UPDATES

വായന/സംസ്കാരം

എല്ലാ മാനേജര്‍മാരും അറിയേണ്ട കാര്യങ്ങള്‍

മൈക്ക് കാര്‍സണ്‍ രചിച്ച ‘ദി മാനേജര്‍; ഇന്‍സൈഡ് ദി മൈന്‍ഡ്‌സ് ഓഫ് ഫുട്‌ബോള്‍സ് ലീഡേഴ്‌സ്’ എന്ന പുസ്തകം ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. കഴിഞ്ഞ സെപ്തംബറിലാണ് ബ്രിട്ടനില്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. നിങ്ങള്‍ വിചാരിക്കുമ്പോലെ ഇതൊരു സാധാരണ ഫുട്‌ബോള്‍ പുസ്തകമല്ല. എതിരാളികളെയെല്ലാം പിന്തള്ളി, ആവേശം ജനിപ്പിക്കുന്ന, ശ്വാസം മുട്ടിക്കുന്ന ആ കളിയെക്കുറിച്ചുല്ല. കളിക്കളത്തിലെ വിവാദനായകരെക്കുറിച്ചുല്ല. പക്ഷെ, ബുദ്ധിമാന്മാരായ കളിക്കാരെക്കുറിച്ചുള്ളതാണ്. കളിഭ്രാന്തിനെക്കുറിച്ചോ, കളിക്കാരുടെ തന്ത്രങ്ങളെക്കുറിച്ചുള്ളതോ അല്ല ഈ പുസ്തകം. പക്ഷെ, അധികമാരും താല്‍പര്യം കാണിക്കാത്ത ഒരു ക്ലബ്ബ് മാനേജരെക്കുറിച്ചുള്ള പുസ്തകം. ‘ഈഗോ’ക്കാരായ പ്രസിദ്ധ കളിക്കാരെയും കോടിക്കണക്കിനു രൂപ വാരിയെറിയുന്ന ക്ളബ് ഉടമസ്ഥരെയും കുറിച്ചുള്ളതാണ് പുസ്തകം. 
 
പ്രമുഖരായ മുപ്പതു സോക്കര്‍ മാനേജര്‍മാരെക്കുറിച്ച് പുസ്തകം പരാമര്‍ശിക്കുന്നു. ഇപ്പോഴത്തെ ഇംഗ്ലണ്ട് ടീം മാനേജര്‍ റോയ് ഹോഡ്ഗ്‌സണ്‍ മുതല്‍ 26 വര്‍ഷത്തോളം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നയിച്ച ശേഷം ഈ വര്‍ഷമാദ്യം വിരമിച്ച അലക്‌സ് ഫെര്‍ഗൂസണ്‍ വരെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഫുട്‌ബോളിന്റെ ഇതിഹാസചരിത്രത്തില്‍ പ്രസിദ്ധരായവര്‍. 
 
 
കായികരംഗത്തെ ഗുരുക്കന്മാരെന്ന നിലയ്ക്കല്ല, ഒരു വ്യവസായ നടത്തിപ്പുകാരായാണ് വിഷയത്തെ ഗ്രന്ഥകര്‍ത്താവ് സമീപിക്കുന്നത്. എല്ലാ ഫുട്‌ബോള്‍ മാനേജര്‍മാര്‍ക്കും എല്ലാ വിഭാഗത്തിലുമുള്ള സംരംഭകര്‍ക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കും വേണ്ടി രചിച്ചിട്ടുള്ളതാണ് ഈ പുസ്തകം. അതുകൊണ്ടു തന്നെ എല്ലാ അഴിമുഖം വായനക്കാരും കൈവശം വെച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്ന്. 
 
നിങ്ങളെ പിടിച്ചിരുത്തുന്ന ഒരു വായന ഈ പുസ്തകം നല്കുമെന്ന് അഴിമുഖത്തിന് ഉറപ്പു നല്‍കാനാവില്ല. പക്ഷെ, ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ കളിയെ, സ്വാധീനശേഷിയുള്ള വ്യക്തികള്‍ എങ്ങനെ കാണുന്നുവെന്നതിന്റെ ഒരു ഉള്‍ക്കാഴ്ച നാല്‍കാനാവും.
 
മാഡ്രിഡ് മാനേജര്‍ കാര്‍ലോ ആന്‍സെലോട്ടി ഫുട്ബോളിനെ കുറിച്ച് എഴുത്തുകാരനോടു പറയുന്നു – ജീവിതത്തിലെ ചെറിയ കാര്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്‍. എത്ര സുന്ദരമായാണ് അദ്ദേഹം ഒരു കളിയെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്തുന്നതെന്ന് നോക്കുക. 
 
 
വിനയാന്വിതനാണ് ചെല്‍സിയ മാനേജര്‍ ജോസ് മോറിനോ. പക്ഷെ, എല്ലാവര്‍ക്കും പഠിപ്പിച്ചു കൊടുക്കാനാവുന്ന വലിയ മാനേജ്‌മെന്റ് പാഠങ്ങള്‍ അദ്ദേഹത്തിനറിയാം. പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു – ‘ഒരു വിമാനത്തില്‍ സഞ്ചരിക്കാന്‍ രണ്ടു യാത്രാ രീതികളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരും ബിസിനസ് ക്ലാസ്സില്‍ സഞ്ചരിക്കും. എല്ലാവര്‍ക്കും സ്ഥലമില്ലെങ്കില്‍ കളിക്കാര്‍ ബിസിനസ് ക്ലാസ്സില്‍ പോവുക. നിങ്ങള്‍ ജീവനക്കാര്‍ക്കൊപ്പം ഇക്കണോമി ക്ലാസ്സില്‍ സഞ്ചരിക്കുക.’
 
ഉടമസ്ഥരേക്കാള്‍ പ്രധാനം തങ്ങളാണെന്ന് മിക്ക ക്ലബ്ബ് മാനേജര്‍മാരുടുയെും വിചാരം. എന്നാല്‍, വെസ്റ്റ് ഹാം യുണൈറ്റഡ് മാനേജര്‍ സാം അല്ലാര്‍ഡൈക്ക് പോലുള്ളവരുമുണ്ട്. ഏതൊരു ഫുട്‌ബോള്‍ ക്ളബിലെയും സുപ്രധാന വ്യക്തികളിലൊരാള്‍ ‘കിറ്റ് മാന്‍’ ആണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
 
എല്ലാ ഫുട്‌ബോള്‍ പ്രേമികള്‍ക്കും, മാനേജര്‍മാര്‍ക്കും ജീവിതത്തോടു താല്‍പര്യമുള്ള സാധാരണക്കാര്‍ക്കുമൊക്കെ പ്രാധാന്യമുള്ളതാണ് ഈ പുസ്തകം. എന്നാല്‍, ആവേശകരമായ വായനയുമല്ല. 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍