UPDATES

പ്രവാസം

അടിയന്തരാവസ്ഥ: അമേരിക്കന്‍ മലയാളികള്‍ അറിയേണ്ടത്

ടീം അഴിമുഖം
 
അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനപ്രതിനിധി സഭ ഇനി ധനകാര്യ ബില്‍ പാസ്സാക്കുന്നത് വരെ പ്രതിസന്ധി തുടരും. ലക്ഷക്കണക്കിനു പേര്‍ ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ അമേരിക്കയില്‍ താമസിക്കുന്ന മലയാളികള്‍ അറിയേണ്ട കാര്യങ്ങള്‍. 
 
1. വിമാന സര്‍വീസ് മുടങ്ങുമോ?
 
ഇല്ല. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെയും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ടേഷന്റെയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ തുടര്‍ന്നും ജോലി ചെയ്യും. ബസ് സേഫ്റ്റി റഗുലേറ്റര്‍, ഫെഡറല്‍ മോട്ടോര്‍ കാരിയര്‍ സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ എന്നിവയിലെ മുഴുവന്‍ ജീവനക്കാരും തുടര്‍ന്നും ജോലി ചെയ്യും.
 
2. പാസ്‌പോര്‍ട്ട് പുതുക്കാന്‍ കഴിയുമോ?
 
പാസ്‌പോര്‍ട്ട് സര്‍വീസിന് ഭാഗികമായി ഫീസ് ഈടാക്കുന്നതിനാല്‍ പണമുള്ളടത്തോളം കാലം പാസ്‌പോര്‍ട്ട് ഓഫീസുകള്‍ അപേക്ഷകള്‍ പ്രോസസ് ചെയ്യു. എന്നാല്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന പാസ്‌പോര്‍ട്ട് ഓഫീസുകള്‍ അടയ്‌ക്കേണ്ടി വരും. 
 
3. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനു മുമ്പാകെ ബിസിനസ് കണക്കുകള്‍ തുടര്‍ന്നും സമര്‍പ്പിക്കേണ്ടി വരുമോ?
 
വേണം. കോര്‍പറേറ്റ് ഫയലിംഗുകള്‍ സമയത്തു തന്നെ ചെയ്യണം. എന്നാല്‍ ധനകാര്യമേഖലയിലെ മേല്‍നോട്ടം മിനിമം ലെവല്‍ മാത്രമായിരിക്കും.
 
4. ഇന്റേണല്‍ റവന്യൂ സര്‍വീസിന്റെ അവസ്ഥ എന്താകും?
 
ടാക്‌സ് ഏജന്‍സികളിലെ 9.3 ശതമാനം ജോലിക്കാര്‍ വീട്ടിലിരിക്കേണ്ടി വരും. ഓഡിറ്റ്‌സ്, നോണ്‍-ഓട്ടോമേറ്റഡ് കളക്ഷന്‍, പേപ്പര്‍ ടാക്‌സ് റിട്ടേണ്‍സ് എന്നിവ മുടങ്ങൂം. 2012-ലെ റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ വ്യക്തികള്‍ക്ക് നല്‍കിയ അധിക സമയം ഇനി ലഭിക്കില്ല. അതായത്, ഒക്‌ടോബര്‍ 15-ന് രണ്ടാഴ്ച മുമ്പു തന്നെ ഐ.ആര്‍.എസ് കോള്‍ സെന്ററുകള്‍ അടച്ചിടും. 
 
5. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ മുതല്‍ ജോലിക്ക് വരണോ? 
 
20 ലക്ഷം വരുന്ന ഫെഡറല്‍ സിവിലിയന്‍ ജോലിക്കാരില്‍ എട്ടു ലക്ഷത്തോളം പേരെയാണ് 1995-ലെ പ്രതിസന്ധി ബാധിച്ചത്. അത്ര തന്നെ ആള്‍ക്കാരെ ഇത്തവണയും ബാധിക്കും. എന്നാല്‍ തങ്ങള്‍ ജോലിക്ക് വരേണ്ടതില്ലെന്ന് നോട്ടീസ് ലഭിക്കുന്നതു വരെ എല്ലാവരും ജോലിക്ക് വരണം. എന്നാല്‍ നിത്യജീവിതവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന, ഉദാഹരണത്തിന് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറിലെ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെ ഇതില്‍ നിന്നൊക്കെ ഒഴിവാക്കിയിട്ടുണ്ട്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ 85 ശതമാനം വരുന്ന 114,486 ജോലിക്കാര്‍ തുടര്‍ന്നും ജോലി ചെയ്യണം. എന്നാല്‍ ചില വകുപ്പുകള്‍ പൂര്‍ണമായി തന്നെ അടച്ചിടേണ്ടി വരും. ഉദാഹരണത്തിന് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി തങ്ങളുടെ 90 ശതമാനം ജോലിക്കാരെയും വീട്ടിലിരുത്തും. നാഷണല്‍ പാര്‍ക് സര്‍വീസ് ഉള്‍പ്പെടെ ഇന്റീരിയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ 81 ശതമാനം പേര്‍ക്കും ജോലി പോകും. 
 
6. അമേരിക്കന്‍ സാമ്പത്തിക മേഖലയുടെ അവസ്ഥ എന്താകും?
 
രണ്ടാഴ്ച നീളുന്ന പ്രതിസന്ധിയാണെങ്കില്‍ അമേരിക്കന്‍ ജി.ഡി.പി 0.3 ശതമാനം വരെ കുറഞ്ഞേക്കും. 
 
7. ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാരെ പ്രതിസന്ധി ബാധിക്കുമോ?
 
അവര്‍ക്ക് തുടര്‍ന്നും ജോലി ചെയ്യാമെങ്കിലും അവര്‍ക്കുള്ള പ്രതിഫലം വൈകും. 
 
8. പ്രസിഡന്റ് ഒബാമയ്ക്കും ജനപ്രതിനിധികള്‍ക്കും ശമ്പളം കിട്ടുമോ?
 
കിട്ടും.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍