UPDATES

ഓഫ് ബീറ്റ്

ക്രെഡിറ്റ് കാര്‍ഡ് ഹാക്കര്‍മാരുടെ ലോകം

ലില്ലി ഹേ ന്യൂമാന്‍ (സ്ലേറ്റ്)

ഒരു ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഹാക്ക് ചെയ്യപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? (ഇതാരും പരീക്ഷിച്ചു നോക്കരുത്! പക്ഷെ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ?)

സ്റ്റെപ്പ് 1. നിങ്ങളുടെ ക്രിമിനല്‍ നെറ്റ്വര്‍ക്ക് ഉണ്ടാക്കുക
ആളുകള്‍ ക്രെഡിറ്റ്കാര്‍ഡ് ഹാക്ക് ചെയ്യുന്നത് സാധനങ്ങള്‍ വാങ്ങാനാണ് ഉപയോഗിക്കുന്നത്. നേരുതന്നെ. എന്നാല്‍ ഹാക്ക് ചെയ്ത ആള്‍ തന്നെ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയും ചെയ്‌താല്‍ പിടിക്കപ്പെടാന്‍ എളുപ്പമാണ്. അപ്പോള്‍ ഈ ഹാക്കര്‍ വില്ലന്മാര്‍ ആദ്യം ചെയ്യുക ഒരു സംഘം ഉണ്ടാക്കിയെടുക്കുക എന്നതാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ കാര്‍ഡ് നമ്പരുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവരുണ്ട്. കൃത്രിമകാര്‍ഡ് ഉണ്ടാക്കുന്നവരുണ്ട്. കൃത്രിമകാര്‍ഡുപയോഗിച്ച് ഷോപ്പിംഗ്‌ നടത്താന്‍ ആളുകളെ കണ്ടെത്തുന്ന റിക്രൂട്ടര്‍മാരുണ്ട്. പിന്നെ കടകളില്‍ ഇത്തരം കള്ളക്കാര്‍ഡുമായി പോയി നേരിട്ട് വാങ്ങാന്‍ ശ്രമിക്കുന്നവരും ഉണ്ട്. അങ്ങനെ ഈ സംഘത്തില്‍ ഒരുപാട് ആളുകളുണ്ട്.

സ്റ്റെപ്പ് 2: സ്ഥിരമായ ജോലി ഉറപ്പുവരുത്തുക
ഈ കള്ളക്കാര്‍ഡുണ്ടാക്കല്‍ എളുപ്പമല്ല. അതിന്റെ വരവ്ചെലവു കണക്കുകള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. കള്ളക്കാര്‍ഡ ഉണ്ടാക്കുന്നവര്‍ക്ക് ഏതാണ്ട് നൂറുഡോളര്‍ ചെലവുണ്ട്. ഈ കാര്‍ഡുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ എല്ലാവരും ഇതിലെ ചെലവുകളെപ്പറ്റി ബോധവാന്മാരായാല്‍ മാത്രമേ ഈ പരിപാടി ലാഭാകരമാകൂ. ആളുകള്‍ക്ക് സംശയം തോന്നാനും പാടില്ല, എന്നാല്‍ പണി ലാഭാകരമാവുകയും വേണം. ഇരുപതുഡോളറിനും മറ്റും നിങ്ങള്‍ക്ക് കള്ളക്കാര്ഡുകള്‍ കിട്ടിയെന്നുവരാം. എന്നാല്‍ കൃത്യമായി വര്‍ക്ക് ചെയ്യുന്ന ഒരു കാര്‍ഡിന് 135 ഡോളര്‍ എങ്കിലും കൊടുക്കേണ്ടിവരും. ഇതിനെല്ലാം ഒടുവില്‍ പോയിവാങ്ങുന്നയാള്‍ക്ക് ഒരു ക്യാഷരുടെ നേരെ നോക്കാനുള്ള ധൈര്യവും വേണം. കൌണ്ടറില്‍ എന്തുതരം പ്രശ്നം ഉണ്ടായാലും അതിനെയെല്ലാം ഡീല്‍ ചെയ്യാന്‍ പരിശീലനമുള്ളവരാവണം ഷോപ്പിങ്ങിനുപോകേണ്ടത്.
 

സ്റ്റെപ്പ് 3: സാധനങ്ങള്‍ വാങ്ങുക
എല്ലാം ശരിയായിക്കഴിഞ്ഞാല്‍ പിന്നെ ഷോപ്പിംഗ്‌ സമയമായി. ഈബേയിലോ അതുപോലെയുള്ള വെബ്സൈറ്റ്കളിലോ എളുപ്പത്തില്‍ വില്‍ക്കാന്‍ കഴിയുന്ന സാധനങ്ങളാണ് സാധാരണ ആളുകള്‍ വാങ്ങുക. ആഡംബരവസ്തുക്കള്‍, സ്മാര്‍ട്ട്ഫോണുകള്‍ എന്നിങ്ങനെ റീസെയില്‍ വാല്യു ഉള്ള എന്തിനും ഡിമാന്‍ഡ് ഉണ്ട്. ഈ കാര്‍ഡ് സംഘടിപ്പിച്ച ചെലവും ഇതിനിടയില്‍ നിന്ന ആളുകള്‍ക്കുള്ള പൈസയും എല്ലാം മുതലാവുന്ന എന്തെങ്കിലും വാങ്ങുക, അതില്‍ നിന്ന് തരപ്പെടുന്ന ലാഭം കീശയിലാക്കുക എന്നതാണ് ഈ പരിപാടിയുടെ ബോസുമാരുടെ ലക്‌ഷ്യം.

സ്റ്റെപ്പ് 4: ഒരു ലോ പ്രൊഫൈല്‍ സൂക്ഷിക്കുക
എഫ്ബിഐയും മറ്റ് നിയമപാലകരും കാര്‍ഡ് വാങ്ങാനാണ് എന്ന വ്യാജേന കറങ്ങിനടക്കുന്നുണ്ട്. ആരാണ് ഇതിന്റെ പിറകില്‍ എന്ന് മനസിലാക്കാനായി അവര്‍ നല്ല ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഈ കാര്‍ഡ് കള്ളത്തരം നടത്തുന്നവര്‍ പൊതുവേ ഇത്തരം കച്ചവടങ്ങളില്‍ ഇടപെടാറില്ല. അതിനൊക്കെ വേറെ ആളുകളുണ്ട്. പലപ്പോഴും പിടിക്കപ്പെടുക ഏതെങ്കിലും ചെറുകിട ജോലിക്കാരനാകും. ഈ ക്രിമിനല്‍ നേതാക്കള്‍ എപ്പോഴും ലോ പ്രൊഫൈല്‍ സൂക്ഷിച്ച് പിടിക്കപ്പെടാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്.

ഇത്തരം തട്ടിപ്പുകള്‍ കൂടിവരാനാണ് സാധ്യത. അപ്പോള്‍ ഇനി നിങ്ങളുടെ ബാങ്കില്‍ നിന്നും എന്തെങ്കിലും ഒരു അറിയിപ്പു വന്നാല്‍ ഓര്‍ക്കുക, ഇതാണ് നിങ്ങളുടെ കാര്‍ഡിന് സംഭവിച്ചത്. സൂക്ഷിക്കുക!

Lily Hay Newman is lead blogger for Future Tense.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍