UPDATES

സിനിമ

സുചിത്ര സെന്‍ എന്ന പ്രഹേളിക

ടീം അഴിമുഖം

ബംഗാളില്‍ എല്ലായിടത്തുമെന്നപോലെ താരതമ്യങ്ങള്‍ മെനയുക എന്നത് കൊല്‍ക്കത്ത നഗരത്തിന്‍റെയും പൊതുജീവിതത്തിന്‍റെ ഭാഗമാണ്. കൊല്‍ക്കത്ത ലണ്ടന്‍ പോലെയാണെന്നും ബംഗാളികള്‍ക്ക് ഫ്രെഞ്ചുകാരുടെ സൌന്ദര്യ ബോധമാണെന്നുമൊക്കെ പറയുന്നത് നിങ്ങള്‍ക്കവിടെ കേള്‍ക്കാം. ഇത് വ്യക്തികളുടെ കാര്യത്തിലെത്തിയാല്‍, വലിയ വായനക്കാരും സമ്പന്നരുമായ ആളുകള്‍, പെട്ടെന്നു എടുത്തു പറയുന്ന തരതമ്യം സ്വീഡിഷ് സുന്ദരി ഗ്രേത ഗാര്‍ബോയും സുചിത്ര സെന്നും തമ്മിലുള്ളതാണ്. (82-ആം വയസില്‍ കഴിഞ്ഞ വെള്ളിയാഴ്ച സെന്‍ അന്തരിച്ചു). സെന്നിനെ പോലെ തന്നെ തന്റെ കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന സമയം പൊതു ജീവിതത്തില്‍ നിന്നു പുറത്തു പോവുകയും 1990ല്‍ 84-ആം വയസില്‍ മരിക്കുന്നതുവരെ 50 വര്‍ഷക്കാലം നീണ്ട ഏകാന്ത ജീവിതം നയിക്കുകയും ചെയ്ത നടിയാണ് ഗ്രേത ഗാര്‍ബോ. ഇനി 50 വര്‍ഷം പൂര്‍ത്തിയാക്കിയ താരങ്ങളെ റേറ്റ് ചെയ്യുന്ന കാര്യത്തില്‍ എത്തിയാല്‍, ഇവരെക്കുറിച്ച് സത്യജിത് റേ പറഞ്ഞതാന് ഏറ്റവും വലിയ പ്രശംസ വാചകം.  സുചിത്ര സെന്നിനെക്കുറിച്ച് “very very very beautiful” എന്നാണ് റേ പറഞ്ഞത്.

താരതമ്യങ്ങള്‍ക്കപ്പുറം സുചിത്ര സെന്‍ ഒരു പ്രഹേളികയായി നിലകൊണ്ടു. പത്രക്കാര്‍ കരുതിയിരുന്നത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്കൂപ് സുചിത്ര സെന്നിന്റെ ഒരു അഭിമുഖം ചെയ്യുക എന്നുള്ളതായിരുന്നു. രഹസ്യമായിട്ടെങ്കിലും സെന്നിന്‍റെ ഒരു ഫോടോ എടുക്കുക എന്നുള്ളതായിരുന്നു ഫോടോഗ്രാഫേഴ്സിന്‍റെ അഭിലാഷം. അത് തങ്ങളുടെ കരിയറിനേ വേറിട്ട ഒന്നാക്കി മാറ്റും എന്നവര്‍ കരുതി. മകള്‍ മൂണ്‍ മൂണ്‍ സെന്‍ പത്ര പ്രവര്‍ത്തകരുടെ അടുത്ത മിത്രമായിരുന്നിട്ടും അവര്‍ ഇവിടത്തെ ഒട്ടുമിക്ക സാമൂഹ്യകാര്യങ്ങളിലെയും സാന്നിധ്യമായിരുന്നിട്ടും പക്ഷേ ഈ കാര്യങ്ങളൊന്നും സംഭവിച്ചില്ല. 1978ല്‍ ഇനി സിനിമയില്‍ അഭിനയിക്കില്ല എന്നു തീരുമാനിച്ചതിന് ശേഷം അവര്‍ പുറത്തിറങ്ങിയില്ല എന്നല്ല ഇതിനര്‍ഥം. അന്ന് മുതല്‍ രാമകൃഷ്ണ മിഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കാളിയായിരുന്നു. സെന്‍ ഒരു സൌന്ദര്യ റാണി യായിരുന്നു. പക്ഷേ അവര്‍ ജീവിച്ച നിഗൂഡവും ഏകാന്തവുമായ ജീവിതമായിരുന്നു അവരുടെ ജീവിതത്തെ ഇതിഹാസമാക്കിയത്.
 

ഇന്ത്യന്‍ സിനിമയെക്കുറിച്ച് ഒരുപാടെഴുതിയിട്ടുള്ള ബ്രിട്ടീഷ് സ്കോളര്‍ റേച്ചല്‍ ഡ്വെയര്‍ ഒരിടത്തു എന്തുകൊണ്ടാണ് സെന്‍ പൊതുജീവിതത്തില്‍ നിന്നു ഒഴിഞ്ഞു ജീവിച്ചത് എന്നതിനെ വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ” ഇതിന് രണ്ടു പ്രധാന കാരണങ്ങള്‍ പറയാന്‍ പറ്റും. ഒന്നാമത്തേത്, ചില താരങ്ങള്‍, പ്രത്യേകിച്ചും സുന്ദരികളായവര്‍, തങ്ങളുടെ വാര്‍ദ്ധക്യത്തെ ഉള്‍ക്കൊള്ളാന്‍ മടിക്കുന്നവരാണ്. നമ്മളില്‍ നിന്നും വ്യത്യസ്തമായി ഈ മാറ്റങ്ങളോട് ഒത്തുപോകാന്‍ ബുദ്ധിമുട്ടുന്നവരാണ് അവര്‍. എന്നിരുന്നാലും, മറ്റ് ചിലര്‍ മാധ്യമങ്ങളും സിനിമ ലോകവും സൃഷ്ടിച്ച പ്രതിച്ചയായില്‍ നിന്നും സൌന്ദര്യത്തില്‍ നിന്നും മാറി നില്‍ക്കാനും തങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പൊതു ബോധത്തില്‍ ഉണ്ടാക്കിയ ധാരണകളില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ തങ്ങളുടെ സ്വകാര്യ ജീവിതവും ലൈംഗിക സ്വത്വവും ഒളിച്ചു വെക്കാന്‍ ആഗ്രഹിക്കുന്നു.”

യഥാര്‍ത്ഥ കാരണങ്ങള്‍ ആര്‍ക്കും അറിയണമെന്നില്ല. പക്ഷേ പൊതു ജീവിതത്തില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കുന്നത് വരെയും വളരെ പ്രശംസനീയമായ ഒരു സിനിമ ജീവിതമായിരുന്നു അവരുടേത്. ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം നേടുന്ന ആദ്യത്തെ ബംഗാളി നടിയാണ് സെന്‍. (1963ലെ മോസ്കോ ചലച്ചിത്രോത്സവത്തില്‍ സാത് പാകെ ബാന്ധ എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള അവാര്‍ഡ് അവര്‍ക്ക് ലഭിച്ചു) പദ്മ ശ്രീ അവാര്‍ഡ് ലഭിച്ച അവര്‍ പക്ഷേ 2005ല്‍ തനിക്ക് കിട്ടിയ ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാനുള്ള ഇഷ്ടക്കുറവ് കാരണം നിഷേധിക്കുകയുണ്ടായി.1952ല്‍ ഷെ കോതായിലൂടെയാണ് സെന്‍ സിനിമയിലെത്തിയത്. പക്ഷേ അത് വെളിച്ചം കണ്ടില്ല. തുടര്‍ന്നു ഉത്തം കുമാറിന്റെ നായികയായി അഭിനയിച്ച Sharey Chuattor സൂപ്പര്‍ ഹിറ്റായി. സുചിത്ര സെന്‍- ഉത്തം കുമാര്‍ ജോഡികള്‍ രണ്ടു ദശാബ്ദ കാലത്തെ ബംഗാളി ക്ലാസിക് സിനിമയിലെ ഐകണ്‍സായി ആഘോഷിക്കപ്പെട്ടു. ആദ്യ ഹിന്ദി ചലച്ചിത്രമായ ദേവദാസിലെ (1955) അഭിനയത്തിന് അവര്‍ക്ക് മികച്ച നടിക്കുള്ള പുരസകാരം ലഭിച്ചു. സഞ്ജീവ് കുമാറിനോടൊപ്പം അഭിനയിച്ച ആന്ദി എന്ന സിനിമ ഒരേ സമയം അവിസ്മരണീയവും വിവാദവുമായി. ഇന്ദിര ഗാന്ധിയുടെ കഥാപാത്രത്തെയാണ് അവര്‍ അതില്‍ അവതരിപ്പിച്ചത്.
 

അസിത് സെന്നുമൊത്ത് അഭിനയിച്ച Uttar Falguni (1963) യാണ് സെന്നിന്‍റെ മറ്റൊരു പ്രമുഖ ചിത്രം. ഇതില്‍ പന്ന ഭായി എന്ന വക്കീലിനെയും മകള്‍ സുപര്‍ണയെയും അവതരിപ്പിച്ചത് സെന്നാണ്. ഇതിലെ സുചിത്ര സെന്നിന്‍റെ അഭിനയം ഏറെ പ്രശംസിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍