മാര്‍ക്ക് ജോസഫ് സ്റ്റേന്‍ (സ്ലേറ്റ്)
അമേരിക്കയില്‍ നിലവിലുള്ള എയിഡ്സ് ഭീതിയെപ്പറ്റിയും അന്ധമായ പേടികളെപ്പറ്റിയും ശാസ്ത്രത്തെപ്പറ്റി പ്രചാരത്തിലുള്ള അബദ്ധങ്ങളെപ്പറ്റിയുമെല്ലാം ഒരുപാട് എഴുതപ്പെട്ടിട്ടുണ്ട്. പല ഡോക്ടര്‍മാരും പ്രോട്ടോക്കോള്‍ പാലിക്കുക മാത്രമാണ് ചെയ്യുന്നത് എന്നതാണ് ദുഖകരം. ഹോമോഫോബിയയും എച്ച് ഐ വിയുള്ള ആളുകളെ ക്രിമിനലുകളായി ചിത്രീകരിക്കുന്നതും ഗേ രക്തദാനങ്ങള്‍ നിരോധിക്കുന്നതുമെല്ലാം ആരംഭിക്കുന്നത് ആശുപത്രികളിലും ക്ലിനിക്കുകളിലുമല്ല മറിച്ച് ലെജിസ്ലേച്ചറുകളിലും ഫെഡറെല്‍ ഏജന്‍സികളിലുമാണ്.
അതുകൊണ്ടുതന്നെ അമേരിക്കന്‍ അധികൃതര്‍ അവരുടെ എച്ച് ഐ വി ഭീതിയുടെ മണ്ടത്തരം തിരിച്ചറിയുന്നു എന്നറിയുന്നത് ആശ്വാസകരമാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ബാരക്ക് ഒബാമ എച്ച് ഐ വി ഓര്‍ഗന്‍ പോളിസി ഇക്വിറ്റി ആക്റ്റ് എന്ന ഹോപ് ആക്റ്റിന് നിയമസാധുത നല്‍കിക്കഴിഞ്ഞു. എച്ച് ഐ വി ബാധിതരായ വ്യക്തികള്‍ തമ്മില്‍ അവയവദാനം നടത്തുന്നതിനുള്ള നിരോധനവും ഇതോടെ നീങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ നീക്കത്തിലൂടെ വളരെ അടിസ്ഥാനപരമായ ഒരു മാറ്റവും സംഭവിക്കുന്നുണ്ട്: ഇത്തരം അവയവദാന ശസ്ത്രക്രിയകളെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ നടത്തുന്നതിനുള്ള വിലക്കും ഇതോടെ ഇല്ലാതായിട്ടുണ്ട്.

വെറുതെ പറയുകയല്ല. ഹോപ് ആക്റ്റ് നിലവില്‍ വരുന്നതിനുമുന്‍പ് എച്ച് ഐ വി പോസിറ്റീവ് അവയവമാറ്റങ്ങളെപ്പറ്റി പഠിക്കുന്നതുപോലും നിയമവിരുദ്ധമായിരുന്നു. ഇനി അത്തരം ഗവേഷണങ്ങള്‍ തുടങ്ങാന്‍ കഴിയും. അതിനു ഫെഡറെല്‍ ഹെല്‍ത്ത് ഡിപ്പാര്ട്ടുമെന്റിന്റെ സഹായവും ലഭിച്ചേക്കും. ഗവേഷണഫലമായി എച്ച് ഐ വി ബാധിതര്‍ക്കിടയില്‍ സുരക്ഷിതമായ അവയവമാറ്റ ശാസ്ത്രക്രിയകള്‍ നടത്താനുള്ള വഴികള്‍ കണ്ടെത്താനാവും. ഇതൊക്കെ കുറച്ചുവര്‍ഷങ്ങള്‍ കൊണ്ടുതന്നെ നടന്നേക്കും.
ഇത്തരം ശസ്ത്രക്രിയകള്‍ നിയമവിരുദ്ധമാക്കാന്‍ സത്യത്തില്‍ കാരണമൊന്നുമില്ല. എച്ച് ഐ വി റീഇന്‍ഫെക്ഷന്‍ എന്നത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന വളരെ ചെറിയ ഒരു അപകടസാധ്യത മാത്രമാണ്. എന്നാല്‍ അതിലും എത്രയോ ഭീകരമാണ് ഓര്‍ഗന്‍ ഫെയില്യര്‍ സംഭവിച്ചു മരിക്കേണ്ടിവരിക എന്നത്. അവയവമാറ്റ ശാസ്ത്രക്രിയകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം മാത്രം നടക്കുന്ന ഒന്നാണ്. ഒരു എച്ച് ഐ വി നെഗറ്റീവ് വ്യക്തിക്ക് ഒരു എച്ച് ഐ വി പോസിറ്റീവ് അവയവം അബദ്ധത്തില്‍ ലഭിക്കുക എന്നതൊന്നും ഒരിക്കലും നടക്കുന്ന കാര്യമല്ല. ഈ നിരോധനം എടുത്തുമാറ്റിയാല്‍ പ്രതിവര്‍ഷം നൂറുകണക്കിന് ജീവനുകള്‍ രക്ഷിക്കാനാകും. ലഭ്യമായ അവയവങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും മെഡികെയര്‍ ചെലവുകള്‍ ഗണ്യമായി കുറയുകയും ചെയ്യും.

എച്ച് ഐ വി പോസിറ്റീവ് വ്യക്തികള്‍ക്കെതിരെയുള്ള അസംബന്ധം നിറഞ്ഞ രാഷ്ട്രീയ പ്രേരിത മെഡിക്കല്‍ വേര്‍തിരിവുകള്‍ ഹോപ് ആക്റ്റിലൂടെ ഇല്ലാതായേക്കുമെന്നാണ് പ്രതീക്ഷ. ഇത് ഒരു തുടക്കം മാത്രമാണ്. എച്ച് ഐ വി ബാധിതരെ കുറ്റക്കാരായി ചിത്രീകരിക്കുന്നതു മുതല്‍ ഗേ വ്യക്തികളുടെ രക്തദാനനിരോധനം വരെയുള്ള അമേരിക്കന്‍ മെഡിക്കല്‍ സമൂഹത്തില്‍ ഇന്നും ഗേ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ഈ ബില്ലില്‍ ഒപ്പുവച്ചപോള്‍ “ശരിയായ ദിശയിലുള്ള ഒരു പ്രധാന ചുവടുവയ്പ്പ്” എന്നാണ് പ്രസിഡന്റ്റ് ഒബാമ ഇതിനെ വിവരിച്ചത്. അത് കണിശമായും സത്യമാണ്. അടുത്ത വലിയ ചുവടുവയ്പ്പ് എടുക്കാന്‍ ഒബാമ തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.
Mark Joseph Stern is a Slate contributor. He writes about science, the law, and LGBTQ issues.