UPDATES

ഇന്ത്യ

ഇന്ത്യയിലേക്ക് പുതിയ യുദ്ധവിമാനങ്ങള്‍ വരുന്നു

ടീം അഴിമുഖം

 

ഇന്ത്യന്‍ വ്യോമ സേനയുടെ എണ്‍പത്തൊന്നാമത് വാര്‍ഷിക ദിനം ഒക്ടോബര്‍ എട്ടിന് ആഘോഷിച്ചു. കഴിഞ്ഞ 50 വര്‍ഷമായി സേനയുടെ ഭാഗമായ സോവിയറ്റ് കാലഘട്ടത്തിലെ മിഗ് – 21 വിമാനങ്ങളുടെ കാലം കഴിയുകയാണെന്നും അതിനാല്‍ എത്രയും വേഗം പുതിയ യുദ്ധ വിമാനങ്ങള്‍ നാം ഉപയോഗിച്ച് തുടങ്ങണമെന്നുമുള്ള വ്യോമ സേനാ മേധാവി എന്‍.എ.കെ ബ്രൌണിയുടെ പ്രസ്താവനയായിരുന്നു പരിപാടിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. 

 


 

അനുവദിക്കപ്പെട്ട 42 എണ്ണത്തിലും താഴെയാണ് നമ്മുടെ ഫൈറ്റര്‍ സ്ക്വാഡ്രന്‍സിന്‍റെ എണ്ണം (ഫോട്ടോ: ഡി.പി.ആര്‍ ഡിഫന്‍സ്)

 


 

2017-ഓടെ ഏകദേശം ഏഴോ എട്ടോ മിഗ്-21 വ്യോമ സേനാ യൂണിറ്റുകള്‍ കാലാവധി പൂര്‍ത്തിയാക്കും. അതിന് പകരമായി സുഖോയ്-30 MKI ഫൈറ്റര്‍ ജെറ്റുകളുടെ എട്ടോ ഒന്‍പതോ യൂണിറ്റുകള്‍ അധികമായ് കൊണ്ടുവരിക എന്നതാണ് വ്യോമ സേനയുടെ പദ്ധതി. (ഫോട്ടോ: ഡി പി ആര്‍ ഡിഫെന്‍സ്)


 

വ്യോമ സേന ദിനത്തിന്‍റെ ഭാഗമായി നടന്ന വ്യോമാഭ്യാസ പ്രകടനത്തില്‍ സുഖോയ് യുദ്ധവിമാനങ്ങള്‍ ഒരു സി-17 ഗ്ലോബ്മാസ്റ്റര്‍ III-നെ അനുഗമിക്കുന്നു. (ഫോട്ടോ: ഡി പി ആര്‍ ഡിഫെന്‍സ്)
 

2017-ഓടെ മള്‍ടി റോള്‍ ഫൈറ്റര്‍ ജെറ്റായ ഫ്രാന്‍സിന്‍റെ റാഫേല്‍ സ്വന്തമാക്കുകയാണ് വ്യോമസേനയുടെ ലക്ഷ്യം. അതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. (ഫോട്ടോ: ഗൌതം ഇമേജസ്)
 

2017-ല്‍ തന്നെ പതിമൂന്ന് സുഖോയ്-30 MKI വ്യോമ സേനാ യൂണിറ്റുകള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വന്തമാകും. അതില്‍ ഒടുവിലത്തേത് തമിഴ്നാട്ടിലെ തഞ്ചാവൂരിലായിരിക്കും സ്ഥാപിക്കുക. വരും വര്‍ഷങ്ങളില്‍ വ്യോമസേന 272 സുഖോയ്-30 MKI ജെറ്റുകള്‍ വാങ്ങിക്കും. ഇപ്പോള്‍ 180 സുഖോയ്-30 MKI ജെറ്റുകളാണ് നമുക്കുള്ളത്.(ഫോട്ടോ: ഗൌതം ഇമേജസ്)

 

 

2014 ഡിസംബറോടെ ഇപ്പോള്‍ നിര്‍മ്മാണ ഘട്ടത്തിലുള്ള ഭാരം കുറഞ്ഞ യുദ്ധ വിമാനങ്ങള്‍ക്ക് അന്തിമ പ്രവര്‍ത്തനാനുമതി ലഭിക്കുമെന്നാണ് വ്യോമസേനയുടെ പ്രതീക്ഷ. (ഫോട്ടോ: ഗൌതം ഇമേജസ്)
 


 

ജാഗ്വാര്‍ ഡീപ് പെനിട്രേഷന്‍ സ്ട്രൈക് എയര്‍ക്രാഫ്റ്റ് യൂണിറ്റുകള്‍ നവീകരിക്കുകയാണ് വ്യോമസേന ഇപ്പോള്‍. (ഫോട്ടോ: ഗൌതം ഇമേജസ്)
 


 

126 ഫ്രെഞ്ച് റാഫേല്‍ മള്‍ടി റോള്‍ യുദ്ധ ജെറ്റുകള്‍ ഫ്രെഞ്ച് കമ്പനിയായ ദാസ്സൌവില്‍ നിന്ന് വാങ്ങാനുള്ള ചര്‍ച്ചകളിലാണ് ഗവണ്‍മെന്‍റ്. ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും വലിയ പ്രതിരോധ കരാര്‍ ഒപ്പുവെയ്ക്കുന്നത് അടുത്ത വര്‍ഷമായിരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മിഗ്-21 ബിസോണ്‍ ആണ് ചിത്രത്തില്‍ കാണുന്നത്.
 


 

ആദ്യത്തെ നവീകരിച്ച മിറാഷ് 2000 ഉടന്‍ തന്നെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ഇത് വരുന്ന മൂന്ന് ദശാബ്ദക്കാലത്തോളം വ്യോമസേനയോടൊപ്പം ഉണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍