UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

ന്യൂസ് ഇറോട്ടിക്ക അഥവാ ഫേസ്ബുക്കിലെ നവമാധ്യമങ്ങള്‍

ജോഷിനാ രാമകൃഷ്ണന്‍

 

കുറച്ചു നാള്‍ മുമ്പാണ്, ഫേസ്ബുക്കിലൊക്കെ കണ്ടു പരിചയമുള്ള ഒരു സുഹൃത്ത് സംശയം ചോദിക്കുന്നത്. ഒരു പുതിയ ന്യൂസ് വെബ്പോര്‍ട്ടല്‍ ഉണ്ടാക്കാന്‍ എത്ര പണം വേണ്ടി വരും എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. നല്ല രീതിയില്‍ ചെയ്യണമെങ്കില്‍ വേണ്ട ചിലവ് നിസാരമല്ല. വേഡ്പ്രസും തീമും വച്ച് സ്വയം ഒന്നു തട്ടിക്കൂട്ടി നോക്കൂ എന്നു മറുപടിയും പറഞ്ഞു. ‘വാര്‍ത്ത അല്ലേ, അതൊക്കെ വായിപ്പിക്കാന്‍ വേറെ വഴിയുണ്ട്’ എന്നു പറഞ്ഞയാള്‍ പോയി. 

 

അങ്ങനെ, കുറെ നാള്‍ കഴിയുമ്പോഴാണ് അദ്ദേഹത്തിന്റെ ഒരു നോട്ടിഫിക്കേഷന്‍ വരുന്നത്. ഒരു മലയാളം ന്യൂസ് പോര്‍ട്ടല്‍ ലിങ്ക് ആണ് അതില്‍. സ്വാഭാവികമായും ഞാന്‍ അത് ലൈക്ക് ചെയ്തു. ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും അപ്ഡേറ്റ്സ്. ഒരു ന്യൂസ് പോര്‍ട്ടലിനെ സംബന്ധിച്ചിടത്തോളം മിനിറ്റിന് മിനിറ്റ് അപ്ഡേഷന്‍ ഉണ്ടാകാറുണ്ട്.നമ്മുടെ ചങ്ങാതീടെ സൈറ്റും അങ്ങനെ ഒക്കെ തന്നെ ആയിരുന്നു തുടക്കത്തില്‍. പിന്നെ, കാര്യങ്ങള്‍ മാറി വരുന്നത് പെട്ടെന്നു മനസിലായി. എത്ര ഗൌരവമുള്ള വാര്‍ത്തയാണെങ്കിലും അത് അവതരിപ്പിക്കുന്നതിന് ഒരു പ്രത്യേക പാറ്റേണ്‍. കഴിയുന്നതും അര്‍ദ്ധനഗ്നയായ ഒരു സ്ത്രീയുടെ ഫോട്ടോ. അല്ലെങ്കില്‍ അങ്ങേയറ്റം ‘പ്രകോപനപരമായ’ തലക്കെട്ട്. ഇതിനെ കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ് അതിലേറെ രസകരം. ‘മലയാളികള്‍ക്ക് ഇപ്പോള്‍ ഇതൊക്കെ ആണ് താത്പര്യം. അത് നമ്മള്‍ കണ്ടില്ലെന്നു നടിക്കേണ്ട കാര്യം ഇല്ലല്ലോ’, എന്ന്‍.  

 

ഓരോ വെബ് പോര്‍ട്ടലിലേയ്ക്കും ട്രാഫിക്കുണ്ടാക്കാന്‍ അവര്‍ പല സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും പയറ്റാറുണ്ടു് . അതിലൊന്നു് മഞ്ഞ വാര്‍ത്തകളാണു് . മഞ്ഞ വാര്‍ത്തകളുടെ പല നിലവാരങ്ങള്‍ ബൂലോഗവും മറുനാടന്‍ മലയാളിയും മുതല്‍ റിപ്പോര്‍ട്ടര്‍ ലൈവ് വരെ നടത്തി വരുന്നതായി നമ്മള്‍ കണ്ടിട്ടുമുണ്ട് . അതിനുപുറമേ പോണ്‍, സെമി ഇറോട്ടിക്ക് സൈറ്റുകള്‍ അവയുടെ ധര്‍മ്മം നിര്‍വഹിയ്ക്കുന്നുണ്ട് ( വേണ്ടവര്‍ അവിടെ പോയി വായിച്ചോട്ടെ. അതു വാര്‍ത്താവെബ്സൈറ്റുകളല്ലല്ലോ ).എന്നാല്‍ ഈയിടെ കൂണുപോലെ മുളച്ചുപൊന്തുന്ന മലയാളം വെബ് വാര്‍ത്താമാധ്യമങ്ങള്‍ ചെയ്യുന്നതു് സെമി ഇറോട്ടിക്ക് വാര്‍ത്താതലക്കെട്ടുകളും ചിത്രങ്ങളും കൊണ്ട് എങ്ങനെ ഫേസ്ബുക്കില്‍ നിന്ന് ട്രാഫിക്കുണ്ടാക്കാമെന്നതാണ്. അതിലും അസഹ്യം ഫേക്ക് പ്രൊഫൈലുകള്‍ കൊണ്ട് ഉള്ള ഗ്രൂപ്പുകളിലും ഇടങ്ങളിലും ഒക്കെ ഇവ പോസ്റ്റ് ചെയ്തു് ആള്‍ക്കാരെ അങ്ങ് വായിപ്പിച്ചു കളയാം എന്നു കരുതുന്നതാണ്. വൈഗന്യൂസ്, ലൈവ് കേരളന്യൂസ്, ഈസ്റ്റ്‌കോസ്റ്റ് ഡെയ്‌ലി, കേരള ഓണ്‍ലൈന്‍ ന്യൂസ് തുടങ്ങി ഒരു പറ്റം നവമാധ്യമങ്ങളുടെ ഇന്നവേഷന്‍ ഇപ്പോള്‍ ഫേസ്ബുക്ക് ന്യൂസ്‌ഫീഡില്‍നിന്നു വായനക്കാരെ സൈറ്റിലെത്തിച്ച് ന്യൂസ് ഇറോട്ടിക്ക പ്രസ്ഥാനത്തെ പരിപോഷിപ്പിക്കുന്നതിലാണ് . 

 

എന്നാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന ലിങ്കിന്റെ ഇടതുവശത്ത് ആണ് പണ്ട് ചിത്രം വരാറെങ്കില്‍ പുതായി ഫേസ്ബുക്ക് ന്യൂസ്‌ഫീഡിലെ ലിങ്കിനുമുകളില്‍ ചിത്രം കൊടുക്കാന്‍ വന്ന ഫീച്ചര്‍ ഈ “വെബ് വാര്‍ത്താമാധ്യമങ്ങള്‍” ഉപയോഗപ്പെടുത്തുന്ന രീതിയാണിവിടെ പരാമര്‍ശിക്കുന്നത് . വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നു പേരിടുകയും . സോഷ്യല്‍ മീഡിയാ തലക്കെട്ടുവഴി ന്യൂസ് ഇറോട്ടിക്ക വിളമ്പുന്നതും, മലയാളിവായനക്കാരെ മുഴുവന്‍ ഇറോട്ടിക്കയ്ക്കു വീഴ്ത്താന്‍ കഴിയുന്ന തിരുമണ്ടന്‍മാരായി കാണുന്നതു കൊണ്ടാണോ അതോ മന്ത്രിമാരുടെ ടേപ്പുകാത്തിരിക്കുന്ന ചാനലുകളുടെ തുടര്‍ച്ചയാണ് വായനക്കാര്‍ എന്നു കരുതുന്നതുകൊണ്ടാണോ?

 

ആളുകള്‍ ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതു് അത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന്‍ എനിക്കു തോന്നിയിട്ടില്ല. അതുകൊണ്ട് ഇത്തരത്തില്‍ ആളുകളെ കൊണ്ട് വാര്‍ത്ത വായിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നും. ട്രാഫിക് ഉണ്ടാക്കാന്‍ ഇത്രയൊക്കെ പോണോ എന്ന് ആലോചിക്കേണ്ട കാര്യമാണ്. 

 

ചില ഉദാഹരണങ്ങള്‍ കണ്ടാല്‍ കാര്യം വേഗം പിടികിട്ടും

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍