UPDATES

ഇന്ത്യ

ഫായിലീന്‍ ഇന്ത്യയെ തുടച്ചു നീക്കാന്‍ ശേഷിയുള്ളത്

ഇന്ദ്രനീലക്കാറ്റ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും ഭീഷണിയുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഫായലീന്‍ കൊടുങ്കാറ്റിന് തായ് ഭാഷയിലെ അര്‍ത്ഥം ഇന്ദ്രനീലക്കാറ്റെന്നാണ്. പക്ഷെ, പേരു പോലെ മനോഹരമല്ല ഈ കാറ്റ്. ശക്തിയിലും വലുപ്പത്തിലും ഇന്ത്യാ ഉപഭൂഖണ്ടം ഇതു വരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വിനാശകാരിയായ കാറ്റായിരിക്കും ഇത്. മണിക്കൂറില്‍ 195 മൈല്‍ വേഗതയില്‍ വരെ ഈ കാറ്റ് അടിച്ചു വീശുമെന്നാണ് യു.എസ് ചുഴലിക്കറ്റു നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഫായിലീന്‍1550 മൈല്‍ ദൂരത്തേക്ക് വരെ വ്യാപിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ കണക്കു കൂട്ടുന്നത്. സാന്റി ചുഴലിക്കാറ്റ് 700 മൈല്‍ പ്രദേശത്തേക്കാണ് വ്യാപിച്ചിരുന്നതെന്നോര്‍ക്കണം. 2005 ല്‍ അമേരിക്കന്‍ തീരത്തേയും ന്യൂ ഓര്‍ലെയ്ന്‍സിനെയും തരിപ്പണമാക്കിയ കത്രീനയോടാണ് ഫായിലീനിനെ ശാസ്ത്രജ്ഞര്‍ താരതമ്യപ്പെടുത്തുന്നത്.
 
 
– ഭൂഗോളത്തില്‍ ആഞ്ഞടിക്കുന്ന ഏറ്റവും വിനാശകാരിയായ പല കൊടുങ്കാറ്റുകളുടേയും ഉത്ഭവസ്ഥാനമാണ് ബംഗാള്‍ ഉള്‍ക്കടല്‍.
 
– 1960 മുതല്‍ 1970 വരെയുള്ള സമയത്ത് ഏഴ് വന്‍ ചുഴലിക്കാറ്റുകളാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. ഇത് 2005-ലെ കത്രീനയേക്കാളും വമ്പനായിരുന്നു. 
 
– ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ളതില്‍ ഏറ്റവും ശക്തിയേറിയതായിരിക്കും ഫയിലിന്‍. 
 
– ഇത് കൊല്‍ക്കത്തയ്ക്കും ബംഗ്ലാദേശിനും നേര്‍ക്കും വീശാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇവിടെ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് അപകടമുണ്ടാകും. 
 
-ശനിയാഴ് ഉച്ച കഴിഞ്ഞ് ഫയിലിന്‍ വീശിത്തുടങ്ങുമെന്നാണ് കരുതുന്നത്. ഇതുവരെ 2,60,000 പേരെ അപകട മേഖലകളില്‍ നിന്ന് ഒഴിപ്പിച്ചു കഴിഞ്ഞു. 
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍