UPDATES

ഓഫ് ബീറ്റ്

മൈലി സൈറസിനെ എല്ലാവരും ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

അലീഷിയ പി.ക്യു വിറ്റ്മെയെര്‍
(ഫോറിന്‍ പോളിസി)

 

ലോകത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച യുട്യൂബ് വീഡിയോകള്‍ കണ്ടതിനു ശേഷം ഞാനൊരു തീരുമാനത്തിലെത്തി. എല്ലാവരും മൈലി സൈറസിനെ ഇഷ്ടപ്പെടുന്നു. താഴെ കൊടുത്തിരിക്കുന്ന ഭൂപടം അവരുടെ വിവാദ മ്യൂസിക്‌ വീഡിയോ ആയ ‘റെക്കിങ് ബാളി’ന്‍റെ ലോക പ്രശസ്തിയെ വെളിപ്പെടുത്തുന്ന ഏകദേശ ചിത്രമാണ്. ‘ഇരുണ്ട’ രാജ്യങ്ങളിലാണ് ഇത് കൂടുതല്‍ ഇടം നേടിയത്, മലേഷ്യ, ടുണിഷ്യ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മൈലി ഒരു സംഭവം തന്നെയായി മാറിയിരിക്കുന്നു. റഷ്യക്കാരാണ് മിലെയുടെ അതിര്‍ത്തികടന്നുള്ള വശ്യതയെ, തള്ളിക്കളഞ്ഞത്. 

എം ഐ ടി സെന്‍റര്‍ ഫോര്‍ സിവിക് മീഡിയയുടെ സംരംഭമായ ‘What we watch’നോട് സാംസ്കാരികമായ ഉള്‍ക്കാഴ്ചയ്ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ആറുമാസത്തെ യൂട്യൂബിന്‍റെ ട്രെന്‍ഡ് ഡാഷ്ബോര്‍ഡില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നും ഏതൊരാള്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ഭൂപടം ഉണ്ടാക്കി യുട്യൂബ് വീഡിയോകളില്‍ കൂടി എങ്ങനെയാണ് സംസ്കാരം പടരുന്നതെന്നു കാണിക്കുന്നതാണ് ഈ വെബ്‌സൈറ്റ്.  

ഈ വെബ്‌സൈറ്റ് ചില പ്രത്യേക വീഡിയോകള്‍ എതെല്ലാം രാജ്യത്താണ് ട്രെന്‍ഡ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് നമുക്ക് കാണിച്ച് തരും. ആശ്ചര്യമുളവാക്കുന്ന വിവരങ്ങളാണ് ഈ സൈറ്റിന് നമുക്ക് തരാനുള്ളത്‌ . ഉദ്ദാഹരണമെടുത്തു നോക്കിയാല്‍ നമുക്കിത് മനസ്സിലാകും.

 

 

ഈ പഞ്ചാബി മ്യൂസിക്‌ വീഡിയോ അമേരിക്ക, ജര്‍മനി, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ വലിയ പ്രേക്ഷക പ്രീതി നേടിയിട്ടുള്ള ഒന്നാണ്.

‘ദ ഫോക്സ്’ എന്ന നോര്‍വീജിയന്‍ മ്യൂസിക്‌ വീഡിയോ അമേരിക്കയില്‍ പ്രത്യക്ഷമായി ഒരു ചലനവും ഉണ്ടാക്കിയില്ല.

 

 

(എന്നാല്‍ കാനഡ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, പിന്നെ നോര്‍ഡിക് രാജ്യങ്ങളും ഈ വീഡിയോയെ വളരെ ഇഷ്ടപ്പെട്ടു).

ഒട്ടുമിക്ക ട്രെണ്ടിംഗ് ഇന്ത്യന്‍ വീഡിയോകളും ബോളിവുഡ് സിനിമാ ഗാനങ്ങളാണ്. ഇവിടെയല്ലാതെ ലോകത്ത് മറ്റൊരിടത്തും അവ ജനപ്രിയമല്ല.

 

 

(വിഡ്‌ഢിത്തവും അതേ സമയം മനോഹരവുമായ ഈ ബോളിവുഡ് വീഡിയോക്കുവേണ്ടി നിങ്ങള്‍ ഇന്ത്യയിലല്ലെങ്കിലും രണ്ടു നിമിഷം ചിലവഴിക്കുന്നതില്‍ തെറ്റില്ല).

What we watch ഉപയോഗിച്ച് നിങ്ങള്‍ക്ക് ഏതൊക്കെ രാജ്യങ്ങളാണ് വീഡിയോ ക്ളിപ്പുകളില്‍ ഒരേ താല്‍പര്യം പ്രകടിപ്പിക്കുന്നതെന്നു കണ്ടുപിടിക്കാനാകും. എം ഐ ടി തങ്ങളുടെ ട്രാക്കിംഗ് തുടങ്ങിയത് മുതലുള്ള ട്രെണ്ടുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. ഇതുപോലും ചിലപ്പോള്‍ ആശ്ചര്യകരമായ ഫലമാണ് സമ്മാനിക്കുക. അര്‍ജന്‍റീന, കൊളമ്പിയ, മെക്സികൊ, പെറു എന്നീ രാജ്യക്കാര്‍ ഒരേ വീഡിയോകള്‍ ആണ് കാണുന്നത്. പോര്‍ച്ചുഗീസ് സംസാരിക്കുന്ന ബ്രസീലുകാര്‍ ലാറ്റിന്‍ അമേരിക്കയില്‍ അന്യരാണ്, യൂട്യൂബിന്‍റെ കാര്യത്തിലെങ്കിലും അവര്‍ ഓസ്ട്രേലിയ, കാനഡ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളുമായാണ് തങ്ങുടെ പൊതുവായ താല്‍പര്യം കാരണം ബന്ധപ്പെട്ടിരിക്കുന്നത്. (എങ്കിലുമത് പോര്‍ച്ചുഗലുമായല്ല എന്ന കാര്യം ചോദ്യങ്ങളുയര്‍ത്തുന്നു).

കിഴക്കിനും പടിഞ്ഞാറിനും ഇടക്കുള്ള പാലമായ തുര്‍ക്കി യൂറോപ്പില്‍ നിന്നുള്ള വീഡിയോകളിലേക്കാണ് ചായ്‌വ്‌ പ്രകടിപ്പിക്കുന്നത്. മിഡില്‍ ഈസ്റ്റിലുള്ളവര്‍ക്ക് അള്‍ജീരിയ, ഈജിപ്ത്, ജോര്‍ദാന്‍, ഒമാന്‍,സൗദി അറേബ്യ എന്നിവിടങ്ങളില്‍ ട്രെന്‍ഡായ അറബ് ഐഡലില്‍ നിന്നുള്ള ചില ക്ലിപ്പുകളും എലിസായുടെ മ്യൂസിക്‌ വീഡിയോയും ആണ് പ്രിയപ്പെട്ടത് (ഭാഷ ഇവിടെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്).

ഒരു വശത്ത് നിന്ന് നോക്കിയാല്‍ ഈ പ്രൊജക്റ്റ്‌ നമ്മുടെ രാജ്യത്ത് കാണാത്ത വീഡിയോകളെ നമുക്ക് മുന്നില്‍ കൊണ്ടുവരാന്‍ സഹായിക്കുന്നുണ്ട്. പക്ഷെ സംസ്കാരം എങ്ങനെ പടരുന്നു എന്നത് കണ്ടെത്തുകയാണ് ഇതിന്‍റെ പ്രധാന ഉദ്ദേശമായി നിര്‍മ്മാതാക്കള്‍ പറയുന്നത്. ഏതു വീഡിയോ ആണ് തീപോലെ പടരുന്നത്‌, ഏതു വഴിയാണ് അതെടുക്കുന്നത്? എങ്ങനെയാണ് ഡച്ചുകാര്‍ അല്‍ഫാസിന്‍റെ യോ യോ ഹണി സിംഗുള്ള വീഡിയോ കാണാന്‍ തുടങ്ങിയത്? എന്തുകൊണ്ടാണ് മഹാ വിഡ്ഢിത്തമായ സെറിയലിന്‍റെ ബ്രിട്ടീഷ്‌ പരസ്യം ലോക ശ്രദ്ധ പിടിച്ചു പറ്റാതെ പോയത്? അതേ സമയം ഗൂഗിള്‍ ഹാങ്ങ്ഔട്ടിന്‍റെ പരസ്യം ലോകം മുഴുവന്‍ പരക്കുകയും, പ്രധാനപ്പെട്ട ലക്ഷ്യമായ അമേരിക്കയില്‍ ഏല്‍ക്കാതെ പോയതും എന്തുകൊണ്ട്?

ഗവേഷകര്‍ ഒരു പാലമായ്‌ പ്രവര്‍ത്തിക്കാനാകുന്നതായ് കണ്ടത് യു എ ഇയും സിങ്കപ്പൂരും ആണ്. രണ്ടു രാജ്യങ്ങളും ചെറുതും അതേ സമയം ഒരുപാട് രാജ്യങ്ങളുമായ് ഇത്തരം ഉള്ളടക്കങ്ങള്‍ പങ്കു വെക്കുകയും ചെയ്യുന്നുണ്ട്. രണ്ടു രാജ്യങ്ങളിലും ഒരുപാട് പ്രവാസികളും ‘ഗസ്റ്റ്‌ വര്‍ക്കെഴ്സും’ ഉണ്ട്. “ഇന്ത്യയില്‍ പ്രസിദ്ധമായ ഒരു വീഡിയോ യു എ ഇ വഴി യെമനിലേക്ക് എത്തുന്നത് നമുക്ക് സങ്കല്‍പിക്കാന്‍ സാധിക്കും”, ഗവേഷകനായ എതാന്‍ സുക്കെര്‍മാന്‍ പറയുന്നു.

കുറ്റ ബോധമില്ലാതെ യൂട്യൂബ് കണ്ടുകൊണ്ട് ദിവസം ചിലവഴിക്കൂ. എന്തെങ്കിലും രസകരമായ ചിന്തകള്‍ വരുന്നുണ്ടോ? എങ്കിലത് കമന്‍റായ് ഇടൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍