UPDATES

സിനിമ

രജനികാന്തിനും അപരനോ?

രജനികാന്തിനും അപരനോ? 

ഒടുവില്‍ രജനികാന്ത് തനിക്ക് തുല്യനായ ഒരു വടക്കനെ കണ്ടെത്തിയിരിക്കുന്നു. വടക്കേ ഇന്ത്യ തലൈവരെ പോലെ ഉയര്‍ത്തിക്കാണിക്കുന്ന ആ ഹിമാലയന്‍ സൂപ്പര്‍ ഹീറോ ഖാന്‍മാരോ ബിഗ് ബിയോ ഏതെങ്കിലും പെഹല്‍വാന്‍മാരോ അല്ല. അത് അലോക് നാഥാണ്.

അലോകോ? അതാരാ…? എന്നു നിങ്ങള്‍ ചോദിച്ചേക്കാം ഞാന്‍ നിങ്ങളുടെ ഓര്‍മ്മയെ 80 കളിലെ ദൂരദര്‍ശന്‍റെ സുവര്‍ണ്ണകാലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. അന്ന് ആദരണീയനായ ബാബുജിയെ അവതരിപ്പിച്ച മനുഷ്യനെ നിങ്ങള്ക്ക് ഓര്‍മ്മയില്ലേ? അയാളാണ് അലോക് നാഥ്. അന്നുമുതല്‍ മുതല്‍ സംസ്കാരചിത്തനായ വീട്ടുകാവല്‍ക്കാരനായുംഅല്ലെങ്കില്‍ പാചകക്കാരനായും അയാള്‍ നിങ്ങളുടെ കൂടെയുണ്ട്. അയാള്‍ സ്നേഹപൂര്‍വവും ബഹുമാനത്തോടെയും നമ്മള്‍ വിളിച്ചത് ബാബുജി അല്ലെങ്കില്‍ ബൌജി എന്നായിരുന്നു. സൂരജ് ബര്‍ജാത്യയുടെ 90കളിലെയും 2000ത്തിന്റെ ആദ്യ പാദങ്ങളിലും പുറത്തിറങ്ങിയ കുടുംബ – റൊമാന്‍റിക് പടങ്ങളിലും അയാളെ നമ്മള്‍ കണ്ടു.

അങ്ങനെയാണെങ്കില്‍ എന്താണ് അലോക് നാഥിന്‍റെ അമാനുഷിക ശക്തി? എന്താണ് സംശയം, അയാളുടെ ‘സംസ്കാരം’ തന്നെ. ഇന്ത്യന്‍ സംസ്കാരവും പാരമ്പര്യവും ആയുധമായി ഉപയോഗിക്കുക എന്നത് അശോക് സിംഗാളിന്‍റെ മണ്ടന്‍ പ്രസ്താവനകള്‍ പോലെ ഒരിയ്ക്കലും അത്ര വലിയ തമാശ കാര്യമായിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ കത്തിപ്പടര്‍ന്ന നാഥിന്റെ തമാശകള്‍ക്ക് പിന്നാലെ ഹിന്ദി വാര്‍ത്ത ചാനലുകള്‍ ഓടാന്‍ തുടങ്ങി. അലോക് നാഥാണെങ്കില്‍ താന്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ ഏറെ തത്പരനുമായിരുന്നു. ഫേസ്ബുകില്‍ ഹിറ്റായ ഏറ്റവും പുതിയ വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

ഗ്രാമിയുടെ വിശേഷങ്ങള്‍
വമ്പന്‍ ചലചിത്ര അവാര്‍ഡുകള്‍ ഇനിയും പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. ലണ്ടനില്‍ നിന്ന് ബാഫ്റ്റ, ഹോളിവുഡില്‍ നിന്ന് ഓസ്കാര്‍. എന്നാല്‍ സംഗീത ലോകത്തെ സംബന്ധിച്ചിടത്തോളം അടുത്തു തന്നെ വരാന്‍ പോകുന്നത് ഇതിന്‍റെയൊക്കെ അപ്പനായ അവാര്‍ഡാണ്. പോപ് സംഗീത ലോകത്തെ ഇന്ന് ലോകത്ത് നല്‍കുന്ന ഏറ്റവു വലിയ ബഹുമതിയായ ഗ്രാമി അവാര്‍ഡ്. റാപ് ഗായകന്‍ JayZ ആണ് ഇത്തവണത്തെ ഏറ്റവു വലിയ താരം. ഒന്‍പത് നോമിനേഷനുകളാണ് JayZ-നു കിട്ടിയിരിക്കുന്നത്. തൊട്ട് പിന്നില്‍ റാപ് ഇരട്ടകളായ മക്കിള്‍മോറും റ്യാന്‍ ലേവിസും ഉണ്ട്.  റാപ്, പോപ്, ഡാന്‍സ് ചാര്‍ടുകളില്‍ ഇത്തവണത്തെ ഏറ്റവും വലിയ ഹിറ്റാണ് അവരുടെ ആല്‍ബമായ ഹെയിസ്റ്റ്. അവാര്‍ഡ് ദാന  ചടങ്ങില്‍ മഡോണ, ബെയോണ്‍സ്, കാറ്റി പെറി, മെറ്റാലിക തുടങ്ങിയവരുടെ ലൈവ് പ്രകടനം ഉണ്ടാവുമെന്നാണ് കിംവദന്തികള്‍ കേള്‍ക്കുന്നത്. ഈ തിങ്കളാഴ്ച 6.30 മുതല്‍ VH1 ചാനലില്‍ ഗ്രാമി അവാര്‍ഡ് ദാന ചടങ്ങ് ഇന്ത്യയില്‍ തത്സമയം കാണാം. നാമനിര്‍ദേശത്തിന്‍റെ മുഴുവന്‍ വിശദാംശങ്ങളും അറിയാന്‍ http://www.grammy.com/nominees
സന്ദര്‍ശിക്കുക.

 

സല്ലു അത്ര ഒറിജിനലാണോ? 

ഇന്ത്യയിലും വലിയ തരംഗമായ, സ്വവര്‍ഗാനുരാഗികളുടെ ദേശീയ ഗാനമായി കണക്കാക്കപ്പെടുന്ന നിരവധി പുരസ്കാരങ്ങള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മക്കിള്‍മോര്‍ – റ്യാന്‍ ലേവിസ് ഇരട്ടകളുടെ ആല്‍ബം ചുവടെ കൊടുക്കുന്നു. ഒന്നു കണ്ടു നോക്കൂ…


 

സല്‍മാന്‍ ഖാന്‍റെ ജയ്ഹോയാണ് ഈ മാസത്തെ വമ്പന്‍ ബോളിവുഡ് റിലീസ്. ചിത്രം ജനുവരി 24 വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. അധികമാര്‍ക്കും അറിയില്ലെങ്കിലും ഇതും കടം വാങ്ങിയ ഒരു ആശയത്തിന്‍റെ പുറത്ത് സൃഷ്ടിക്കപ്പെട്ട മറ്റൊരു ഹിന്ദി ചിത്രമാണ്. ഗജിനിയുടെ സംവിധായകന്‍ എ ആര്‍ മുരുഗദാസിന്‍റെ തെലുങ്ക് പടമായ സ്റ്റാലിന്‍റെ റീമേയ്കാണ് ഈ സിനിമ. ചിരംജീവിയാണ് തെലുങ്ക് പടത്തിലെ നായകന്‍. അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്ന സത്യസന്ധനായ ഒരു പട്ടാള ഉദ്യോഗസ്ഥന്‍റെ കഥയാണ് ചിത്രം പറയുന്നത്. നമ്മള്‍ ഒരാളെ സഹായിക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് മറ്റ് മൂന്നുപേരെയെങ്കിലും സഹായിക്കാന്‍ അയാളോട് ആവശ്യപ്പെടണം എന്നതാണ് ഈ നായകന്‍റെ തത്ത്വശാസ്ത്രം (സഹാറ ഇന്ത്യ പരിവാര്‍ തീര്‍ച്ചയായും ഈ സിനിമ ഇഷ്ടപ്പെടും).

ഹോളിവുഡ് സിനിമ പേ ഇറ്റ് ഫോര്‍വാര്‍ഡാണ് സ്റ്റാലിന്‍റെ പ്രചോദനം എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ആ ഹോളിവുഡ് സിനിമ തന്നെ കാതെറിന്‍ റ്യാന്‍ ഹയ്ഡിന്‍റെ നോവലിന്‍റെ ചലച്ചിത്രാവിഷ്ക്കാരമാണ്. അപ്പോള്‍ എത്രത്തോളം ‘ഒറിജിനലാണ്’ നമ്മുടെ സൂപ്പര്‍ താരം സല്ലു!

 

waggy-യുടെ ലോകം; കേജ്രിയുടേതും
നമ്മുടെ രാജ്യത്തെ കാറുകളുടെ തലസ്ഥാനം കൂടിയാണ് ഡെല്‍ഹി എന്നു എല്ലാവര്‍ക്കുമറിയാം. മറ്റു മൂന്ന് മെട്രോ നഗരത്തിലെ ആളുകള്‍ ഓടിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാറുകള്‍ ഡെല്‍ഹി നിവാസികള്‍ ഓടിക്കുന്നുണ്ട്. വലുതോ ചെറുതോ ആകട്ടെ പ്രത്യേകിച്ച് ഒരു ബ്രാന്‍ഡിനെയും ഈ നഗരത്തിന്‍റേതായി കണ്ടെത്താന്‍ കഴിയില്ല. പക്ഷേ രാജ്യ തലസ്ഥാനത്തിന്‍റെ ഭാവനയെ ഇത്രയേറെ ആകര്‍ഷിച്ച ഒരു കാര്‍ ഉണ്ടെങ്കില്‍ അത് നമ്മുടെ പാവം WagonR ആണ്.

പക്ഷേ ഏതെങ്കിലും WagonR അല്ല. ഡെല്‍ഹി മുഖ്യമന്ത്രി (അല്ലെങ്കില്‍ മുഖ്യ സമരഭടന്‍) അരവിന്ദ് കേജ്രിവാളിന്‍റെ നീല WagonR ആണത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഔദ്യോഗിക വാഹനം നിഷേധിച്ചതു മുതല്‍ സെക്രടെറിയേറ്റിലേക്കും യോഗങ്ങള്‍ക്കും അദ്ദേഹത്തെ കൊണ്ടു പോകുന്ന ഈ നീല കാര്‍ ഹിന്ദി വാര്‍ത്താ ചാനലുകള്‍ക്ക് സുപരിചിതമായി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞാഴ്ച അദ്ദേഹത്തെ സമരം നടത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അടുത്തേക്കാണ് ഈ കാര്‍ കൊണ്ടുപോയത്. വിശ്വസ്തനായ ഈ Waggyയെ ആപ് മൊബൈല്‍ എന്നാണ് ഡെല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍ ഇപ്പോള്‍ വിളിക്കുന്നത്. കഴിഞ്ഞ ദിവസം സമരക്കാരെ നനയിച്ച അപ്രതീക്ഷ മഴയില്‍ യജമാനന് തണലായും, കാബിനറ്റ് യോഗത്തിന്‍റെ ഇടയിലുമെല്ലാം വിശ്വസ്ത waagyയുണ്ട്. ഇന്‍ന്ത്യന്‍ വാണിജ്യ വ്യവസായ ലോകം കെജ്രി പയ്യനില് സംതൃപ്തരല്ലെങ്കിലും എന്തായാലും മാരുതി സുസുകിക്ക് ഇതില്‍ ആഹ്ലാദിക്കാം.

 

 

ചിരി!
അര്‍ഥശൂന്യമായ ഒരുപാട് തമാശകള്‍ നെറ്റില്‍ കണ്ടേക്കാം. പക്ഷേ ഈ ആനയുടെയും ഉറുമ്പിന്റ്റെയും കഥ നിങ്ങളൊന്നു വായിച്ചു നോക്കൂ. കഴമ്പില്ലാത്ത ഒന്നാണെന്ന് നിങ്ങള്ക്ക് തോന്നാം. പക്ഷേ ഓര്‍ക്കുക ചിരിയാണ് ഏറ്റവും മികച്ച മരുന്ന്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍