UPDATES

വിദേശം

സൌദി-അമേരിക്കന്‍ ബന്ധം തകര്‍ച്ചയിലേക്കോ?

സിമോണ്‍ ഹാന്‍ഡേര്‍സണ്‍ (ഫോറിന്‍ പോളിസി)

അമേരിക്കയുടെ സൌദി അറേബ്യയുമായുള്ള ബന്ധത്തിന്  എന്താണ്  സംഭവിച്ചു കൊണ്ടിരിക്കുന്നത് ? നീണ്ടകാലത്തെ സഖ്യം പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് സൌദി അധികാരികളിൽ നിന്നും നിലവിളി ഉയർന്നിട്ടും വാഷിംഗ്‌ടണിലെ പുങ്കവന്മാർ അത് ചെവി കൊണ്ടില്ല.

മിഡിൽ ഈസ്റ്റിൽ  തൊന്തരവുണ്ടാക്കാനും അല്ലെങ്കിൽ അമേരിക്കൻ നയങ്ങളില്‍ തന്നെ മാറ്റം വരുത്താനും സൌദിക്ക് പറ്റുമെന്നുള്ള കാര്യം ഒബാമയുടെ ഭരണകൂടം  അത്ര പെട്ടെന്ന് തള്ളിക്കളയരുത് . സഖ്യത്തിൽ സുപ്രധാന മാറ്റത്തിന് അമേരിക്ക ശ്രമിക്കുന്നുവെന്നറിഞ്ഞതിൽ സൌദി ഇന്റെലിജെൻസിന്റെ ആചാര്യനായ ബന്തർ ബിൻ സുൽത്താൻ രാജകുമാരാൻ അസ്വസ്ഥനാണ് എന്ന വിവരം  പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യൂറോപ്യൻ നയതന്ത്രജ്ഞന്മാർ  പുറത്തു വിട്ടിരിക്കുന്നു.

സൌദി അറേബ്യക്ക് അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പോളിസിയിൽ ഒരുപാട് അനിഷ്ടങ്ങളുണ്ട് , ഇറാനുമായുള്ള സൗഹൃദബന്ധം  പുനാരാരംഭിക്കുന്നു, ഇസ്രയേലിനെ പാലസ്തീനുമായി സമാധാന ചർച്ചക്ക് നിർബന്ധിക്കാതിരിക്കുക, സിറിയൻ പ്രസിഡന്റ്  ബഷർ അൽ അസ്സാദിനെ ഭരണത്തിൽ നിന്നും മറിച്ചിടാനുള്ള ശ്രമങ്ങളെ വേണ്ടത്ര പിന്തുണക്കുന്നില്ല എന്നിവ  അതിൽ ചിലതാണ്. 2011 ലെ  ബഹ്‌റൈൻ ഗവർന്മെന്റിനെതിരെ നടന്ന  വിപ്ലവം അടിച്ചമർത്താൻ സൌദി സഹായിച്ചപ്പോൾ അമേരിക്ക പിന്തുണക്കാത്തതും, സൌദി സഖ്യരാജ്യമായ  ഈജിപ്ഷ്യൻ ഗവർന്മെന്റ്  മുസ്ലിം ബ്രദർ ഗുഡ് പ്രതിഷേധകരെ അടിച്ചമർത്തുന്നതിനെ അമേരിക്ക വിമർശിച്ചതും രാജകുടുംബാംഗങ്ങളെ കുപിതരാക്കിയിട്ടുണ്ട്. 

പൊതു വിമർശനങ്ങളും നയങ്ങളിലുള്ള മാറ്റവുമാണ് അമേരിക്കയെ അവരുടെ വ്യതിചലിക്കാത്ത മാർഗത്തിൽ മാറ്റം വരുത്തണമെന്ന്  ബോദ്ധ്യപ്പെടുത്താൻ  സാധിക്കുന്ന മാർഗങ്ങൾ. ആകസ്‌മികമായി യു എന്നിന്റെ സുരക്ഷാസംഘടനയിലേക്ക്  രാജ്യത്തെ തെരെഞ്ഞെടുത്തത് നിരസിച്ചതിനു ശേഷം ബന്ദർ ഇത് യു.എന്നിനല്ല  അമേരിക്കക്കുള്ള സന്ദേശമാണെന്ന് പ്രഖ്യാപിച്ചു. 

വാഷിങ്ടണിലെ ഉദ്യോഗസ്ഥർ തന്ന വിവര പ്രകാരം  ബന്ദറും  സൌദി അറേബ്യയിലെ  ഫ്രഞ്ച് സ്ഥാനപതിയായ ബെട്രനാട് ബെസന്‍സെനോടും തമ്മില്‍ നടത്തിയ ഹ്രസ്വമായ സംഭാഷണം മണിക്കൂറുകളോളം നീണ്ടു നിന്നതായിരുന്നു. പിന്നിട് തന്റെ യൂറോപ്യൻ സഹ പ്രവർത്തകരുമായ് ബെട്രനാട് ഈ വിവരങ്ങൾ പങ്കുവെച്ചു. ബന്ദർ തന്റെ പ്രസ്‌താവന മാധ്യമങ്ങളിലെക്ക് ചോർന്നു പോകാൻ ഉദ്ദേശിച്ചിരുന്നോ എന്ന കാര്യത്തിൽ ഇപ്പോഴും  ഉറപ്പില്ല , പക്ഷെ സൌദി ഈ പ്രസ്താവനയുടെ ഗതി തിരിച്ചു വിടാൻ ഒന്നും ചെയ്തില്ല.  മുൻ ഇന്റെലിജെൻസ്‌ മേധാവിയായ  തുർകി അൽ ഫൈസലും കഴിഞ്ഞ ആഴ്ച നടന്ന അറബ് – യു എസ് നയതന്ത്രജ്ഞന്മാരുടെ സമ്മേളനത്തിൽ ഇതേ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. 

പക്ഷെ തുർകി രാജകുമാരന്റെ പ്രസ്താവനയുടെ പ്രാധാന്യം അളക്കാൻ സാധിക്കില്ല , കാരണം അബ്ദുള്ളാ രാജാവ് 2007ൽ  തുർക്കിയെ  അമേരിക്കയിലെ സൌദി സ്ഥാനപതി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു, നിഷ്കളങ്കതയോടെ തലകുനുക്കിയ അദ്ദേഹം തനിക്ക് സൌദി ഭരണത്തിലും രാജകീയ ചര്‍ച്ചകളിലും ഒരു പങ്കുമില്ലെന്ന് പ്രഖ്യാപിച്ചു. പക്ഷെ സൌദിയുടെ നിലപാട് ലോകത്തിനു വിശദീകരിക്കാൻ അധികാരമുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാളായ അദ്ദേഹത്തിന്റെ പ്രസ്താവന അങ്ങനെ നിരാകരിക്കാൻ പറ്റില്ല, അദ്ദേഹം പറയുന്നത് പോലെ സൌദി അറേബ്യ ദ്വീപല്ല – അര്‍ദ്ധദ്വീപാണ്. 
 

യു.എസ് -സൌദി സഖ്യത്തിലുണ്ടായ ആദ്യ പ്രതിസന്ധിയേക്കാൾ ഗുരുതരമാണിത്. 1939 ൽ സൌദി പ്രതിനിധികൾ നാസി ജെർമനിയിൽ ചെന്ന് ആയുധ കരാറിൽ കൂടിയാലോചന നടത്തി, അതിൽ മുഖ്യ പങ്കും  പലസ്തീനിലെ ജൂത കുടിയേറ്റക്കാർക്കെതിരെയുള്ള പലസ്തീൻ അറബികളുടെ പോരാട്ടത്തിലേക്ക് പോകും. ചില സൌദി ഉദ്യോഗസ്ഥർ ബ്രഷെസ്ഗാഡെന്‍  മലമുകളിലുള്ള ഒളിസങ്കേതത്തിൽ ചെന്ന് ഹിറ്റ്‌ലറെ കാണുകയും ചെയ്തു. 

ജർമൻ ആയുധങ്ങൾ ഒരിക്കലും രാജ്യത്തോ പലസ്തീനിലോ എത്തിയില്ല- സൌദിക്ക് പൂർത്തീകരിക്കാൻ പറ്റുന്ന ഒരു ഇടപാടയിരുന്നില്ല അത്(എണ്ണ വരുമാനം ഒഴുകുന്നതിനു മുന്പായിരുന്നു അത് ). എങ്കിലും അബ്ദുള്ള രാജാവ് ഇപ്പോഴും ഹിറ്റ്‌ലർ സമ്മാനിച്ച കഠാര ഇപ്പോഴും  നിധിപോലെ സൂക്ഷിക്കുന്നുണ്ട്, ഇടയ്‌ക്കിടെ അതിഥികൾ വരുമ്പോള്‍ അവർക്കിത് കാട്ടികൊടുക്കാനും മടിക്കാറില്ല.

അനേകം പ്രതിസന്ധികൾ ഉണ്ടെങ്കിലും-9/11 വിമാന റാഞ്ചൽ, ഒസാമ ബിൻ ലാദൻ-ഭൂത കാല പ്രതിസന്ധികളെല്ലാം നിശ്ശബ്‌ദമായി പരിഹരിച്ചിട്ടുണ്ട്. നിശ്ശബ്‌ദമെന്നതാണ് ഇവിടെ ഉപയോഗിക്കാൻ പറ്റിയ വാക്ക് – കാരണം പൊതു ജനത്തിനു ഈ പ്രശ്നങ്ങളെക്കുറിച്ച് അറിയുക പോലുമില്ല. ഇപ്പോഴുള്ള മാറ്റം എന്തെന്നാൽ സൌദി അറേബ്യയുടെ ഐക്യ രാഷ്ട്ര സഭക്ക് നേരെയുള്ള നീക്കവും ബന്ദറിന്റെ  ചോദ്യം ചെയ്യലിലൂടെയും രാജ്യം തന്റെ  അസന്തുഷ്‌ടി വിളംബരം ചെയ്യുകയാണ്.

സൌദി-യു.എസ് ബന്ധം തകർന്നു കൊണ്ടിരിക്കയാണെന്ന് കരുതിയാൽ, എന്ത്‌ കുഴപ്പമാണ്  ഇത്തവണ സംഭവിക്കുക? പെന്റഗണിലെയും സ്റ്റേറ്റ് ഡിപാർട്ട്‌മെന്റിലെയും ഉദ്യോഗസ്ഥന്മാരുടെ ഉറക്കം കെടുത്തുന്ന ഏറ്റവും എഴ്  ദുസ്വപ്നങ്ങള്‍ ഇവയൊക്കെയാണ്. 

1) സൌദി അറേബ്യ എണ്ണ അയുധമായുപയോഗിക്കും.
രാജ്യത്തിന്‌ ഉൽപാദനം കുറയ്ക്കാം, വിലക്കുകൾ കാരണം ഇറാനിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോൾ അമേരിക്ക ദിവസം 10 മില്ല്യൻ ബാരൽ വരെ വർദ്ധിപ്പിക്കാൻ അഭ്യര്‍ത്ഥിച്ചു. റിയാദ് വർദ്ധിച്ച  ഉല്പ്പാദനത്തിൽ നിന്നുള്ള വരുമാനം ആസ്വദിക്കുന്നുണ്ടെങ്കിലും,  വിതരണത്തിലെ ഇറുക്കം കാരണമുണ്ടായ വിലക്കയറ്റം രാജ്യത്തിന്റെ നഷ്ടം നികത്തുന്നതിനേക്കാൾ കൂടുതൽ ഗുണം കൊണ്ടു വരും. പിന്നീട്‌ വിതരണത്തിൽ ചെറിയ കുറവുണ്ടായാൽ അമേരിക്കയിലെ പെട്രോൾ പമ്പിലെ വില കുത്തനെ ഉയരും- സാമ്പത്തിക രംഗം പുനഃപ്രാപ്‌തി നേടുന്നതിനെ അപകടത്തിലാക്കുകയും ഏറെക്കുറെ സ്വദേശീയരുടെ പൊതുജനാഭിപ്രായത്തിൽ അനന്തരഫലം കാണാനും സാധിക്കും. 

2) സൌദി അറേബ്യ പാക്കിസ്ഥാനിൽ നിന്നും ആണവായുധങ്ങൾ വാങ്ങിക്കും.  
റിയാദിനു ഇസ്ലാമാബാദിന്റെ ആണവ പരിപാടികളിൽ താൽപര്യമുണ്ടായിരുന്നു.പാകിസ്ഥാനന്റെ ആണവായുധത്തിനു വേണ്ടിയുള്ള ഉദ്യമത്തിൽ  രാജ്യം ഭാഗികമായി സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു . 1999 ൽ സൌദി പ്രതിരോധ മന്ത്രിയായിരുന്ന സുൽത്താൻ രാജകുമാരാനെ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫ്  സമ്പുഷ്‌ടമായ യുറേനിയം ഉല്‍പാദിപ്പിക്കുന്ന കഹുത പ്ലാന്റ് കാണാന്‍ ക്ഷണിക്കുകയുണ്ടായി. ആ വർഷത്തിന്റെ ഒടുവിൽ പട്ടാളത്താൽ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട ശരീഫ് വർഷങ്ങൾ നീണ്ടു നിന്ന സൌദിയിലെ അഭയ ജീവിതത്തിനു ശേഷം അതെ പദവിയിലേക്ക് തിരിച്ചു വന്നിരിക്കയാണ്. 

സാമ്പത്തിക ലാഭമുണ്ടാക്കിയേക്കാമെങ്കിലും  ഇസ്ലാമബാദ് റിയാദിനും തെഹ്റാനുമിടയിൽ പെടാൻ ആഗ്രഹിക്കുന്നില്ല.  , ഇസ്ലാമാബാദിന്റെ ആയുധപ്പുരയുടെ ഒരു ഭാഗം സൌദിയിലാണെങ്കിൽ ഇന്ത്യയുടെ ആക്രമണത്തിൽ നിന്നും ഇത് ഒഴിവാകും, ഇത് പാകിസ്ഥാനെ ഇന്ത്യയെ ജയിക്കാൻ സഹായിക്കും. 

പകരമായി മറ്റൊരു വിധത്തിൽ ഇറാന്റെ ആണവ മോഹങ്ങൾക്ക് തുല്യമായി യുറേനിയം പ്ലാന്റ് നിർമ്മിക്കാനുള്ള ഉദ്ദേശ്യം സൌദി പരസ്യമാക്കിയേക്കാം – വാഷിംഗ്റ്റൻ ഇത് എതിര്‍പ്പില്ലാതെ സമ്മതിച്ചിരിക്കയാണെന്നാണ് റിയാദ് നോക്കിക്കാണുന്നത്. 2009 ഏപ്രിലിൽ അബ്ദുള്ളാ രാജാവ്  മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞനായ ഡെന്നിസ് റോസ്സിനോട് പറഞ്ഞത് “അവർ ആണവായുധങ്ങൾ നേടിയാൽ ഞങ്ങളും നേടും “

3) ബഹറൈനിൽ നിന്നും അമേരിക്കയെ പുറത്തു ചാടിക്കാൻ റിയാദ് സഹായിക്കും. 
2011 ൽ പ്രതിഷേധങ്ങൾ ബഹ്‌റൈനിനെ പിടിച്ചുകുലുക്കിയപ്പോൾ സിംഹാസനത്തിൻ മേലുള്ള രാജ കുടുംബത്തിന്‍റെ പിടി ഉറപ്പിക്കാൻ സൌദി അറേബ്യ ഗൾഫ്‌ രാഷ്ട്രങ്ങളെ നയിച്ച്‌  ഇടപെടൽ നടത്തി. ബഹറൈനിനെ പ്രേരിപ്പിച്ച്‌  പേർഷ്യൻ ഗൾഫ്‌ മുഴുവനുള്ള അമേരിക്കയുടെ സ്വാധീനം ഉറപ്പാക്കുന്ന  യു എസ് നേവിയുടെ അഞ്ചാം കപ്പല്‍പ്പടയുടെ മനാമയിലുള്ള ആസ്ഥാനം വിടാൻ നിർബന്ധിപ്പിക്കാനുള്ള സ്വാധീനം സൌദിക്കുണ്ട്.

ശിയാക്കൾ കൂടുതൽ അവകാശങ്ങൾക്ക് വേണ്ടി നടത്തിയ ആഭ്യന്തര പ്രതിഷേധത്തെ അടിച്ചമർത്തിയതിനെ അമേരിക്ക വിമർശിച്ചതിനെ ബഹ്‌റൈൻ രാജ കുടുംബാംഗങ്ങൾക്ക്  അത്ര രസിച്ചിട്ടില്ല. ഇത് പക്ഷെ അമേരിക്കൻ ആസൂത്രണങ്ങളെ മിഡിൽ ഈസ്റ്റിൽ കാലുകുത്തുന്നത് ദുസ്സഹമാക്കും: അഞ്ചാം കപ്പല്‍പ്പടയുടെ സജ്ജീകരണങ്ങൾ വേറൊരു ഗൾഫ്‌ രാജ്യത്തും പുനരാവിഷ്‌ക്കരിക്കനാവില്ല. ഇത് മുന്പ് സംഭവിക്കാത്തതൊന്നുമല്ല, പത്തു വർഷം മുന്പ് റിയാദ് പ്രിൻസ് സുൽത്താൻ എയർ ബേസിൽ നിന്നും അമേരിക്കയെ തുരത്തിയിട്ടുണ്ട്. 
 

4) രാജ്യം സിറിയൻ വിപ്ലവകാരികൾക്ക് നവീനവും അപകടകാരിയുമായ ആയുധങ്ങൾ നൽകുന്നു. 
സിറിയയിലെ തീവ്ര സലഫി സംഘങ്ങൾക്ക് പണവും ആയുധങ്ങളും നൽകി സൌദികൾ പ്രസിഡന്റ് ബഷർ അൽ അസ്സദിന്റെ ഭരണത്തിനെതിരെയുള്ള  തങ്ങളുടെ ഇടപെടലിനെ വർദ്ധിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴും അമേരിക്ക താക്കീത്‌ നല്‍കിയത് പോലെ ഭൂമിയില്‍ നിന്നും വായുവിലേക്ക് തൊടുക്കാനാവുന്ന മിസൈൽ പോലുള്ള (അസ്സദിന്റെ യുദ്ധ വിമാനങ്ങളെ മാത്രമല്ല സാധാരണ വിമാനങ്ങളെയും നിലം പതിപ്പിക്കാൻ സാധിക്കുന്നവ) വിനാശകാരിയായ ആയുധങ്ങൾ വിപ്ലവകാരികൾക്ക് നൽകിയിട്ടില്ല. സൌദി വിലക്ക്‌ അവസാനിപ്പിച്ച്  വിപ്ലവകാരികൾക്ക് ഈ ആയുധങ്ങൾ നൽകാനുള്ള  സാധ്യതയുണ്ട്- സംഹാരത്തിന്റെ പഴി കേൾക്കാതിരിക്കാൻ മിസൈലിന്റെ ഉറവിടം മറയ്ക്കാനും അവർക്ക് സാധിക്കും. 

5) പലസ്തീൻ അതിർത്തികളിൽ സൌദി പുതിയൊരു ലഹളക്ക് പിന്തുണ നൽകുന്നു. 

കാലങ്ങളായി ഇസ്രയേൽ – പലസ്തീൻ പ്രശനത്തിൽ പരിഹാരം കാണാത്തതിൽ റിയാദ് നിരാശരാണ്. യു.എൻ സുരക്ഷാസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നിരാകരിച്ചു കൊണ്ട് നൽകിയ ഔദ്യോഗിക കുറിപ്പിൽ മുഖ്യ കാരണം പലസ്തീനായിരുന്നു. ഈ പ്രശ്നം അബ്ദുള്ളയുടെ ഹൃദയത്തോട് ചേർന്നതുമാണ്-  അമേരിക്ക ഇസ്രായേലിനു മേൽ നിര്‍ബന്ധം ചെലുത്താത്തതിനാൽ 2001 ൽ വാഷിങ്ങ്ടണിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചു. അറബ് കാർഡിൽ കളിക്കുന്നതാണ് രാജ്യത്തിലും പ്രദേശത്തും നല്ലതെന്ന് റിയാദിനു നന്നായി അറിയാം.

മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാൻ പറ്റാത്ത തീരാനഷ്‌ടമായി മാറും എന്ന് സൌദി അറേബ്യക്ക് തോന്നിത്തുടങ്ങിയാൽ  വെസ്റ്റ് ബാങ്കിലെ അക്രമണകാരികളെ പിരികയറ്റി ഇസ്രയെലി പട്ടാളക്കാരെയും അധിനിവേശക്കാരെയും തുരത്താൻ ശ്രമിക്കും- ഇത് പക്ഷെ സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ കാര്യമായി ബാധിക്കും.  

6) റിയാദ് ഈജിപ്തിലെ പട്ടാള ഭരണത്തെ പ്രാത്സാഹിപ്പിക്കുന്നു. 

സൌദി ഈജിപ്തിന്റെ പ്രാഥമിക രക്ഷാധികാരിയായി മാറിയിരിക്കുന്നു, മുൻ പ്രസിഡന്റ്  മൊഹമ്മദ്‌ മൊർസിയെ സ്ഥാനത്തിൽ നിന്നും പട്ടാളം   മാറ്റിയ ഉടനെ 5 ബില്ല്യൻ ഡോളറാണ് വാഗ്‌ദാനം ചെയ്തത്. എതിരാളികളെ അടിച്ചമർത്തുന്നതു തുടർന്നാൽ  സഹായങ്ങൾ നിർത്തലാക്കുമെന്ന ഉമ്മാക്കി കാട്ടി ഈജിപ്തിനെ അമേരിക്ക ഭയപപ്പെടുത്തുമ്പോള്‍  ഇത് പോലുള്ള സഹായങ്ങൾ ഭീഷണിയെ അവഗണിക്കാൻ ഈജിപ്തിനെ പ്രാപ്തരാക്കും.

കെയ്റോയെ ജനാധിപത്യത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങളെ സൌദി തടയും. പുതിയ ഭരണഘടനക്ക് കീഴിൽ  ജനഹിതപരിശോധനയിലേക്കും രാഷ്രപതി- പാർലമെന്റ് തെരെഞ്ഞെടുപ്പിലേക്കും കെയ്റോ നീങ്ങുമ്പോള്‍ ഗൾഫ്‌ പിന്‍തുണ വോട്ട് മുസ്ലിം ബ്രദർ ഹുഡിനെതിരെ നില്‍ക്കാനും എതിർക്കുന്നവരെ അക്രമം കൊണ്ട് അടിച്ചമർത്താനും പട്ടാള മേധാവികളെ സഹായിക്കും. 
 

7)  യു.എൻ സുരക്ഷാ സമിതിയിൽ സൌദി അറേബ്യ ഇസ്ലാമിസ്റ്റ് സീറ്റിനുവേണ്ടി സമ്മർദ്ദം ചെലുത്തുന്നു.

ലോകത്തിലെ സുപ്രധാനമായ സുരക്ഷാ സമിതിയിലെ അധികാരം വിന്യസിച്ചിരിക്കുന്ന രീതിയിൽ കാലങ്ങളായി രാജ്യം  അതൃപ്‌തി പ്രകടിപ്പിക്കുന്നുണ്ട് . 57 രാജ്യങ്ങൾ അംഗങ്ങളായുള്ള  ഇസ്ലാമിക്‌ സഹകരണ സംഘത്തിന്റെ നേതാകൾ  മുസ്ലിംകളുടെ ആഗോള  പ്രശ്നങ്ങൾ  അവതരിപ്പിക്കാൻ  ഇസ്ലാമിക്‌ സീറ്റ്‌ വേണമെന്നാണ് പറയുന്നത്. 

അമേരിക്കയും മറ്റു വീറ്റോ അധികാരമുള്ള  രാജ്യങ്ങളും സുരക്ഷാ സമിതിയിൽ തങ്ങളുടെ അധികാരം കുറക്കാനിടയാക്കുന്ന എല്ലാ ശ്രമങ്ങളെയും എതിർക്കും. സൌദിയുടെ പദ്ധതി പരാജയപ്പെട്ടാലും അമേരിക്കയുടെ എതിർപ്പിനെ രാജ്യം  ഇസ്ലാമിക വിരുദ്ധമായി ചിത്രീകരിക്കാം. ഈ ശ്രമം മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ പ്രതിച്ഛായ തകർക്കും. ഇത് അമേരിക്കൻ വിദ്വേഷികളായ സുന്നി തീവ്രവാദികളിലെ തീ ആളിപ്പടർത്തും.

വാഷിങ്ങ്ടണിലെ പുങ്കവന്മാർ സൌദിയുടെ നിലവിൽ വന്നേക്കാവുന്ന  ഈ  പോളിസികളെ  വ്യര്‍ത്ഥമായ ഒന്നായേ കാണൂ. റിയാദിന്റെ നിരാശ അവഗണിക്കുന്നത് മണ്ടത്തരമായിരിക്കും. സൌദിയുടെ ഉണ്ടയില്ലാവെടിയായി അമേരിക്ക ഇതിനെ കണ്ടേക്കാം, രാജ്യത്തെ ഉയർന്ന ഉദ്യോഗസ്ഥർ സൌദിയുടെ താല്പര്യത്തിന് വിരുദ്ധമായ തീരുമാനങ്ങളെടുത്ത് ചുമതലയുടെ കാര്യത്തിൽ അമേരിക്ക കബളിപ്പിക്കുകയാണെന്ന്  വിശ്വസിക്കുന്നുണ്ട്. വലിയ വ്യത്യാസം എന്താണെന്ന് വെച്ചാൽ-ബന്ധത്തിലെ പ്രശ്നങ്ങൾക്കാണ് സൌദി മുന്‍ഗണന നൽകുന്നത്, പക്ഷെ ഒബാമയുടെ ഭരണത്തിന്റെ മുൻഗണനാ ലിസ്റ്റിൽ ഇത് വളരെ താഴെയാണ്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍