UPDATES

ഇനി പിണറായി തന്നെ

പിണറായി വിജയനെ ലാവ്‌ലിന്‍ കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് വിധി. പിണറായി ഉള്‍പ്പെടെ നാലു പേരെയാണ് കേസില്‍ നിന്നൊഴിവാക്കിയത്. രാഷ്ട്രീയപരമായി കെട്ടിച്ചമച്ച കേസ് എന്ന് സി.പി.എം കേന്ദ്ര നേതൃത്വം തന്നെ നിലപാടെടുത്തിരുന്നു. രാഷ്ട്രീയ കേരളത്തില്‍ ഏറെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ പോന്ന വിധി കൂടിയാണ് ഇന്നുണ്ടായിരിക്കുന്നത്. 
 
പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചു കൊണ്ടാണ് സി.ബി.ഐ പ്രത്യേക കോടതി മജിസ്‌ട്രേറ്റ് ആര്‍. രഘുവാണ് കുറ്റപത്രം തള്ളിയത്. വിധി പുറത്തു വന്നതോടെ സി.പി.എമ്മിന്റെ അവൈലബിള്‍ പോളിറ്റ് ബ്യൂറോ ചേര്‍ന്നു. കോടതി വിധിയെ പി.ബി സ്വാഗതം ചെയ്തു. 
 
ലാവ്‌ലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന സി.പി.എം പോളിറ്റ് ബ്യൂറോയുടെ നിലപാടിന് അംഗീകാരം നല്‍കുന്നതാണ് ഇപ്പോഴത്തെ വിധി. എന്നാല്‍ പാര്‍ട്ടി ഔദ്യോഗിക നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് രംഗത്തു വരികയും ഇത് പാര്‍ട്ടിയില്‍ നിരവധി പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. കേസ് നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലേക്ക് പിണറായി മത്സരിക്കില്ലെന്ന ധാരണയും ഇതോടെ മാറിയിരിക്കുകയാണ്. 
 
പാര്‍ട്ടിയില്‍ വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രി ഉമ്മന്‍ ചാണിക്കും ഒരു പോലെ നെഞ്ചിടിപ്പ് കൂട്ടുന്ന വിധി കൂടിയാണ് ഇന്നുണ്ടായിരിക്കുന്നത്. കുറ്റവിമുക്തനായതോടെ പിണറായിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കും എന്നതു കൊണ്ടു കൂടിയാണിത്.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍