UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

സിനിമ

ട്രെണ്ടിംഗ്

ലാല്‍ ഫാക്ടര്‍
വലിയ വലിയ കാര്യങ്ങളില്‍ കൊച്ചു കേരളത്തിനും അതിന്‍റേതായ ഇടമുണ്ടാവാറുണ്ട്. ഏറ്റവും ഒടുവില്‍ ഈ കാര്യം തിരിച്ചറിഞ്ഞ രണ്ടുപേര്‍ തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ വിജയും അജിത്തുമാണ്. തങ്ങളുടെ ഇടിവെട്ട് പൊങ്കല്‍ റിലീസുകളുമായി നേര്‍ക്ക് നേരെ നില്‍ക്കുകയാണ് രണ്ടുപേരും. വിജയുടെ ജില്ലയും അജിത്തിന്‍റെ വീരവും. രണ്ടു ചിത്രങ്ങളും ബോക്സോഫീസില്‍ പണം വാരുമെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. പക്ഷേ ആരായിരിക്കും കൂടുതല്‍ പണം നേടി വലിയ താരമായി മാറുക എന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ.

ഇതു വരെയുള്ള പോക്കനുസരിച്ച് വിജയിന്റെ ജില്ലയായിരിക്കും വലിയ സാമ്പത്തികവിജയമാകാന്‍ സാധ്യത. ഇതിന് നന്ദി പറയേണ്ടത് നമ്മുടെ ലാലേട്ടനോടാന്. തമിഴ്നാട്ടില്‍ അജിത്തിന്‍റെ വീരം കൂടുതല്‍ കളക്റ്റ് ചെയ്യുമ്പോള്‍, തമിഴ്നാടിന് പുറത്ത് ജില്ലയുടെ തേരോട്ടം തന്നെയാണ്. കാരണമെന്താണ്? സിനിമയില്‍ മോഹന്‍ലാല്‍ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു എന്നത് തന്നെ. കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് റിലീസ് ദിവസമായ വെള്ളിയാഴ്ച രണ്ടു കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്. ഇതൊരു റിക്കോഡാണ്. (സിനിമ ദുബായിലെ തിയട്ടെറുകളില്‍ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും അവിടെ നിന്നുള്ള കണക്ക് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു വ്യക്തമല്ല.) ആദ്യ ആഴ്ചയിലെ ജില്ലയുടെ കളക്ഷന്‍ കണക്കുകള്‍ നോക്കുമ്പോള്‍ അജിത്തിന്‍റെ വീരത്തേക്കാള്‍ വളരെ മുകളിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്.

ഗോള്‍ഡന്‍ ഗ്ളോബിലെ യഥാര്‍ത്ഥ വിജയികളാര്?
ഈ സീസണിലെ ആദ്യത്തെ അവാര്‍ഡ് പ്രഖ്യാപനം ഹോളിവുഡില്‍ നടന്നു. ഓസ്കര്‍ സാധ്യത നിലനിര്‍ത്തിക്കൊണ്ട് ഡ്രാമ വിഭാഗത്തിലെ മികച്ച ചലച്ചിത്രത്തിനുള്ള അവാര്ഡ് 12 ഈയേര്‍സ് എ സ്ലേവ് നേടിയപ്പോള്‍ കോമഡി/മ്യൂസികല്‍ വിഭാഗത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് അമേരിക്കന്‍ ഹസിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം ഇന്ത്യയില്‍ റിലീസ് ആയി. 

എന്നാല്‍ യഥാര്‍ത്ഥ വിജയികള്‍ ഇവരാരുമല്ല. അവതാരകരായ ടെലിവിഷന്‍/സിനിമ താരം ടീന ഫേയും (Tina Fey) ആമി പീലര്‍ (Amy Poehler). താരങ്ങളെ കുറിച്ച് തമാശകള്‍ പറഞ്ഞ് അവാര്‍ഡ് ഷോ കൊഴുപ്പിച്ച് രണ്ടു പേരും 19 വര്‍ഷത്തിനിടയില്‍ യുഎസ് ടെലിവിഷനില്‍ ഏറ്റവും റേറ്റിംഗുള്ള പരിപാടിയാക്കി ഇതിനെ മാറ്റി. അവരുടെ തമാശകളിലൊന്ന് ഗ്രാവിറ്റിയിലഭിനയിച്ച ജോര്‍ജ് ക്‍ളൂണിയെ കുറിച്ചായിരുന്നു. സിനിമയില്‍ ബഹിരാകാശത്തു വച്ച് അപ്രത്യക്ഷനാവുകയാണ് ക്ലൂണി. തന്‍റെ അതേ പ്രായത്തിലുള്ള സ്ത്രീയോടൊന്നിച്ചു കഴിയാന്‍ സാധിക്കാത്തതിനാലാണ് ക്ലൂണി ബഹിരാകാശത്ത് വെച്ചു അപ്രത്യക്ഷനായതെന്നാണ് തന്നെക്കാള്‍ പ്രായം കുറഞ്ഞവരോടു ഡേറ്റ് ചെയ്യാനുള്ള താരത്തിന്‍റെ താത്പര്യത്തെ കളിയാക്കി കൊണ്ട് അവതാരകര്‍ പറഞ്ഞത്.

 

അപ്പോള്‍ നഷ്ടം ആര്‍ക്കാണ്? ഒരു പ്രധാന പരാജിത രാജ്യത്തെ സംഗീത സൂപ്പര്‍ താരമായ ടെയ്ലര്‍ സ്വിഫ്ടാണ്. ഒട്ടു മിക്ക പോപ് സംഗീത അവാര്‍ഡ് ഷോകളിലെയും താരമാകാറുള്ള ടൈലര്‍ പക്ഷേ ഈ ഷോയില്‍ വട്ടപൂജ്യമായിരുന്നു. അവാര്‍ഡ് ജേതാവായ ജെന്നിഫര്‍ ലോറന്‍സിനാല്‍ ടൈലര്‍ ഫോടോ ബോംബ് (ഒരു സെലിബ്രിറ്റി ഫോടോ ഷൂട്ടിനിടയിലോ അഭിമുഖ സംഭാഷണത്തിനിടയിലോ തടസപ്പെടുത്തപ്പെടുകയോ ശല്യപ്പെടുത്തപ്പെടുകയോ ചെയ്യുന്നതിനെയാണ് ഫോടോ ബോംബ് ചെയ്യപ്പെടുക എന്നു പറയുന്നത്) ചെയ്യപ്പെട്ടു. കഴിഞ്ഞ ഓസ്കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ടെയ്ലര്‍ ചെയ്തതിന് പ്രതികാരമായിട്ടാണ് ലോറന്‍സ് ഇത് ചെയ്തത്. 

ഞാന്‍ ജയിക്കട്ടെ! (JAI HO, JAI ME!)
സല്‍മാന്‍ ഖാനെക്കുറിച്ചുള്ള ഏക പ്രവചനീയമായ സംഗതി അയാള്‍ അഭിനയിക്കുന്ന ‘നേരംകോല്ലി’ ബോളിവുഡ് പടങ്ങള്‍ നിരന്തരം ബോക്സ് ഓഫീസ് റിക്കോഡുകള്‍ തകര്‍ക്കുന്നു എന്നുള്ളതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അഭിമുഖ സംഭാഷണത്തിനു പ്രതിഫലം ആവിശ്യപ്പെടുന്ന, ക്ഷൌരം ചെയ്യുന്നതിന് വെറും ബ്ലേഡ് മാത്രം ഉപയോഗിയ്ക്കുന്ന (വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔട്ട് ലുകിന് നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ശരിയാണെങ്കില്‍), മദ്യപിച്ച് തെരുവില്‍ താമസിക്കുന്നവരെ കാറ് കയറ്റിക്കൊല്ലുന്ന, വംശനാശം സംഭവിക്കുന്ന മൃഗങ്ങളെ വേട്ടയാടാന്‍ പോകുന്ന, റിപ്പോര്‍ടുകള്‍ ശരിയാണെങ്കില്‍ ഐശ്വര്യ റായിയെയും ഷാരൂഖ് ഖാനെയും ലോക്കേഷനില്‍ വെച്ച് എല്ലാവരും നോക്കി നില്‍ക്കെ തല്ലുന്ന ഈ മനുഷ്യന്‍ നമ്മുടെ പ്രതീക്ഷകളെ വെല്ലുവിളിച്ചുകൊണ്ടിരിക്കും. ഒപ്പം എല്ലായ്പ്പോഴും അയാള്‍ തന്‍റെ നല്ല നടപ്പ് തുടരുകയും ചെയ്യും.

 

ആള്‍ ഇങ്ങനെയൊക്കെയായതുകൊണ്ടു തന്നെ രാഷ്ട്രിയക്കാരുമായി ഇപ്പോള്‍ കാണിക്കുന്ന ചങ്ങാത്തം നമ്മളെ അത്ഭുതപ്പെടുത്തേണ്ടതില്ല. കഴിഞ്ഞ ആഴ്ച അയാള്‍ മുലായവും അഖിലേഷ് യാദവും കൂടി സംഘടിപ്പിക്കുന്ന സൈഫൈ ഉത്സവത്തില്‍ ചെന്നു നൃത്തം ചവിട്ടി. ഇതേ തുടര്‍ന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ ഖാനെ ഇനി രാഷ്ട്രീയ നേതാക്കളില്‍ നിന്ന് അകറ്റി നിര്‍ത്തും എന്നല്ലേ നമ്മള്‍ കരുതുക. പക്ഷേ അവിടെയും താരം നമ്മുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. തുടര്ന്ന് നരേന്ദ്ര മോഡിയോടൊന്നിച്ചു ഉച്ച ഭക്ഷണം കഴിച്ച സല്‍മാന്‍ ഖാന്‍ “നല്ല മനുഷ്യന്‍ നല്ല പ്രധാനമന്ത്രിയാകുമെന്ന” പ്രസ്താവന നടത്തുകയും ചെയ്തു. അവിടെയും നിര്‍ത്തിയില്ല. “തന്‍റെ കൂടെ നില്‍ക്കുന്ന ഇയാള്‍ ഏറ്റവും നല്ല മനുഷ്യനാണെ”ന്നാണ് ഖാന്‍ പറഞ്ഞത്. ഇതില്‍ അത്ഭുതപ്പെടുന്നതിന് മുന്‍പ് സല്‍മാന്‍റെ പുതിയ പടം ജയ്ഹോ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രദര്‍ശനത്തിന് ഒരുങ്ങിയിരുന്നു എന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം. സത്യസന്ധനായ ഒരു മനുഷ്യന്‍ (രാഷ്ട്രിയക്കാരന്‍ എന്നു മനസിലാക്കുക) അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. പുതിയ രാഷ്ട്രീയ ചങ്ങാത്തത്തിലൂടെ തന്‍റെ പുതിയ സിനിമയുടെ പ്രചരണമായിരുന്നോ സല്‍മാന്‍ ഖാന്‍ നടത്തിയത്? 

വക്ക വക്ക!
ഷക്കീറയോടു ഒരു പ്രത്യേക ഇഷ്ടം നമുക്കെല്ലാവര്‍ക്കുമുണ്ട്. ഒരു പരിധിവരെ ഫുട്ബോളാണ് ഇതിന് കാരണം. ‘Whenever Wherever, ‘Hips Don’t Lie’ എന്നിവ മുതല്‍ ലോകകപ്പ് ഫുട്ബാള്‍ തീം സോംഗ് വക്ക വക്ക (This Time For Africa) വരെയുള്ള തന്റെ സൂപ്പര്‍ ഹിറ്റ് ആല്‍ബങ്ങള്‍ കൊണ്ട് ഈ കൊളംബിയന്‍ പാട്ടുകാരി നമ്മെ നിരന്തരം ആവേശം കൊള്ളിച്ചിട്ടുണ്ട്. 

സ്പാനിഷ് ഫുട്ബോളറായ പിക്വെയുമായുള്ള പ്രണയവും മകന്‍ മിലാന്‍റെ ജനനവും ഷക്കീറയെ കുറച്ചു കാലം സംഗീത ലോകത്ത് നിന്ന് അകറ്റിയിരുന്നെങ്കിലും അവരിപ്പോള്‍ തിരിച്ചു വന്നിരിക്കുന്നു. പോപ് ചാര്‍ട്ടിലെ പ്രിയ താരം റിഹാനയുമൊത്ത് ഒരു ഡ്യൂയറ്റ് പാടാനുള്ള തയ്യാറെടുപ്പിലാണ് ഷക്കീറ. അവരൊന്നിച്ചു പാടിയ Can’t Remember to Forget You ചൊവ്വാഴ്ച റിലീസ് ചെയ്തു കഴിഞ്ഞു. വരും ആഴ്ചകളില്‍ അതൊരു തരംഗം ആകുമെന്നാണ് സംഗീത പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ഈ അടുത്ത കാലത്ത് മികച്ച മ്യൂസിക് വീഡിയോകള്‍ സമ്മാനിച്ച രണ്ടു പേര്‍ ഒന്നിക്കുന്ന വീഡിയോ എങ്ങനെയിരിക്കുമെന്ന് സങ്കല്‍പ്പിച്ചു നോക്കൂ. നിങ്ങള്‍ക്കെന്നെ വിശ്വാസം പോരെങ്കില്‍ റിഹാനയുടെ ഈ വീഡിയോ കാണൂ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍