംഘത്തില്‍ നിന്ന് തന്നെ കോടതി ഒഴിവാക്കിയിരുന്നു.
 
അന്ന് സിന്‌ഹേയുടെ തലവനും, ഇപ്പോള്‍ മമത ബാനര്‍ജി മന്ത്രിസഭയില്‍ മന്ത്രിയുമായ യു എന്‍ ബിശ്വാസ്, കോടതിയില്‍ പറഞ്ഞത് ഇദ്ദേഹം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും വ്യാജമാണെന്നാണ്. ഇതിന്റയടിസ്ഥാനത്തിലാണ് പാറ്റ്‌ന ഹൈക്കോടതി സിന്‍ഹയ്‌ക്കെതിരെ ചില നിബന്ധനകള്‍ മുന്നോട്ട് വച്ചത്.
 
സിന്‍ഹ സമര്‍പ്പിതച്ച റിപ്പോര്‍ട്ടില്‍ നിന്നും വിഭിന്നമായി ബിശ്വാസിന്റെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ അപകടം പിടിച്ച വിവരങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് സിന്‍ഹയുടെ റിപ്പോര്‍ട്ടിനെ കുറിച്ച് ‘അവ്യക്തവും വെട്ടിചുരുക്കിയതെ’ന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്.
 
ലാലു പ്രസാദ് യാദവ് റയില്‍വേ മന്ത്രിയായതിന് ശേഷം റയില്‍വേ സംരക്ഷണ സേനയുടെ ഡയറക്ടര്‍ ജനറല്‍ പോസ്റ്റ് സിന്‍ഹയ്ക്ക് ഡയറക്ടര്‍ ജനറലായി പ്രമോഷന്‍ കിട്ടുന്നത് വരെ ഒഴിച്ചിടുകയായിരുന്നു എന്നത് കൂടി ഇവിടെ ചേര്‍ത്ത് വായിക്കണം. 
 
ചില മാധ്യമങ്ങളും ഒരു വിഭാഗം ജനങ്ങളുമൊക്കേ ഇപ്പോള്‍ രഞ്ജിത് സിന്‍ഹയെ അഴിമതി വിരുദ്ധ പോരാളിയായി ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍ അടിമുടി അഴിമതിയില്‍ മുങ്ങിക്കിടക്കുന്ന ഈ കാലത്ത് അഴിമതി വിരുദ്ധത പോയിട്ട് ഒരു വിനോദ് റായ് പോലുമല്ല അദ്ദേഹം. പലതരത്തിലും നാം ജീവിക്കുന്ന കാലഘട്ടത്തിന്റെറ വൈരുദ്ധ്യപൂര്‍ണമായ മുഖമാണ് സിന്ഹ്. 
 
കല്ക്കതരി പാടം അഴിമതി കേസുമായി ബന്ധപ്പെട്ട് നടക്കുന്ന സി ബി ഐയുടെ നടപടികള്‍ നമ്മളെ ഓര്മ്മിമപ്പിക്കുന്നത് പക്വതയുള്ള ജനാധിപത്യം ഒരിയ്ക്കലും വ്യക്തികള്ക്ക്ക അനിയന്ത്രിതമായ അധികാരം നല്കി്ല്ല എന്നതാണ്. സ്‌പൈഡെര്മാന്‍േ കോമിക്കിലെ അങ്കിള്‍ ബെന്‍ പറയുന്നതുപോലെ, ‘വലിയ അധികാരത്തിന്റെ് കൂടെ വലിയ ഉത്തരവാദിത്തങ്ങളും വരും’. പ്രലോഭനങ്ങള്‍ തീവ്രമാകുമ്പോള്‍ വ്യക്തികള്‍ ഒരിയ്ക്കലും ഉന്നതമായ ഉത്തരവാദിത്തം കാണിക്കുമെന്ന് വിശ്വസിക്കാന്‍ സാധിക്കില്ല. ഏറ്റവും ഒടുവില്‍ കല്ക്ക രിപ്പട കേസില്‍ സി ബി ഐ കോടതിയില്‍ വിലപിച്ചത് സ്വാതന്ത്ര്യത്തിന് ശേഷം അധികാരത്തില്‍ വന്ന ഒരു ഗവണ്മെ്ന്റും  സി ബി ഐയെ സ്വതന്ത്രമായി പ്രവര്ത്തി ക്കാന്‍ സമ്മതിച്ചില്ല എന്നാണ്.
 
എന്തായാലും നമുക്ക് വേണ്ടത് അന്ന ഹസാരെയുടെ ലോക്പാലോ കെട്ടുപാടുകളില്ലാത്ത സി ബി ഐയോ അല്ല. മറിച്ച് രാജ്യം ഇപ്പോള്‍ ആവിശ്യപ്പെടുന്നത് സി ബി ഐക്കും മറ്റ് ഫെഡറല്‍ അന്വേഷണ ഏജന്‍സികള്‍ക്കും മേലെ പാര്‍ലമെന്റിന്റെറ കര്‍ക്കശമായ മേല്‌നോട്ടമാണ്.
 
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍