UPDATES

വിദേശം

യൂറോപ്പിന്‍റെ \’മനുഷ്യാവകാശ ലംഘനം\’ ഉത്തര കൊറിയയോട്

മാക്സ് ഫിഷര്‍ (വാഷിങ്ങ്ടണ്‍ പോസ്റ്റ്)

ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ സ്കി ലിഫ്റ്റിൽ ഒറ്റക്കിരിക്കുന്ന ഈ  ഫോട്ടോ കണ്ടാൽ ഉത്തര കൊറിയ യൂറോപ്പിനോട് നടുവിരലുയർത്തിക്കാണിക്കുന്നത് പോലെ തോന്നില്ലെങ്കിലും കവി ഉദ്ദേശിച്ചത് അതുതന്നെയാണ്. 

ഞാൻ വിശദീകരിക്കാം, സ്വിറ്റ്സർലാൻഡിൽ (കള്ളപ്പേരിൽ) ബോർഡിംഗ് സ്കൂളിൽ പഠിക്കുന്ന സമയത്ത്തന്നെ കിം സ്‌കീയിങ് ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.രണ്ടു വർഷം മുന്പ് ഭരണം ഏറ്റെടുത്തതു മുതലുള്ള അദ്ദേഹത്തിന്റെ അരുമ പദ്ധതികളിലൊന്ന്‌ ലോകത്തിലെ ഏറ്റവും പാവപ്പെട്ട രാജ്യത്തിന് ഉടനടി ഗുണം ചെയ്യില്ലെങ്കിലും രാജ്യത്തിന്റെ മഹത്ത്വം കാണിക്കാനെന്ന പേരിലൊരു ഭീമൻ സ്കി റിസോർട്ട് പണിയുകയെന്നതായിരുന്നു. അത് കൊണ്ടുതന്നെ മാസിക് പാസിൽ റിസോർട്ട്  പണിയുന്നത് അദ്ദേഹം നാഷണൽ പ്രയോറിറ്റിയാക്കി മാറ്റി  ദ്രുതഗതിയിലുള്ള ജോലി തുടങ്ങുകയും ചെയ്തു. 

എങ്കിലും ഈ ഓഗസ്തിൽ കിമ്മിന്‍റെ അരുമ പദ്ധതിയുടെ തലയിൽ  സ്കി ലിഫ്റ്റ്‌ എന്ന ഇടിത്തീ വീണു. കിംമ്മിനു  തൊടാൻ പറ്റുന്നതിനപ്പുറമുയരത്തിലായിരുന്നു സ്കി ലിഫ്റ്റ്‌. സ്വന്തമായൊന്ന് പണിയാനുള്ള സാങ്കേതി വിദ്യ നോർത്ത് കൊറിയയുടെ പക്കൽ ഇല്ലതാനും. ഒറ്റയാന്‍ രാജ്യത്തിനു (Hermit kingdom) ആഡംബര വസ്തുക്കൾ വിൽക്കുന്നത് നിയമവിരുദ്ധമാക്കിക്കൊണ്ട് കഴിഞ്ഞ മാര്‍ച്ചില്‍ പുതിയ വിലക്കുകൾ ഏർപ്പെടുത്തിയ പടിഞ്ഞാറിലാണ്  അതുൽപാദിപ്പിക്കുന്ന രാജ്യങ്ങളെല്ലാമുള്ളത്. നോർത്ത് കൊറിയ ഓസ്‌ട്രിയയിലേയും ഫ്രാന്‍സിലെയും കമ്പനികൾക്ക് മില്ല്യനുകൾ നൽകാമെന്നു പറഞ്ഞെങ്കിലും  രണ്ടു പേരും കൈ മലർത്തുകയായിരുന്നു.
 

ഒടുവിൽ നോർത്ത് കൊറിയ 7.7 മില്ല്യൻ ഡോളർ കൊടുത്ത് ഒരു സ്വിസ് കന്പനിയിൽ നിന്നും ലിഫ്റുകൾ ഇറക്കുമതി ചെയ്യാൻ ശ്രമിച്ചു. ഇത് വളരെ തന്ത്രപരമായ നടപടിയായിരുന്നു. സ്വിറ്റ്സര്‍ലണ്ടിന്‍റെ പ്രസിദ്ധമായ നിഷ്‌പക്ഷതയുടെ ചരിത്രം  ചില സമയങ്ങളിൽ പ്യോൻഗ്യാൻഗിലേക്ക് പോലും (നോർത്ത് കൊറിയൻ തലസ്ഥാനം) നീണ്ടിട്ടുണ്ട്. പക്ഷെ മാസിക് പാസ്‌ റിസോർട്ട് ഒരു  കുപ്രചാരണ പദ്ധതിയാണെന്ന് പറഞ്ഞ് (Propaganda project) സ്വിസ് ഗവണ്മെന്റ് ഈ ഇടപാട് തടസ്സപ്പെടുത്തി. 

രോഷാകുലമായ പ്യോൻഗ്യാൻഗ്, ഔദ്യോഗിക വാർത്താ കേന്ദ്രമായ KCNA വഴി ഗംഭീരരമായൊരു പ്രതിഷേധ മറുപടി നൽകി “ഇത് DPRK യിലെ സാമൂഹിക വ്യവസ്ഥിതിയോടും അവിടുത്തെ ജനങ്ങളോടുമുള്ള അസഹനീയമായ പരിഹാസവും കായികമല്‍സരങ്ങളെ രാഷ്ട്രീയ വൽക്കരിക്കുകയും കൊറിയക്കാർക്കെതിരെ പക്ഷഭേദം കാണിക്കുകയും ചെയ്തതിനാൽ ഗുരുതരമായ മനുഷ്യാവകാശ ചൂഷണവുമാണ്. അതെ നിങ്ങൾ ശരിയായിത്തന്നെ വായിച്ചത്, സ്കി ലിഫ്റ്റ്‌ വിൽക്കാനുള്ള സ്വിറ്റ്സർലാൻഡിന്റെ നിഷേധത്തെ നോർത്ത് കൊറിയ “ഗുരുതരമായ മനുഷ്യാവകാശ ചൂഷണമെന്നാണ്” വിളിച്ചത്. 

സ്വിറ്റ്സർലാൻണ്ട് വില്പ്പന മുടക്കിയതിന്റെ നാലു മാസത്തിനുള്ളിൽ നോർത്ത് കൊറിയ എങ്ങെനെയോ സ്കി ലിഫ്റ്റുകൾ കൈക്കലാക്കി. ഇത് എവിടെ നിന്ന് – എങ്ങനെ എന്ന കാര്യം വ്യക്തമല്ല, മലഞ്ചെരിവിനു മുകളിലേക്ക് കിം തനിയെ യാത്ര നടത്തണമെങ്കിൽ  ലിഫ്റ്റിന്റെ സുരക്ഷയുടെ കാര്യത്തിലുള്ള അവരുടെ വിശ്വാസം അംഗീകരിച്ചേ മതിയാവൂ. ഫോട്ടോ പ്രധാനമായി ഉദ്ദേശിച്ചത് സ്കി ലിഫ്റ്റിനു നേതാവിന്റെ വിശ്വാസമുണ്ടെന്നും സ്കി റിസോർട്ട് താമസിയാതെ വരുമെന്നും നോർത്ത് കൊറിയക്കാർക്ക് ബോദ്ധ്യപ്പെടുത്തുകയെന്നതാണ്. പക്ഷെ തന്റെ  നാറുന്ന സ്കി ലിഫ്റ്റുകൾ എനിക്ക് വേണ്ടെന്ന് പറഞ്ഞ് യൂറോപ്പിനു നേരെ കളിയാക്കിച്ചിരിക്കുന്ന കിം  എന്ന കുട്ടിയേയും ഈ ഫോട്ടോയിലെവിടെയോ നമുക്ക് കാണാം. 
 

നോർത്ത് കൊറിയൻ മാധ്യമങ്ങൾ സ്കി ലിഫ്റ്റിനെ “മഹത്തായ സ്‌മാരകം ശില്‌പമെന്നാണ്” വിശേഷിപ്പിച്ചത്. “ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായിരുന്ന” റിസോർട്ട് ഉടൻതന്നെ അത് ആരംഭിക്കുമെന്ന് കിം പറഞ്ഞു (ലോകം മുഴുവൻ നോർത്ത് കൊറിയയിലെ ഓരോ നാട മുറിയും അത്ഭുതത്തോടെയും ആരാധനയോടെയും നോക്കി മതിമറന്ന് നിൽക്കുന്നുണ്ടെന്നാണ് നോർത്ത് കൊറിയ വിചാരിച്ചിരിക്കുന്നത്, അവരുടെ പ്രചാരണ വേലയിലെ പ്രധാന കെട്ട് കഥയും ഇത് തന്നെയാണ്).

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍