UPDATES

ഓഫ് ബീറ്റ്

പുരുഷന്റെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ എങ്ങനെയൊക്കെ പെരുമാറും?

കെയ്റ്റി വാള്‍ട്മാന്‍ (സ്ലേറ്റ്)

സ്ത്രീകള്‍ എങ്ങനെയൊക്കെ പുരുഷന്മാരെ മാറ്റിയെടുക്കുന്നു എന്നതിനെപ്പറ്റിയുള്ള കുറെ പഠനങ്ങളുടെ ഫലങ്ങള്‍ ഡിസംബര്‍ ലക്കം അറ്റ്‌ലാന്റിക്ക് മാസികയിലുണ്ട്. ഉത്തരങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തില്ല. ലിംഗ-വര്‍ണ്ണ വ്യത്യാസങ്ങളുള്ള പലതരം ആളുകളുമായുള്ള സംസര്‍ഗ്ഗം ആളുകളുടെ ചിന്താഗതികളെ മാറ്റും എന്നൊക്കെയാണ് പഠനം. അതായത് ധാരാളം സ്ത്രീ സഹപ്രവര്‍ത്തകരോട് ഇടപെട്ട് കഴിയുന്ന ഒരു പുരുഷന്‍ വീട്ടുകാര്യങ്ങളില്‍ കൂടുതല്‍ സഹായസന്നദ്ധത പ്രകടിപ്പിക്കുമത്രേ. അവര്‍ സ്ത്രീകളെ വീട്ടുജോലിചെയ്യുന്ന യന്ത്രങ്ങളായല്ല, മറിച്ച് തുല്യപങ്കാളികളായാണ് കരുതുക. പെണ്‍കുട്ടികളുള്ള അച്ഛന്മാര്‍ സ്വതവേ പൊതുവെ വലിയ സാമ്പ്രദായിക ലിംഗവിവേചനം കാണിക്കാത്തവരാണ്. “സ്ത്രീകളുടെ സ്ഥാനം വീടിനുള്ളിലാണ്‌” എന്നൊന്നും അവര്‍ പറഞ്ഞേക്കില്ല. (എങ്കിലും സഹോദരിമാരുള്ള പുരുഷന്മാര്‍ പഴഞ്ചന്‍ രീതികള്‍ തുടരുന്നവരാണ് പൊതുവേ. തങ്ങളെ സഹോദരങ്ങളില്‍ നിന്ന് വേര്‍തിരിച്ചുകാണാന്‍ ആണത്തം പണ്ടുമുതലേ ഉപയോഗിച്ചു ശീലിച്ചതുകൊണ്ടാവണം ഇത്.) ജോലി ചെയ്യാത്ത ഭാര്യമാരുള്ള പുരുഷന്മാര്‍ തങ്ങളുടെ സങ്കുചിതചിന്താഗതി ജോലിസ്ഥലത്തെയ്ക്കും കൊണ്ടുവരാറുണ്ട്. അവര്‍ സ്ത്രീകള്‍ ജോലിചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്നു മാത്രമല്ല സ്ത്രീ മേലുദ്യോഗസ്ഥരുള്ള കമ്പനികളില്‍ ജോലിക്ക് അപേക്ഷിക്കാന്‍ മടി കാണിക്കുകയും ചെയ്യും. അവര്‍ തന്നെയാണ് സ്ത്രീകള്‍ക്ക് അവരര്‍ഹിക്കുന്ന പ്രോമോഷനുകള്‍ നല്‍കാന്‍ മടി കാണിക്കുന്നതും.
 

അടുത്തയിടെ നടന്ന ഒരു ഗാലപ്പ് പോള്‍ ഫലം ഇങ്ങനെയാണ്: സ്ത്രീ മേലുദ്യോഗസ്ഥരുള്ള പുരുഷന്മാര്‍ പുരുഷ മേലുദ്യോഗസ്ഥരുടെ കീഴില്‍ ജോലിചെയ്യാന്‍ മടിക്കാറുണ്ട്‌. ഒരു പഠനം പറയുന്നത് ഇങ്ങനെ: പുരുഷ സീഈഓമാര്‍ തങ്ങള്‍ക്ക് ആണ്‍കുട്ടികള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ കീഴുദ്യോഗസ്തര്‍ക്ക് കുറവ് ശമ്പളവും തനിക്ക് കൂടുതല്‍ ശമ്പളവും നിശ്ചയിക്കാറുണ്ട്. എന്നാല്‍ പെണ്‍കുട്ടികളുള്ള പുരുഷ സീഈഓമാര്‍ തങ്ങളുടെ കീഴുദ്യോഗസ്തര്‍ക്ക് ഭേദപ്പെട്ട ശമ്പളം നല്‍കാറുണ്ട്. സ്ത്രീസാന്നിധ്യം പുരുഷന്മാരെ ഒന്നുമയപ്പെടുത്താറുണ്ട് എന്നത് കാലാകാലങ്ങളായി സാഹിത്യത്തിലും ജീവിതത്തിലും നാം കാണാറുള്ളതാണ്. എന്നാല്‍ അതിനെ ശാസ്ത്രീയമായി കാണുന്നത് വിചിത്രമാണ്.

കൂടുതല്‍ പഠനങ്ങള്‍ക്കായി ഞാന്‍ അന്വേഷണം നടത്തിയെങ്കിലും ഒരേ തരം പഠനങ്ങള്‍ മാത്രമാണ് എനിക്ക് കണ്ടെത്താനായത്. നിങ്ങള്‍ക്കറിയുമോ, സ്ത്രീകള്‍ അരികിലുള്ളപ്പോള്‍ പുരുഷന്മാര്‍ക്ക് എളുപ്പത്തില്‍ ഓടാന്‍ കഴിയും. അവര്‍ കൂടുതല്‍ കലോറിയുള്ള ഭക്ഷണം കഴിക്കും. അവര്‍ കൂടുതല്‍ സംസാരിക്കും. ഒരു സുന്ദരിയായ സ്ത്രീ നോക്കിനില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ കൂടുതല്‍ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യും. സ്ത്രീകളുടെ സാന്നിധ്യത്തില്‍ പുരുഷന്മാര്‍ ചെലവുചുരുക്കി ജീവിക്കാന്‍ ശ്രമിക്കും. പെണ്‍കുട്ടികളുള്ള പുരുഷന്മാര്‍ കൂടുതല്‍ ലിബറലായി വോട്ട് ചെയ്യും. സഹോദരിമാരുള്ള പുരുഷന്മാര്‍ക്ക് ദീനാനുകമ്പ കൂടും.

 

എന്നാല്‍ ആണ്മക്കളുള്ള പെണ്‍ സിഈഓമാര്‍ എങ്ങനെയാണ് പെരുമാറുക? ഒരു ആണ് നോക്കിക്കൊണ്ടുനിന്നാല്‍ സ്ത്രീകള്‍ കൂടുതല്‍ വേഗത്തില്‍ ഓടുമോ? കൂടുതല്‍ പണം സംഭാവന കൊടുക്കുമോ? ആണ്‍-പെണ് വിദ്യാര്‍ഥികള്‍ ഒരുമിച്ചുള്ള ക്ലാസ്മുറികളില്‍ പെണ്‍കുട്ടികള്‍ കുറച്ചുമാത്രമാണ് ശബ്ദമുയര്ത്തുക എന്നും മറ്റും പഠനങ്ങളുണ്ട്. എന്നാല്‍ “ഒരു പുരുഷന്റെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ ഇങ്ങനെയൊക്കെയാണ് പെരുമാറുക” എന്ന് പറയുന്ന തരം പഠനങ്ങള്‍ കാണാനേയില്ല.

എന്താണ് ഇതിന്റെ അര്‍ഥം? ഇത്തരം പഠനങ്ങള്‍ ഇല്ല എന്നത് ഒരു പ്രശ്നമായി കാണാന്‍ കഴിയുമോ? ഇതിനെപ്പറ്റി ആരെങ്കിലും ഒരു പഠനം നടത്തേണ്ടതാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍