UPDATES

ഇന്ത്യ

ഫായിലീന്‍ ഇന്ത്യയെ തുടച്ചു നീക്കാന്‍ ശേഷിയുള്ളത് – അപ്ഡേറ്റ്സ്

4:00PM – ഫായിലീന്‍ ഒഡീഷാ തീരത്തിന് 150 കി.മീ. അടുത്തെത്തി. ഒഡീഷയിലെ ഗോപാല്‍പൂരില്‍ ഫായിലീന്‍ ആദ്യ ദുരന്തം വിതച്ചു. ഇവിടെ മരം കട പുഴകി വീണു മൂന്നു പേര്‍ മരിച്ചു. 
 
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും ഭീഷണിയുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഫായലീന്‍ കൊടുങ്കാറ്റിന് തായ് ഭാഷയിലെ അര്‍ത്ഥം ഇന്ദ്രനീലക്കാറ്റെന്നാണ്. പക്ഷെ, പേരു പോലെ മനോഹരമല്ല ഈ കാറ്റ്. ശക്തിയിലും വലുപ്പത്തിലും ഇന്ത്യാ ഉപഭൂഖണ്ടം ഇതു വരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വിനാശകാരിയായ കാറ്റായിരിക്കും ഇത്. മണിക്കൂറില്‍ 195 മൈല്‍ വേഗതയില്‍ വരെ ഈ കാറ്റ് അടിച്ചു വീശുമെന്നാണ് യു.എസ് ചുഴലിക്കറ്റു നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഫായിലീന്‍1550 മൈല്‍ ദൂരത്തേക്ക് വരെ വ്യാപിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ കണക്കു കൂട്ടുന്നത്. സാന്റി ചുഴലിക്കാറ്റ് 700 മൈല്‍ പ്രദേശത്തേക്കാണ് വ്യാപിച്ചിരുന്നതെന്നോര്‍ക്കണം. 2005 ല്‍ അമേരിക്കന്‍ തീരത്തേയും ന്യൂ ഓര്‍ലെയ്ന്‍സിനെയും തരിപ്പണമാക്കിയ കത്രീനയോടാണ് ഫായിലീനിനെ ശാസ്ത്രജ്ഞര്‍ താരതമ്യപ്പെടുത്തുന്നത്.
 
 
– വേഗം മണിക്കൂറില്‍ 220 കി.മീ. ഇന്ത്യന്‍ തീരത്തോടടുക്കുന്നു. വൈകിട്ട് ആറ് മണിയോടെ ആന്ധ്രാ തീരത്ത്. 
 
– ഭൂഗോളത്തില്‍ ആഞ്ഞടിക്കുന്ന ഏറ്റവും വിനാശകാരിയായ പല കൊടുങ്കാറ്റുകളുടേയും ഉത്ഭവസ്ഥാനമാണ് ബംഗാള്‍ ഉള്‍ക്കടല്‍.
 
– 1960 മുതല്‍ 1970 വരെയുള്ള സമയത്ത് ഏഴ് വന്‍ ചുഴലിക്കാറ്റുകളാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. ഇത് 2005-ലെ കത്രീനയേക്കാളും വമ്പനായിരുന്നു. 
 
– ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ളതില്‍ ഏറ്റവും ശക്തിയേറിയതായിരിക്കും ഫയിലിന്‍. 
 
– ഇത് കൊല്‍ക്കത്തയ്ക്കും ബംഗ്ലാദേശിനും നേര്‍ക്കും വീശാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇവിടെ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് അപകടമുണ്ടാകും. 
 
-ശനിയാഴ് ഉച്ച കഴിഞ്ഞ് ഫായിലിന്‍ വീശിത്തുടങ്ങുമെന്നാണ് കരുതുന്നത്. ഇതുവരെ അഞ്ചു ലക്ഷത്തോളം പേരെ അപകട മേഖലകളില്‍ നിന്ന് ഒഴിപ്പിച്ചു കഴിഞ്ഞു. 
 
– കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകാം. അയല്‍ സംസ്ഥാനങ്ങളും ഭീഷണി. 
 
– കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത. 

– 56 ട്രയിനുകള്‍ റദ്ദാക്കി, ഭുവനേശ്വര്‍ വിമാനത്താവളം അടച്ചു.

– ഒഡീഷയില്‍ മരണ സംഖ്യ 7 ആയി, 18 മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു.
 

– ഫായിലിന്‍ കൊടുങ്കാറ്റ് ആന്ധ്ര തീരത്ത് വീശിത്തുടങ്ങി. നേരത്തെ പ്രവചിച്ചതില്‍ നിന്നും വ്യത്യസ്തമായി ശ്രീകാകുളത്താണ് കാറ്റ് വീശുന്നത്. ഒഡീഷയിലെ ഗോപാല്‍പൂരിലേക്ക് നീങ്ങുന്നു.

-ഒഡിഷയില്‍നിന്നും ആന്ധ്രയില്‍നിന്നുമായി അഞ്ചേകാല്‍ ലക്ഷംപേരെ ഒഴിപ്പിച്ചു. 23 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ ഒഴിപ്പിക്കല്‍.

– ഫായിലീന്‍ പ്രവചിച്ചതിലും കുറഞ്ഞ വേഗതയില്‍ ഗോപാല്‍പൂരില്‍ വീശുന്നു. മണിക്കൂറില്‍ 200 കിലോമീറ്ററാണ് കാറ്റിന്‍റെ വേഗത.

– ഫായിലീനെ സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തില്‍പ്പെടുത്താന്‍ പറ്റില്ലെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ഫായിലിന്‍ സൈക്ലോണ്‍ അപ്ഡേറ്റ്സ്

http://www.cyclocane.com/phailin-storm-tracker/

 
ഫായിലിന്‍ ബാധിത മേഖലകളിലുള്ളവരെ കുറിച്ചുള്ള വിവരത്തിന്
 
 
എമര്‍ജന്‍സി നമ്പറുകള്‍

Orissa

Balasore: +91-6782-262674

Bhadrak: +91-6784-251881

Cuttack: +91-671-2507842

Dhenkanal: +91-6762-221376

Gajapati: +91-6815-222943

Ganjam: +91-6811-263978

Jagatsinghpur: +91-6724-220368

Jajpur: +91-6728-222648

Kendrapara: +91-6727-232803

Keonjhar: +91-6766-255437

Khurda: +91-6755-220002

Mayurbhanj: +91-6792-252759

Nayagarh: +91-6753-252978

Puri: +91-6752-223237

 
Andra Pradesh

Hyderabad: +91-4023-456005 / +91-4023-451043

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍