UPDATES

യാത്ര

പോണ്ടിച്ചേരി: ജീവിതം, കാഴ്ചകള്‍

ജീവിതം ഒരിക്കലും ഒരുപോലെയല്ല, ഒരിടത്തും. ചില കാഴ്ചകളും അങ്ങനെയാണ്. കണ്‍മുന്നില്‍ പെടുമ്പോള്‍ സാധാരണമെന്ന് തോന്നിക്കുന്നതെങ്കിലും അവയൊക്കെ ഓരോ കഥകള്‍ പറയുന്നുണ്ട്. ജീവിതത്തെ കുറിച്ച്, യാത്രകളെ കുറിച്ച്, സന്തോഷങ്ങളെയും സങ്കടങ്ങളെയും കുറിച്ച്. അങ്ങനെ പേരിടാന്‍ പറ്റാത്ത ഒരുപാട് ജീവിത കാഴ്ചകള്‍. ഒരു വാരാന്ത്യത്തില്‍ പോണ്ടിച്ചേരി കടപ്പുറത്ത് നിന്നു സിജീഷ് വി. ബാലകൃഷ്ണന്‍ ഒപ്പിയെടുത്ത കാഴ്ചകള്‍. 

 


പ്രണയം, കച്ചവടം

 


ജീവിതം മുഴുവന്‍ ഈ വടിയുടെ ബാലന്‍സിലാണ്


തലാ ഡാ


അതേ, ഇന്നത്തെ എന്റെ തലവര മാറ്റാന്‍ വരുന്നത് ആരാണാവോ?


ജീവിത സായാഹ്നത്തിലെ ഒരു സൌഹൃദ, സന്തോഷ നിമിഷം


ഓരോ അല്ലിയും ശ്രദ്ധയോടെ


ഒരുഭാഗത്ത് കലയും മറുഭാഗത്ത് ആഹാരം കഴിക്കുന്ന പാത്രവും. എത്ര പണിയെടുത്താലാണ് രണ്ടും ഒരുപോലെ കൊണ്ട് പോവുക?


നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി, സര്‍വം ശാന്തം 


ദാ, അവിടെയാണ്


ഈ ബലൂണുകള്‍ പോലെ പാറിക്കളിക്കുന്നുണ്ടാവും, ആ കടല്‍ പോലെ ആര്‍ത്തലക്കുന്നുണ്ടാകും, ഓരോ മനസും


മെല്ലെ, മെല്ലെ… ഓരോ അടിയും വച്ച്


നിങ്ങള്‍ ഉണര്‍ത്തുന്നത് വരെ ഒരു ചെറിയ മയക്കം


അതുവരെ, ഈ നിറമുള്ള പമ്പരങ്ങള്‍ ആകാശത്തേക്ക് ഉയര്‍ന്നു പറന്നു പൊങ്ങുന്നത് സ്വപ്നം കാണട്ടെ!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍