UPDATES

കായികം

സച്ചിന് ഭാരതരത്ന: ഉഷയ്ക്കും ധ്യാന്‍ചന്ദിനും എന്തു നല്കും?

ടീം അഴിമുഖം
 
വിവിധ മാനദണ്ഡങ്ങള്‍ വച്ച് വിലയിരുത്തപ്പെടുവുന്നവരാണ് കായികതാരങ്ങള്‍. അവരുണ്ടാക്കിയിട്ടുള്ള സ്വാധീനവും ചരിത്രത്തില്‍ അവര്‍ എങ്ങനെ രേഖപ്പെടുത്തപ്പെട്ടുവെന്നതുമൊക്കെ അതില്‍ പ്രധാനമാണ്. നമ്മുടെ പ്രതീക്ഷകളെ അവര്‍ പ്രചോദിതമാക്കുന്നു. രാജ്യത്തെ ഒന്നിപ്പിക്കുന്നു. ഇങ്ങനെയൊരു രാജ്യത്തു പിറന്നതിന്റെ പേരില്‍ നിങ്ങളേറെ അഭിമാനിതരാവുന്നു.
 
അതീവ മികവുള്ളതായിരിക്കും ചാമ്പ്യന്മാര്‍ക്കുള്ള ഗുണങ്ങള്‍. ജീവിതത്തിന്റെ കണ്ണാടിയാണ് സ്പോര്‍ട്ട്സ്. വെല്ലുവിളികളെ ആസ്വദിച്ചു നേരിടുന്നതിലൂടെ, വിയര്‍പ്പൊഴുക്കി പട പൊരുതുന്നതു പോലെ, വിജയത്തിനു വേണ്ടി അവസാനം വരെയുള്ള പോരാട്ടം, അത് ജീവിതത്തെ മാറ്റി മറിക്കുന്നത്… എല്ലാവരെയും ഒരുപോലെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന യഥാര്‍ഥ ജീവിതകഥകള്‍ അവര്‍ ജീവിതം കൊണ്ട് നമുക്കു പറഞ്ഞു തരും.
 
ഇങ്ങനെ ഏതൊരു കായികതാരത്തിലൂടെയും അല്ലെങ്കില്‍ എല്ലാവരിലൂടെയും കടന്നു പോയാല്‍ നമ്മുടെ കാലത്തെ ഏറ്റവും പൂര്‍ണ്ണത നേടിയ ക്രിക്കറ്റ് കളിക്കാരനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റിലെ എക്കാലത്തെയും ഒരു മഹത് പ്രതീകം. കഠിനാധ്വാനത്തിലൂടെയും പ്രതിഭയിലൂടെയും ജീവിതത്തിന്റെ ഉന്നതങ്ങളിലെത്താനാവുമെന്ന് അദ്ദേഹം യുവതലമുറകളെ പഠിപ്പിച്ചു. ഓരോ തവണയും മികവിനായുള്ള ത്വരയോടെ, പണത്തിനും പ്രശസ്തിക്കും കീഴടങ്ങാതെ, 24 വര്‍ഷം അതികഠിനമായി ക്രിക്കറ്റ് പിച്ചില്‍ അദ്ദേഹം നിലയുറപ്പിച്ചു. നൂറു കോടിയിലേറെ ജനതയുള്ള ഒരു രാജ്യത്തെ എല്ലാവരുടെയും താല്‍പര്യം ക്രിക്കറ്റ് കളത്തിലേയ്ക്ക് ആവാഹിച്ച്, ഭാരതരത്‌നയിലൂടെ അദ്ദേഹം ആദരിക്കപ്പെട്ടു. 
 
നാല്‍പ്പതുകാരനായ സച്ചിന്‍, തന്നേക്കാള്‍ പകുതിയോളം പ്രായക്കൂടുതലുള്ള ഡോ. സി.എന്‍.ആര്‍ റാവുവിനൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ബഹുമതിയായ ഭാരതരത്‌ന നേടി. വ്യത്യസ്തമായ രണ്ടു മേഖലകളില്‍പ്പെട്ടവരാണ് ഇരുവരും. അത് പോലെ കണക്കാക്കാവുന്ന രണ്ടു പ്രതിഭകളാണ് പി.റ്റി ഉഷയും ധ്യാന്‍ചന്ദും. ഇന്ത്യയുടെ സാമ്പത്തിക മാറ്റത്തിന്റെ കണക്കെടുപ്പില്‍ അവരുടെ സ്ഥാനം വ്യത്യസ്തമായിരിക്കാം. മറ്റൊരു കാലഘട്ടത്തിലായിരുന്നു അവര്‍ രാജ്യത്ത് നിറഞ്ഞു നിന്നത്. രാജ്യം അവരോടും കുറേയേറെ കടപ്പെട്ടിരിക്കുന്നു. 
 
ഹോക്കി ഇന്നും നമ്മുടെ ദേശീയ കളിയാണ്. എട്ട് ഒളിമ്പിക്‌സ് സ്വര്‍ണ്ണമെഡലുകള്‍ നമുക്കു നേടിത്തന്ന കായിക ഇനമാണ് ഹോക്കി. ഈ ഭൂമിയില്‍ ഹോക്കിയില്‍ ഒരു മാന്ത്രികനുണ്ടെങ്കില്‍ അതു ധ്യാന്‍ചന്ദായിരിക്കും. 1948 മുതല്‍ 1960ല്‍ ഫൈനലില്‍ പ്രതാപം നഷ്ടമാവുന്നതു വരെ തുടര്‍ച്ചയായി അദ്ദേഹം ഹോക്കിയെ നയിച്ചു. 18 ഒളിമ്പിക്‌സ് മാച്ചുകള്‍ വിജയിച്ചത് ഭേദിക്കാനാവാത്ത ഒരു റെക്കോര്‍ഡാണ്. ഇപ്പോള്‍ സച്ചിനെ ചുറ്റിയുള്ളതിനേക്കാള്‍ കൂടുതല്‍ ഇതിഹാസങ്ങള്‍ ധ്യാന്‍ചന്ദിന്റെ ചുറ്റിലുമുണ്ടായിരുന്നു. അഡോള്‍ഫ് ഹിറ്റ്‌ലര്‍ തന്റെ പ്രതാപകാലത്ത് ധ്യാന്‍ചന്ദിന്റെ ഹോക്കി സ്റ്റിക്ക് ആഗ്രഹിച്ചിരുന്നു. ഒരു പക്ഷേ, ഇതിഹാസത്തെ അളക്കുന്നത് അങ്ങനെ അല്ലായിരിക്കാം, എന്നാല്‍ നേടിയ ഗോളുകളുടെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ ഇതിഹാസം മാറ്റി എഴുതിയ തരം എന്നു തന്നെ ധ്യാന്‍ചന്ദിനെ വിളിക്കേണ്ടി വരും. 
 
 
1932ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്‌സില്‍ 37 മാച്ചുകളിലായി ഇന്ത്യ 338 ഗോളുകള്‍ നേടി. ഇതില്‍ 133 ഗോളും ധ്യാന്‍ചന്ദിന്റെ സംഭാവനയായിരുന്നു. 1947ല്‍ കിഴക്കേ ആഫ്രിക്കയിലേയ്ക്കുള്ള ഒരു യുവടീമിനെയും അദ്ദേഹം അനുഗമിച്ചു. പോകാന്‍ അദ്ദേഹം നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ധ്യാന്‍ചന്ദില്ലാതെ ഒരു പര്യടനം വേണ്ടെന്നായിരുന്നു ക്ഷണിതാക്കളുടെ നിര്‍ബന്ധം. അന്ന് അദ്ദേഹത്തിന് 42 വയസ്സായിരുന്നു. (സച്ചിന്‍ വിരമിച്ചത് നാല്‍പ്പതിലാണെന്ന് ഓര്‍ക്കണം). പകുതി വിരമിച്ച സ്ഥിതിയിലായിരുന്നു ധ്യാന്‍ചന്ദ്. പക്ഷെ, 22 ഗെയിമുകളില്‍ 61 ഗോള്‍ നേടി അദ്ദേഹം ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോര്‍ സ്വന്തമാക്കി.  
 
ഒരു കളിക്കാരന്‍ കളം നിയന്ത്രിക്കുന്നതോ കളിയെ രൂപകല്‍പ്പന ചെയ്യുന്നതോ ഹോക്കിയിലേതു പോലെ ക്രിക്കറ്റിലോ മറ്റേതെങ്കിലും കളിയിലോ കാണാനാവില്ല. 1986ലെ ലോകകപ്പ് മത്സരത്തില്‍ മറഡോണയിലൂടെ നാമതു കണ്ടു. എന്നാല്‍, താന്‍ കളിച്ച കളികളിലെല്ലാം ധ്യാന്‍ചന്ദിന് അതു ചെയ്യാനായെന്നതാണ് സത്യം. ഏറെക്കാലം ഇന്ത്യയുടെ അഭിമാനമായിരുന്നു ധ്യാന്‍ചന്ദ്. കുറെ വര്‍ഷം ഇന്ത്യന്‍ സൈന്യത്തിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. എന്നാല്‍, അംഗീകാരങ്ങളൊന്നുമില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 
 
അതിനെ കുറിച്ച് മകനും മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്ന അശോക് കുമാര്‍ അനുസ്മരിച്ചിട്ടുണ്ട്. അവസാന കാലത്ത് ഓര്‍മ്മക്കുറവ് പിടിപെട്ട ധ്യാന്‍ചന്ദിനെ മകന്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രണ്ടു ദിവസം കിടക്കാനുള്ള സ്ഥലം പോലും കിട്ടിയില്ല. ഒടുവില്‍ ഏതൊക്കെയോ പത്ര വാര്ത്തകള്‍ പുറത്തു വന്നതിനു ശേഷമാണ് മതിയായ ചികിത്സ പോലും കിട്ടിയത്. മരിച്ച ശേഷം ബോഡി കൊണ്ടുപോകാന്‍ മകന് സ്വകാര്യ ആംബുലന്‍സ് നോക്കി നടക്കേണ്ടി വന്നു എന്നു കൂടി പറഞ്ഞാല്‍ ഇന്ത്യയുടെ ആദ്യ ഇതിഹാസ തരത്തിന്റെ അവസാന നാളുകള്‍ നമുക്ക് മനസിലാകും. 
 
 
കെ.ജെ.ജാദവിന് ഗുസ്തിയില്‍ വെങ്കലം ലഭിച്ചത് 1952ലെ ഒളിമ്പിക്‌സിലായിരുന്നു. പിന്നീട് 44 വര്‍ഷത്തിനു ശേഷം 1996ല്‍ ലിയാണ്ടര്‍ പേസിനു ലഭിച്ചതാണ് ഇങ്ങനെയൊരു അംഗീകാരം. അഭിനവ് ബിന്ദ്രയ്ക്ക് 2008ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടാനായി. 12 വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവിലായിരുന്നു ഇന്ത്യയ്ക്ക് ഇങ്ങനെയൊരു നേട്ടം.
 
 
ചൈനീസ് ഫാക്ടറികള്‍ കാറുകള്‍ പോലെ കായികപുരുഷന്മാരെയും കായികവനിതകളെയും സൃഷ്ടിച്ചെടുക്കുന്നതിനു മുമ്പേ ഒരു ഏഷ്യന്‍ വനിതയ്ക്ക് പറക്കാനാവുമെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത കായികതാരമാണ് പി.ടി.ഉഷ. ഓര്‍ത്തു നോക്കുക, അവര്‍ നേടിയ മെഡലുകള്‍. 101 അന്താരാഷ്ട്ര മെഡലുകള്‍ ഉഷ നേടി. 1984ല്‍ ഒളിമ്പിക്‌സ് വെങ്കലം നഷ്ടപ്പെട്ടത് സെക്കന്റിന്റെ 100ല്‍ ഒര്‍ംശത്തിന്…. ഉഷയില്ലാതെ 1986ലെ സിയോള്‍ ഏഷ്യന്‍ ഗെയിംസിനെ ആര്‍ക്കും ഓര്‍ക്കാനാവില്ല. അവിടെ നാലു സ്വര്‍ണ്ണവും ഒരു വെള്ളിയും അവര്‍ സ്വന്തമാക്കി. സ്വീകരണമുറിയില്‍ ഒരുക്കിവെച്ച മെഡലുകള്‍ കൊണ്ടു മാത്രം നിങ്ങള്‍ക്കൊരു പ്രതീകത്തെ വിലയിരുത്താനാവില്ല. ട്രാക്കുകളില്‍ ഇന്ത്യക്കാരെയും ഏഷ്യന്‍ വനിതകളെയുമൊക്കെ പ്രചോദിപ്പിച്ച ഇതിഹാസമാണ് ഉഷ. ഇനി നിങ്ങള്‍ക്ക് ഏഷ്യന്‍ സങ്കല്‍പ്പത്തില്‍ ഉഷയെക്കുറിച്ചു ചിന്തിക്കാനായില്ലെങ്കില്‍ ഇന്ത്യയെന്ന നിലയില്‍ താരതമ്യപ്പെടുത്തി നോക്കുക. അതും ധാരാളം മതിയാവും.
 
ഉഷ വലിയ നേട്ടങ്ങളുണ്ടാക്കിയ ശേഷം കേരളത്തില്‍ നിന്നും ഉദിച്ചുയര്‍ന്നു വന്നവരാണ് ഷൈനി എബ്രഹാമും (വില്‍സണ്‍) എം.ഡി.വത്സമ്മയും. 2004ല്‍ ഏഥന്‍സില്‍ 6.83 മീറ്റര്‍ അടി കുതിച്ച അഞ്ജു ബോബി ജോര്‍ജ്ജിന്റെ പ്രകടനം ഇന്നും ഒരു ദേശീയ റെക്കോര്‍ഡായി നിലനില്‍ക്കുന്നു. 2003ല്‍ പാരീസിലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതയാണ് അഞ്ജു. ഉഷ ഓടിയെടുത്ത പ്രശസ്തിയും വിജയവും എവിടെയുമെത്തിയില്ല. വന്‍ താരങ്ങളോടു മത്സരിച്ചായിരുന്നു അവര്‍ കൈയ്യെത്തിപ്പിടിച്ച വിജയം. എല്ലാറ്റിനുമുപരി അത്‌ലറ്റിക്‌സ് ഒരു ശാക്തീകരണമാണെന്ന് അവര്‍ തെളിയിച്ചു. ഉഷ ഓടിയെടുത്ത നേട്ടങ്ങളുടെ മൂല്യത്തിന് ഇപ്പോള്‍ നല്‍കിയിട്ടുള്ള പത്മശ്രീ ബഹുമതിയാണ്തി. അത് മതിയോ എന്നു ചിന്തിക്കേണ്ടത് നമ്മള്‍ കൂടിയാണ്ക. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍