UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

മുന്തിരിക്കുലയുമായി Tio Pepe-യെ കാത്തിരിക്കുന്ന ജനത

മാഡ്രിഡ് അഥവാ മഗരിത് എന്ന് സെല്‍ടിക് ഭാഷയില്‍ അറിയപെടുന്ന സ്‌പെയിനിന്റെ തലസ്ഥാന പട്ടണം യൂറോപ്പ്യന്‍ യൂണിയനില്‍ ഉള്‍പെട്ട വലിയ പട്ടണങ്ങളില്‍ ഒന്നാണ്. പുഎര്‍ത്ത ദെല്‍ സൊള്‍ (Puerta del Sol) എന്ന്  പേരുള്ള മാഡ്രിഡിന്റെ ഏറ്റവും തിരക്കേറിയ സ്ഥലത്ത് നടന്ന അഥവാ നടക്കുന്ന ഒരു ചെറിയ സംഭവത്തെ കുറിച്ചാണ് എഴുതുന്നത്.
സൂര്യന്റ കവാടം എന്നര്‍ത്ഥം വരുന്ന Puerta del Sol  ഇന്ന് ടൂറിസ്റ്റ്കള്‍ക്ക് ഒരു നിര്‍ബന്ധ സന്ദര്‍ശന സ്ഥലമായി മാറിയിട്ടുണ്ട്. അതിനാല്‍ തന്നെ അമച്വര്‍ കലാകാരന്മാരുടെ ഒരു നീണ്ട നിര ഇവിടെ കാണാം. സ്ട്രീറ്റ് മ്യൂസിക്, സ്ട്രീറ്റ് ഡാന്‍സിംഗ്, സ്ട്രീറ്റ് സര്‍കസ് തുടങ്ങി എല്ലാവിധ കലാ,കായിക പ്രകടനങ്ങളും എപ്പോഴും ഇവിടെ ഉണ്ടാവും. ഈ കഴിഞ്ഞ സാമ്പത്തിക ഞെരുക്കത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നയങ്ങള്‍ക്കെതിരെ മാഡ്രിഡിലെ വിദ്യാര്‍ത്ഥികളും തൊഴിലാളികളും സമരം ചെയ്യാന്‍ തിരഞ്ഞെടുത്ത മുഖ്യസ്ഥലങ്ങളില്‍ ഒന്ന് ഇതായിരുന്നു. സമരത്തെ നേരിടാന്‍ എത്തിയ അര്‍ധസൈനികരെ സമരക്കാര്‍ തിരിച്ചു നേരിട്ടത് വാട്ടര്‍ ഫൌണ്ടനില്‍ fire retardant foam, സോപ്പ് പൊടി മുതലായവ കലക്കിയായിരുന്നു! (ബൂട്ടിട്ട പോലീസുകാര്‍ അന്ന് നന്നേ വിഷമിച്ചു) സൊള്‍ അന്ന് ഡിസംബര്‍ അല്ലാതിരുന്നിട്ടു കൂടി വെളുപ്പണിഞ്ഞു .
 

 
സൊള്‍ ഒരു പ്രദേശം എന്ന് പറയുന്നതിലും നല്ലതു നാല് വശങ്ങളിലും കെട്ടിടങ്ങളാല്‍ ചുറ്റപെട്ട sol square എന്ന് പറയുന്നതാവും ഉചിതം. ഒരു മദ്രിലെഞൊ (മാഡ്രിഡ് നിവാസികളെ വിളിക്കുന്ന പേര് ) സൊളില്‍ നിര്‍ബന്ധമായും പ്രതീക്ഷിക്കുന്ന ചില സ്ഥലസൂചികകള്‍ ഉണ്ട്. അതില്‍ ഒന്ന് തിയോ പെപെയുടെ (Tio Pepe – 1800കളില്‍ സ്ഥാപിക്കപെട്ട ഷെറി വീഞ്ഞ് (വെളുത്ത മുന്തിരിയില്‍നിന്നും ഉണ്ടാക്കുന്നത് – ഡിസ്റ്റിലറി കമ്പനിയുടെ പേര് )  80 വര്‍ഷത്തോളം പഴക്കമുള്ള നിയോണ്‍ സൈന്‍ ബോര്‍ഡാണ്. അതില്‍ എഴുതിയിരിക്കുന്ന വാചകം ഇങ്ങനെയാണ് ”El sol de Andalucia, embotellado” (The Andalucian sun in a bottle – കുപ്പിയിലാക്കപെട്ട അന്ധലുസ്യന്‍ സൂര്യന്‍).
വീഞ്ഞുണ്ടാക്കുന്ന മുന്തിരികള്‍ക്ക് വെയില്‍ അനിവാര്യമായ കാര്യമാണെല്ലോ, Tio Pepe വീഞ്ഞ് അന്ധലുസ്യന്‍ മുന്തിരികളാല്‍ നിര്‍മ്മിതവുമാണ്. ഇത്തരം മുന്ന് – നാലു പഴക്കമേറിയ നിയോണ്‍ പരസ്യ ബോര്‍ഡുകളുണ്ട് മാഡ്രിഡ് നഗരത്തില്‍, അവ നഗരത്തിന്റെ രൂപഭംഗിയുടെയും സംസ്‌കാരത്തിന്റെയും ഭാഗമായി നഗരവാസികള്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതിനെ ചുറ്റിപറ്റിയും, ഇതേ സ്ഥലത്ത് അന്താരാഷ്ട്ര കമ്പനിയായ ആപ്പിള്‍ തുടങ്ങാനുദ്ദേശിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ആപ്പിള്‍ സ്റ്റോറും അവര്‍ പുതുക്കിപണിയുന്ന കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിക്കപെട്ട മാഡ്രിഡിന്റെ ചരിത്രം കമ്പനിക്ക് ഉയര്‍ത്തുന്ന വെല്ലുവിളികളെയും പറ്റിയാണ് എഴുതുന്നത് . 
 
സൊള്‍ സ്ക്വയറിലെ 11-ആം നമ്പര്‍ കെട്ടിടമായ ഹോട്ടല്‍ പാരിസിന് 100 വര്‍ഷങ്ങള്‍ക്കു മുകളില്‍ പഴക്കം വരും. എസ്ത്രാദ ദിയസ് എന്ന മെക്‌സിക്കന്‍ വംശജന്റെ കുടുംബമാണ് ഇതുവരെ ഹോട്ടല്‍ നടത്തിവന്നത്. കുടുംബം ഇത് ആപ്പിള്‍ കമ്പനിക്ക് അവരുടെ സ്‌റ്റോര്‍ നടത്താന്‍ കൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍, കമ്പനി മുന്നോട്ടു വെച്ച ഒരു നിബന്ധന Tio Pepe-യുടെ ബോര്‍ഡ് നീക്കം ചെയ്യും എന്നുള്ളതാണ്. എസ്ത്രാദ കുടുംബം അതില്‍ അന്ന് കുഴപ്പം ഒന്നും കണ്ടില്ല, കാരണം ആ വര്‍ഷം (2011) സെപ്റ്റംബറില്‍ Tio Pepe-യുടെ വിതരണക്കാരായ ഗോണ്‍സിലെസ് ബ്യസ് കുടുംബവുമായുള്ള കരാര്‍ അവസാനിക്കുകയായിരുന്നു. ബ്യസ് കുടുംബത്തിനു ആ സൈന്‍ ബോര്‍ഡ് അവിടെ തുടരുന്നതില്‍ താല്പര്യവുമില്ല എന്ന് അറിയിക്കുകയും ചെയ്തു.
 
1935ല്‍ Tio Pepe വീഞ്ഞ് നിര്‍മാണശാലയുടെ നൂറാം വര്‍ഷത്തില്‍ വെറും 796 പെസെസ്തക്കു  (ഏകദേശം ഇന്നത്തെ നാലര യുറോ – അതായതു 360 രൂപ) കരാര്‍ ഉറപ്പിച്ചു സ്ഥാപിച്ചതാണ് 70 ടണ്‍ ഭാരവും 30,000 വാട്ട് വൈദ്യുതി വേണ്ടതുമായ Tio Pepe സൈന്‍ ബോര്‍ഡ്. അന്ന് മുതല്‍ ആ കെട്ടിടത്തിനു മാഡ്രിഡ് നിവാസികള്‍ Tio Pepe Building എന്നാണ് വിളിച്ചു പോരുന്നത്.
 
ആപ്പിള്‍ കമ്പനി അവരുടെ സ്റ്റോറിന് അനുയോജ്യമായ തരത്തില്‍ ഹോട്ടല്‍ കെട്ടിടത്തെ 2011 മുതല്‍ പുതുക്കി പണിയാന്‍ ആരംഭിച്ചു. 2011 ഏപ്രിലില്‍ Tio Pepe സൈന്‍ ബോര്‍ഡ് അവിടെ നിന്നും അപ്രത്യക്ഷമായി. ആപ്പിള്‍ അത് മാറ്റിയത് മാഡ്രിഡ് നിവാസികള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല, ശക്തമായ പ്രതിഷേധ റാലികളും, അമ്പതിനായിരത്തോളം പേര് ഒപ്പിട്ട ഹര്‍ജി ആപ്പിള്‍ കമ്പനിക്കും മാഡ്രിഡ് സിറ്റി കൌണ്‌സിലിനും സമര്‍പ്പിക്കപെട്ടു. ചെറുപ്പക്കാരിയായ യുഹ്വന ഹര്‍ജിയില്‍ ഇങ്ങനെ കൂടി ചേര്‍ത്തു ‘ഞാന്‍ വളര്‍ന്നത് അങ്കിള്‍ പെപെയെ കണ്ടിട്ടാണ്, ദയവു ചെയ്തു അത് തിരിച്ചു അവിടെ കൊണ്ട് വെക്കു’. സന്‍ സെബാസ്റ്റ്യന്‍നില്‍ നിന്നുള്ള അല്‍ബെര്‍തൊ എഴുതിയത് ഇങ്ങനെ – Tio pepe, നീ യുദ്ധങ്ങളും സ്വേചാധിപത്യ ഭരണങ്ങളും അതിജീവിച്ചു വന്നത് ഈ അമേരിക്കന്‍ നായയോട് അടിയറവു പറയാനാണോ? ‘
 
സ്പാനിഷ് ലോമോഗ്രഫിക് സൊസൈറ്റി സംഘടിപിച്ച റാലി ജനശ്രദ്ധ ആകര്‍ഷിച്ചു. അവര്‍ പരമ്പരാഗത റഷ്യന്‍ ലോമോ ക്യാമറ ഉപയോഗിച്ചായിരുന്നു സമരം ചെയ്തത് . മാഡ്രിഡ് സിറ്റി കൌണ്‍സില്‍ ഇത് വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമാണ് എന്ന് പറഞ്ഞു കൈ കഴുകി. വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ച ഈ സംഭവത്തില്‍ ഒടുവില്‍ ബ്യസ് കുടുംബവും എസ്ത്രാദ കുടുംബവും വീണ്ടും കരാറില്‍ ഏര്‍പെട്ടു. ഈ കരാര്‍ ചൂണ്ടികാട്ടി Tio Pepe ഉടമ മാഡ്രിഡ് സിറ്റി കൌണ്‍സിലില്‍ നിന്നും നിയോണ്‍ സൈന്‍ ബോര്‍ഡ് തിരികെ സ്ഥാപിക്കാന്‍ അനുമതി തേടി. സിറ്റി കൌണ്‍സില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ സൊളില്‍ പുതിയ സ്ഥലം അന്വേഷിച്ചു. പക്ഷെ ഭീമാകാരമായ ഈ ലോഗോ താങ്ങാന്‍ കേല്പുള്ളതും വീതിയുള്ളതുമായ മറ്റൊരു കെട്ടിടം ലഭിച്ചില്ല. അന്ന് തുടങ്ങി ആപ്പിളും Tio pepeyum (മാഡ്രിഡ് നിവാസികളും) തമ്മിലുള്ള യുദ്ധം. മാഡ്രിഡ് മുന്‍ മേയര്‍ ഇതിനെ കുറിച്ച് പറഞ്ഞതിങ്ങനെയാണ് ‘പാരിസിനു ഈഫെല്‍ ടവര്‍ പോലെയാണ്  സൊളിനു Tio Pepe’. നിരവധി വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ കേട്ട വാര്‍ത്ത! Tio Pepe സൊളില്‍ തിരിച്ചെത്തുന്നു എന്നാണ്. ഈ വരുന്ന ക്രിസ്മസ് ദിനത്തില്‍ Tio Pepe നിയോണ്‍ വെളിച്ചം ചൊരിയും എന്ന് അനൌദ്യോഗിക വാര്‍ത്തകള്‍ ഉണ്ട്, ഇല്ലെങ്കില്‍ Tio pepe ഇല്ലാത്ത സൊളിന്റെ മൂന്നാം ക്രിസ്മസാവുമിത്.
 
എല്ലാ ന്യൂ ഇയര്‍ ദിനത്തിലും മദ്രിലെഞൊകള്‍ സൊള്‍ സ്ക്വയറില്‍ 12 മുന്തിരികളുമായി എത്തുക പതിവാണ് . സ്ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള പ്രസിദ്ധമായ ക്ലോക്കില്‍ മണി12 അടിക്കുമ്പോള്‍ മുന്തിരികള്‍ അവര്‍ ഓരോന്നായി കഴിക്കും, ഈ പതിവിനു കൂട്ടായി ഇത്തവണ Tio Pepe ഉണ്ടാവുമോ? കാത്തിരുന്ന് കാണാം.
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍