UPDATES

ഇന്ത്യ

ഇന്ത്യൻ കരുത്തിന്റെ ആഘോഷം – ദൃശ്യങ്ങളിലൂടെ

ടിം അഴിമുഖം

ന്യൂഡെല്‍ഹിയിലെ വിജയ് ചൌകില്‍ നടന്ന ബീറ്റിംഗ് ദി റിട്രീറ്റ് സെറിമണിയോടെ രാജ്യത്തിന്‍റെ 65-ആം റിപ്പബ്ലിക് ദിനാഘോഷ പരിപാടി അവസാനിച്ചു. ആറ് കുതിരകള്‍ വലിക്കുന്ന രഥത്തിലാണ് സെറിമണിയില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുക്കര്‍ജി രാഷ്ട്രപതി ഭവനില്‍ നിന്ന് തിരിച്ചത്. ഏകദേശം രണ്ട് ദശാബ്ദമായി സുരക്ഷാ കാരണങ്ങളാല്‍ നിര്‍ത്തിവച്ചിരുന്ന ചടങ്ങായിരുന്നു ഇത്. ഇന്‍ഡ്യയുടെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരുന്നു റിപ്പബ്ലിക് ദിന പരേഡ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബേ ആയിരുന്നു രജ്പഥിലെ മുഖ്യാതിഥി. റിപ്പബ്ലിക് ദിന പരേഡിന്റെയും ബീറ്റിംഗ് ദി റിട്രീറ്റ് സെറിമണിയുടെയും അവിസ്മരണീയ ദൃശ്യങ്ങള്‍ അഴിമുഖത്തിലൂടെ.

തികഞ്ഞ അച്ചടക്കവും പൂര്‍ണ്ണതയും കൊണ്ട് അതിഥികളെ ആകര്‍ഷിച്ച് സൈനികര്‍ മാര്‍ച്ച് ചെയ്യുന്നു.
 

കരുത്തു കാട്ടി സായുധ സൈന്യം. റഡാര്‍, മിസൈലുകള്‍, ടാങ്കുകള്‍ എന്നിവ കാഴ്ചക്കാരെ ആവേശ കൊടുമുടിയിലെത്തിച്ചു.
 

നാവിക സേന നിര്‍മ്മാണത്തിലിരിക്കുന്ന ആരിഹന്ത് എന്ന മുങ്ങിക്കപ്പല്‍ പ്രദര്‍ശിപ്പിക്കുന്നു. മുങ്ങികപ്പലിന്റെ ട്രയല്‍ യാത്ര വരുന്ന ആഴ്ചകളില്‍ നടക്കും.
 

സാഹസികരായ മോടോര്‍ സൈക്കിള്‍ അഭ്യാസികള്‍ മനുഷ്യ പിരമിഡ് തീര്‍ക്കുന്നു.
 

ഇന്ത്യന്‍ വ്യോമ സേനയുടെ സി-17 ഗ്ലോബ്മാസ്റ്റര് സുഖോയി-30 MKI യുമായി ചേര്‍ന്ന് രജ്പതിന് മുകളില്‍.
 

ബീറ്റിംഗ് ദി റിട്രീറ്റ് സെറിമണിയ്ക്കിടെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി കാഴ്ചക്കാരെ അഭിവാദ്യം ചെയ്യുന്നു.
 

നോര്‍ത്ത് ബ്ലോകിന്‍റെ പശ്ചാത്തലത്തില്‍ സൈനിക ബാന്‍ഡ്.
 

അധികാര കേന്ദ്രമായ റൈസീനാ ഹില്ലിന് സമീപം വിജയ്ചൌക്കില്‍ ദേശീയ പതാക ചുരുള്‍ നിവര്‍ന്നപ്പോള്‍.
 

ട്രൈ സെര്‍വീസ് ബാന്‍ഡ് വീക്ഷിക്കുന്ന രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, കര സേനാ മേധാവി ജെനറല്‍ ബിക്രം സിംഗ്, വ്യോമ സേന മേധാവി അരുപ് റാഹ, നാവിക സേന മേധാവി ചീഫ് അഡ്മിറല്‍ ദി കെ ജോഷി തുടങ്ങിയവര്‍.
 

ദീപാലങ്കാരത്തില്‍ തിളങ്ങി രാഷ്ട്രപതി ഭവന്‍.

(ചിത്രങ്ങള്‍ക്ക് കടപ്പാട്: കേന്ദ്ര പ്രതിരോധ മന്ത്രാലയം)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍