UPDATES

ഓഫ് ബീറ്റ്

പൌരബോധം കാട്ടിയ ഒരു പാവം പിടികിട്ടാപ്പുള്ളിയുടെ കഥ

ജസ്റ്റിന്‍ പീറ്റേഴ്സ് 
(സ്ലേറ്റ്)

 

പേര്: എര്‍ണി ഡാനിയേല്സ്

 

ആരോപിക്കപ്പെട്ട കുറ്റങ്ങള്‍: കൊലപാതകശ്രമം, ഒളിവില്‍ പോകല്‍

 

മണ്ടത്തരം: അനാവശ്യമായി തന്റെ പൌരബോധം ഉപയോഗിച്ചു

 

സാഹചര്യങ്ങള്‍: കഴിഞ്ഞ നവംബറില്‍ ആണ് ബേസ്ബോള്‍ ബാറ്റുപയോഗിച്ച് സഹോദരനെ ആക്രമിച്ചതിന്റെ പേരില്‍ പിട്സ്ബര്‍ഗില്‍ നിന്നുള്ള എര്‍ണി ഡാനിയേല്സിനെതിരെ കേസെടുത്തതും അയാളെ അറസ്റ്റുചെയ്തതും. വിചാരണദിവസം കോടതിയില്‍ ഹാജരാകാമെന്ന ഉറപ്പിന്മേല്‍ ഡാനിയേല്സ്  ജാമ്യമെടുക്കുകയും ചെയ്തു. എന്നാല്‍ വിചാരണദിവസമായപ്പോള്‍ ഡാനിയേല്സ് മെല്ലെ മുങ്ങി. അതോടെ അയാള്‍ കൌണ്ടി ഷെരിഫിന്റെ “ആദ്യ ഇരുപതു പിടികിട്ടാപുള്ളികളില്‍” സ്ഥാനം പിടിക്കുകയും ചെയ്തു.

 

എര്‍ണി ഡാനിയേല്സിന്‍റെ കഥ ഇവിടെ അവസാനിചിരുന്നെങ്കില്‍ അയാള്‍ വിദഗ്ധനായ ഒരു കുറ്റവാളിയെന്ന്‍ അറിയപ്പെട്ടേനെ. എന്നാല്‍ അതുണ്ടായില്ല. സൌജന്യഭക്ഷണവും മദ്യവും ഉള്‍പ്പെടുത്തി മേയര്‍ ഇലക്റ്റ് ആയ ബില്‍ പെടുറ്റോ ഒരു വിജയാഘോഷം നടത്തിയപ്പോള്‍ ഒരുപാട് പൌരന്മാര്‍ സ്ഥലത്തെത്തി. മദ്യം വിളമ്പിയ മേശയുടെ അരികിലായി ആളുകള്‍ കണ്ടതാവട്ടെ നമ്മുടെ പിടികിട്ടാപ്പുള്ളിയെ.

 

 

വിജയാഘോഷത്തെപ്പറ്റി കേട്ടപ്പോള്‍ ഡാനിയേല്സിന്റെ മനസിലൂടെ കടന്നുപോയ കാര്യങ്ങള്‍ സങ്കല്പ്പിക്കാവുന്നതേയുള്ളൂ. “ഇതിനു പോകണം! സൌജന്യഭക്ഷണം, സൌജന്യമദ്യം, പോരാതെ ബില്‍ പെടുറ്റോയെ കാണാം! എന്നെ തിരിച്ചറിയുന്ന ആളുകളും അവിടെ കണ്ടേക്കും. പക്ഷെ ഫ്രീ ബിയറും കിട്ടും! ബില്‍ പെടുറ്റോയെയും കാണാം!” അങ്ങനെ ഒടുവില്‍ ഡാനിയേല്സ് ഒരു തീരുമാനം എടുത്തു. നിര്‍ഭാഗ്യമെന്നുപറയട്ടെ, ഒരു മോശം തീരുമാനമായിരുന്നു അത്. ഒരു പോലീസുകാരന്‍ അടുത്തുചെന്ന് വിവരങ്ങളൊക്കെ ഉറപ്പുവരുത്തി തൂക്കിയെടുത്ത് വെളിയില്‍ കൊണ്ടുപോയി. പോകുന്ന വഴിക്ക് ഇങ്ങനെയൊരു പാട്ടും പാടിയിരിക്കണം: “നാലേനാലു വര്‍ഷം കൂടി കിടക്കാം ജയിലില്‍!”

 

എന്നാല്‍ അയാള്‍ക്ക് മിടുക്കനാവാമായിരുന്നു. സാധാരണഗതിയില്‍ ആളുകള്‍ രാഷ്ട്രീയപ്രക്രിയയില്‍ ഇടപെടുന്നതിനെ ഞാന്‍ പിന്താങ്ങാറുണ്ട്. എന്നാല്‍ നിങ്ങള്‍ നിയമത്തിന്റെ പിടിയില്‍ നിന്നും ഒളിച്ചുനടക്കുമ്പോള്‍ കൂടുതല്‍ പൌരബോധം കാണിക്കാതിരിക്കുന്നതാണ് ബുദ്ധി.

 

ഇനിയിപ്പോ ഈ പാര്‍ട്ടിക്ക് പോയേ തീരൂ എന്നായിരുന്നെങ്കില്‍ എന്തെങ്കിലും തരത്തില്‍ വേഷം മാറിയെങ്കിലും പോകാമായിരുന്നു.

 

ഇനി ഇപ്പോള്‍ കാണിച്ചതിലും കൂടുതല്‍ മണ്ടത്തരം കാണിക്കണം എന്നായിരുന്നെങ്കില്‍ പിടികിട്ടാപുള്ളികളില്‍ ഏതെങ്കിലും ഒരു കൊലപാതകക്കുറ്റമുള്ള ഒരുത്തന്റെ വേഷം കെട്ടി പോയാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ പിന്നെ ഇങ്ങനെ വിളിച്ചുപറയാം: “എന്റെ പ്രിയപ്പെട്ട പിട്സ്ബര്‍ഗ് നിവാസികളെ! ഞാനാണ് പിടികിട്ടാപ്പുള്ളി എര്‍ണി ഡാനിയേല്സ്. ഞാന്‍ മേയറാകാന്‍ മത്സരിക്കുന്നുണ്ട്”.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍