UPDATES

ഓഫ് ബീറ്റ്

ഇനി ഹലാല്‍ സെക്സ് ഷോപ്പും!

കേറ്റ്ലിന്‍ ഫോസെറ്റ് 
(ഫോറിന്‍ പോളിസി)

ബാച്ചിലര്‍ പാര്‍ട്ടിയോടുള്ള വര്‍ദ്ധിച്ചു വരുന്ന താത്പര്യം മനസ്സിലാക്കി ഹാലുക് മ്യുറത്തിറല്‍ എന്ന തുർക്കിഷ് വ്യവസായി രാജ്യത്തെ ആദ്യത്തെ  “ഹലാൽ” ( ഇസ്ലാമിൽ അനുവദനീയമായത്) ഓണ്‍ലൈന്‍ സെക്സ് ഷോപ്പ് തുറന്നിരിക്കുന്നു. ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ സംരംഭമൊന്നുമല്ല ഇത്, ബഹ്റൈനിലും നെതെർലാന്റിലും അറ്റ്ലാന്റയിലും വിജയകരമായി പ്രവർത്തിക്കുന്ന മാതൃകകളുണ്ട് ഇതിന്. പക്ഷെ ഇതുപോലുള്ള മാർക്കറ്റുകളുടെ അസ്തിത്വം രസകരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നു, എന്താണ് ഒരു സെക്സ് ഷോപ്പിനെ ഹലാലാക്കുന്നത്?  ഇവ വ്യാപിക്കുന്നതെന്തുകൊണ്ട്?

“ഇത് ഇസ്ലാമിക ലോകത്തു മാത്രം കാണുന്ന പ്രവണതയല്ല.  മുതലാളിത്തത്തിന്റെ അനുകരിക്കാവുന്ന ഗുണങ്ങളോടുള്ള പ്രതിഫലനമാണ്. രതി ലേപനങ്ങള്‍ ഇസ്ളാമിക ലോകത്ത് ഒരു സാധാരണ വിഷയമാണെങ്കിലും അവ നൂറ്റാണ്ടുകളായി  നിരീക്ഷണ വലയത്തിനുള്ളിലാണ്” അമേരിക്കൻ ഇസ്ലാമിക് പണ്ഡിതനും ബെർക്ലി-കാലിഫോർണിയയിലെ സൈതുന കോളേജിന്റെ സഹ സ്ഥാപകനുമായ ഹംസ യൂസുഫ് പറഞ്ഞു.

“മുസ്ലിം രാജ്യങ്ങളിൽ എല്ലാമുണ്ടെങ്കിലും അവർ പരസ്യമാക്കില്ല, ഇതെല്ലാം മതത്തെ പണമാക്കി മാറ്റുന്ന വിദ്യകളാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

ലാഭമാണ് ഹലാല്‍ സെക്സ് ഷോപ്കള്‍ക്ക് പ്രചോദനമെങ്കിൽ ഇസ്ലാം തന്നെയാണ് വ്യാപാരാവസരത്തിനു കളമൊരുക്കിക്കൊടുത്തിരിക്കുന്നത്. വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധങ്ങൾ ഇസ്ലാമും ഹദീസും വിലക്കുന്നുണ്ടെങ്കിലും ചില ക്രിസ്ത്യൻ വിഭാഗങ്ങളിലേത് പോലെ വിവാഹത്തിന്റെ ഉള്ളിലുള്ള ലൈംഗിക ബന്ധം വെറും സാന്താനോൽപ്പാദാനത്തിനു വേണ്ടി മാത്രമല്ലെന്ന് ഇസ്ലാം വ്യകതമാക്കുന്നുണ്ട്. മുഹമ്മദ് അനുയായികളോട് ലൈംഗിക അവഗണന ഒഴിവാക്കാൻ ഭാര്യമാരെ ആറു മാസത്തിലധികം പിരിഞ്ഞിരിക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്, ഹദീസിൽ പലയിടങ്ങളിലും സംഭോഗത്തിനുമുന്‍പുള്ള ബാഹ്യകേളിയുടെ പരാമര്‍ശങ്ങളും കാണാം. ഇസ്ലാമില്‍ വിവാഹിതരായവർക്ക് ലൈംഗിക ബന്ധത്തിന് ഹറാമിനെ ഹലാലിൽ നിന്നും വേർതിരിക്കുന്ന പ്രത്യേക ആചാരക്രമങ്ങളുണ്ട്.

 

“ഓണ്‍ലൈന്‍ സെക്സ് ഷോപ്പുകളിൽ സാധാരണ അശ്ലീല ചിത്രങ്ങളുണ്ടാകും, ഇവ മുസ്ലിങ്ങളെ അസ്വസ്ഥരാക്കും. ഇസ്ലാമിൽ അനുവദനീയമല്ലാത്തതുകൊണ്ടുതന്നെ ഞങ്ങൾ വൈബ്രേറ്റർ വിൽക്കാറില്ല.” തുർക്കിഷ് കടയുടമ ഡെമിരേൽ പറഞ്ഞു.

സ്വയംഭോഗം ചെയ്യുന്നതും സെക്സ് ടോയ്കൾ ഉപയോഗിക്കുന്നതും ഇസ്ലാമിൽ നിഷേധിച്ചതാണ് എന്ന കാര്യത്തിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. ചില പണ്ഡിതന്മാർ നിരോധിച്ചതാണെന്നും ചിലർ നിരുത്സാഹപ്പെടുത്തിയതാണെന്നും പറയുന്നു. നിരുത്സാഹപ്പെടുത്തിയതാണെന്ന് പറയുന്നവർ വ്യഭിചാര തടുക്കാനും, ആശ്വാസത്തിനും വേണ്ടിയാണെന്നും പറയുന്നു.” തങ്ങളുടെ ഗുഹ്യ സ്ഥാനങ്ങളെ പങ്കാളിയല്ലാത്ത മറ്റെന്തിൽ നിന്നും സംരക്ഷിക്കുന്നവരാണ് വിശ്വാസികൾ.അതിനപ്പുറം സുഖം തേടുന്നവർ പാപികളാണ്” എന്ന ഖുറാൻ സൂക്തമാണ് സ്വയംഭോഗം തടയാനായി ഉപയോഗിച്ചുവരുന്നത്. വൈബ്രേറ്ററും മറ്റു സെക്സ് ടോയ്കളും ശരീരത്തിൽ അന്യ വസ്തുക്കൾ കടത്തുന്നത് നിരോധിച്ച  ഇസ്ലാമികനിയമത്തിനു പുറത്തു കടക്കുന്നില്ല. വസ്തി പ്രയോഗം(enema) പോലും നിരുത്സാഹപ്പെടുത്തിയതാണ്,  യൂസഫ്f ന്യായീകരിക്കുന്നു.

ഡച്ച് ഹലാൽ സെക്സ് ഷോപ്പിന്റെ ഉടമയായ അബ്ദുൽഅസീസ് ഒരാഗ്  ലോസ് അഞ്ചെല്‍സ് ടൈംസിനോട് 2010 ൽപറഞ്ഞത്  “സെക്സ് ടോയ്കളെ സംബന്ധിച്ച് ഒരുപാട് ഫതുവകൾ ഉണ്ട്,  ഇവ അനുവദനീയമല്ല എന്നാണാവകാണിക്കുന്നത്. അവ അനുവദനീയമാണെങ്കിൽ ഞാൻ  വിൽക്കുമായിരുന്നു” എന്നാണ് . ഇസ്ലാമിലെ ലിംഗ വേര്തി്രിവ്അനുസരിച്ച്  അസീസിന്റെ ഒണ്‍ലൈന്‍ ബോട്ടീക്കിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ലോഗിൻ ചെയ്യാൻസാധിക്കും.

ഹലാൽ സെക്സ് ഷൊപ്പുകൾക്ക് അശ്ലീലപരമായ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കില്ല , കാരണം ഇസ്ലാമിൽ അന്യവ്യക്തിയുടെ രഹസ്യ സ്ഥാനങ്ങൾ (awrah) കാണുന്നത് അനുവദനീയമല്ല. സ്ത്രീകൾക്ക് മറ്റു സ്ത്രീകളുടെ പൊക്കിൾ മുതൽ കാല്മുട്ട് വരെ കാണാൻ അനുവദനീയമല്ല , പുരുഷന്മാർക്ക്  സ്ത്രീകളുടെ മുഖവും കൈകളും മാത്രമേ കാണാൻ അനുവാദമുള്ളൂ.

തുർക്കിയാണ് പോണ്‍ സാങ്കേതികമായി നിയമാനുസൃതമാക്കിയ ഒരേയൊരു മുസ്ലിം രാജ്യം. ആന്റി-പോണ്‍ നയങ്ങളുണ്ടെങ്കിലും ബ്ലാക്ക് മാർക്കറ്റ് ശക്തമായ ഇസ്ലാമിക രാജ്യങ്ങൾ വഴിയാണ് അവ പടർന്നു പന്തലിച്ചത്. അടുത്തകാലത്ത് നടന്ന ഗൂഗിൾ അനാലിസിസ് പ്രകാരം പാകിസ്ഥാനാണ് ലോകത്തിലെ പോണ്‍ സംബന്ധിച്ച സെർച്ചിൽ മുന്നിൽ നിൽക്കുന്നത്.

 

ഹലാൽ സെക്സ് ഷോപ്പുകളുടെ ഗുണ വശം അവ ഹലാൽ അംഗീകാരമുള്ള മസ്സാജ് ഒയിലുകളും, ലൂബ്രിക്കന്റുകളും മാത്രമാണ് വിൽക്കുന്നത്. അനിമൽ ബൈപ്രൊഡക്റ്റ്സ് ഉപയോഗിച്ചുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ഇസ്ലാമിക രീതി പ്രകാരം കൊലപ്പെടുത്തിയ മൃഗമായിരിക്കുകയും പന്നിയാവാതിരിക്കുകയും വേണം. പന്നികൊഴുപ്പ് ഉപയോഗിച്ചുണ്ടാക്കിയ കോണ്ടം പോലുള്ളവ ഹറാമാണ്, ഹംസ യുസുഫ് പറയുന്നു.

പ്ലാസ്റ്റിക് പാത്രം വാങ്ങുന്നതുപോലെ സെക്സ് ടോയ്സ്  വാങ്ങാനും വിൽക്കാനും പറ്റുന്ന നിശ്ശബ്ദത പാർട്ടികൾ ചെറിയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയെങ്കിലും യൂസുഫ് സൂചിപ്പിച്ചത് പോലെ ഉത്തേജകോൽപ്പന്നങ്ങൾ മുസ്ലിം ലോകത്തിൽ വലിയ മലമറിക്കുന്ന കാര്യമൊന്നുമല്ല. ഡെമിരേൽ പ്രതീക്ഷിക്കാതെയുണ്ടായ പ്രസിദ്ധിയിലും സ്ത്രീകളുടെ ഉത്പന്നങ്ങൾക്കുള്ളആവശ്യത്തിലും സന്തോഷവാനാണ്, ഞായറാഴ്ച മാത്രം 33,000 ആളുകളാണ്  ഒണ്‍ലൈന്‍ സ്റ്റോറിൽ  എത്തിയത്. സെക്സ്പെട്ടെന്ന് വിൽക്കപ്പെടുന്ന ചരക്കാണെന്ന് നമുക്കറിയാം, അതിനുകൂടെ നൂറ്റാണ്ടുകൾ പഴക്കമുള്ള  മതത്തിന്റെ ശീലങ്ങള്‍ കൂടിയായാൽ നിങ്ങൾക്ക് നല്ലൊരു വ്യാപാര മാതൃകയായി.    

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍